ഉദ്യോഗസ്ഥയുടെ ഉദ്വേഗങ്ങള്‍

മുഹമ്മദ് കുട്ടി ഇരിമ്പിളിയം No image

ഒറ്റപ്പിടച്ചിലിലെല്ലാം
തീര്‍ക്കണം
കെട്ടിയവന്റെ-
പരാതിക്കിടം കൊടുക്കാതെ,
കുട്ടികളുടെ വേവലാതികള്‍
കണ്ടില്ലെന്നു നടിക്കാതെ,
കെട്ടുപാടുകളുടെ നൂലിഴകള്‍
സസൂക്ഷ്മം ചേര്‍ത്തിണക്കിയും,
ഭരമേറ്റ ഭാരങ്ങളുടെ-
വീര്‍പ്പുമുട്ടലുകളടക്കി-
പ്പിടിച്ചാശ്വസിപ്പിച്ചും
തിളച്ചുമറിയുന്ന
കെറുവുകളുടെ
മൂടുപാത്രങ്ങള്‍, മനസ്സാ
തുറന്നിട്ടും
തേച്ചുമിനുക്കി മുഖം
വെളുപ്പിച്ചുമവസാനം
എല്ലാവര്‍ക്കുമെല്ലാം-
തരംതിരിച്ചു, തികച്ചു
നട്ടെല്ലു നിവര്‍ത്തി-
'ഹാവൂ'വെന്ന്
ശ്വാസംവിട്ടിത്തിരി 
നേരമെല്ലാം
മറന്നുമയങ്ങാന്‍
ഒറ്റപ്പിടച്ചിലിലെല്ലാം-
തീരണം....!

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top