പേരും അഡ്രസ്സൊന്നുമില്ലാത്ത
കത്തുകളുണ്ട്
നിങ്ങളുടെ വാക്കുകള്‍ക്കും
ഭാവനകള്‍ക്കും അതീതമാണ്
അപ്രാപ്യമാണ്
കാരണം അവ പലപ്പോഴും
എഴുതപ്പെടുന്നത്
നിശ്ശബ്ദതയില്നിന്നുയിര്ക്കൊണ്ട
തേങ്ങലുകളില്നിന്നാണ്
കളിപ്പാട്ടമെടുക്കേണ്ട കൈകള്‍
ബോംബുകളാല്‍ അമ്മാനമാടിയപ്പോള്‍
രചിക്കപ്പെട്ടതാണത്
ചിതറിത്തെറിച്ച ശരീരത്തുണ്ടുകളില്
ബാക്കിയാക്കപ്പെട്ട വാക്കുകള്‍
വരികളില്‍ കുത്തിനിറച്ചതാണ്
തൊട്ടിലില്‍ ഉറക്കിക്കിടത്തേണ്ട
കുഞ്ഞിനെ മാറോടണച്ച് ഉമ്മമാര്
ഖബ്റില്‍ കിടത്തി പാടിയ-
താരാട്ടില്നിന്നുയിര്ക്കൊണ്ടതാണ്
ഇനിയും മരിച്ചിട്ടില്ലാത്ത
അമ്മിഞ്ഞപ്പാലിലൂടെ
നുകര്‍ന്നെടുത്ത ദേശസ്നേഹം
ടാങ്കറുകള്‍ക്കു മുന്നില്‍
നെഞ്ചുവിരിച്ചപ്പോള്
കത്തിന് വിരാമമിട്ടെന്ന് പ്രത്യാശിക്കണ്ട
കാരണം അവരെല്ലാം
കുറിച്ചുകൊണ്ടിരിക്കുന്ന കത്തുകളുടെ
സന്ദേശവാഹകരാണ്.