കശുവണ്ടി പോഷകത്തിനും ധാതുബലത്തിനും

ഡോ: മുഹമ്മദ്‌ ബിൻ അഹമ്മദ്
2011 ഒക്ടോബര്‍

കശുവണ്ടി പറങ്കിയണ്ടിയെന്നും കശുമാവ്‌ പറങ്കിമാവ്‌ എന്ന പേരിലുമാണ്‌ അറിയപ്പെടുന്നത്‌. മാവ്‌ `മൂച്ചി'യെന്ന പേരില്‍ പലയിടത്തും അറിയപ്പെടുന്നത്‌ കൊണ്ട്‌ പറങ്കിമാവ്‌ പറങ്കിമൂച്ചി അഥവാ പറങ്കൂച്ചി' എന്ന പേരിലും അറിയപ്പെടുന്നു. കപ്പല്‍ മാവ്‌, കപ്പല്‍ മാങ്ങാ എന്നും പറയാറുണ്ട്‌. കപ്പല്‍ വഴി വിദേശത്തു നിന്നും വന്ന വിരുന്നുകാരനാണ്‌ ഇവന്‍. അനാകാര്‍ഡിയേസി കുടുംബത്തില്‍ ജനിച്ച ഇതിന്റെ ശാസ്‌ത്ര നാമം അനാകാര്‍ഡിയം ഓക്‌സിഡെന്റലിന്‍ എന്നാണ്‌.
കശുമാവിന്റെ തോലും അണ്ടിപ്പരിപ്പും, തോടും ഔഷധങ്ങളാണ്‌. പച്ചയായി വളരുന്ന കശുമാങ്ങ ക്രമേണ മൂപ്പായാല്‍ ചുവപ്പുനിറമായും മഞ്ഞ നിറമായും വളരുന്നു. കായ പാകമായാല്‍ അണ്ടി അതില്‍ നിന്ന്‌ പറിച്ചെടുക്കുന്നു.
കേരളം, ഗോവ, ബംഗാള്‍ എന്നിവിടങ്ങളിലാണ്‌ ഇത്‌ കൂടുതല്‍ വളരുന്നത്‌. ധാരാളം പൂവുകളുണ്ടാകുന്നു. പൂത്തു തുടങ്ങിയാല്‍ ഇടക്കിടെ ഉണ്ടാകുന്ന മഴ കായ്‌കള്‍ കുറയ്‌ക്കുന്നതാണ്‌. അണ്ടിയുടെ തോടില്‍ നിന്നും ഉണ്ടാക്കുന്ന എണ്ണയില്‍ തൊണ്ണൂറ്‌ ശതമാനം അനാര്‍കാഡിക്‌ ആസിഡും പത്ത്‌ ശതമാനം കാബോളും അടങ്ങിയിരിക്കുന്നു. കശുമാങ്ങയില്‍ ധാരാളം പഞ്ചസാരയും ജീവകം സി.യും അടങ്ങിയിട്ടുണ്ട്‌. അണ്ടിപ്പരിപ്പില്‍ മാംസ്യവും കാല്‍സ്യവും ഇരുമ്പിന്റെ അംശവും അടങ്ങിയിരിക്കുന്നു.
കശുമാവിന്‍ തൊലിയില്‍ പച്ച നിറത്തിലും ചുപ്പ്‌ നിറത്തിലുമുള്ള പശ കാണുന്നു. ഇത്‌ ഒരു അണു നാശക ഔഷധമാണ്‌. കശുമാങ്ങയില്‍ നിന്ന്‌ വിനാഗിരിയും റാക്ക്‌ മുതലായ ലഹരി പദാര്‍ഥങ്ങളും ഉണ്ടാക്കാറുണ്ട്‌.
കശുമാവിന്‍ തോല്‍ നന്നായി നുറുക്കി ചതച്ച്‌ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ കുറുക്കിയതില്‍ ഉപ്പും എണ്ണയും ഒഴിച്ച്‌ ചൂടോടെ കവിള്‍ കൊള്ളുന്നത്‌ ഒരു പല്ലുവേദനക്കുള്ള സിദ്ധ ഔഷധമാണ്‌.
കശുമാങ്ങ നല്ലവണം പിഴിഞ്ഞ്‌ നീരെടുത്ത്‌ അതില്‍ ഒരു ലിറ്റര്‍ കണക്കിന്‌ 50 ഗ്രാം കുടകപ്പാലരിയും ഏലാക്കായ അരിയും ചുക്കുപൊടിയും ചതച്ചിട്ട്‌ പാത്രം (കുപ്പി, ഭരണി) മൂടിക്കെട്ടി ഭൂമിയില്‍ ഉണങ്ങിയ പ്രദേശത്ത്‌ കുഴിച്ച്‌ മൂടിയിടുക. ഒരുമാസം കഴിഞ്ഞ്‌ എടുത്ത്‌ അരിച്ചെടുത്ത്‌ ഭദ്രമായി സൂക്ഷിച്ച്‌ വെക്കുക. അതിസാരം, ഛര്‍ദ്ദി, വയറുവേദന എന്നിവയ്‌ക്ക്‌ പ്രായത്തിനനുസരിച്ച്‌ (വലിയവര്‍ക്ക്‌ 20 മില്ലി വീതം മൂന്ന്‌ നേരം) കഴിച്ചാല്‍ ഉടനെ ആശ്വാസം കിട്ടും.
അഞ്ച്‌ അണ്ടിപ്പരിപ്പും അഞ്ച്‌ ബദാം പരിപ്പും നിത്യേന വെള്ളത്തിലിട്ട്‌ കുതിര്‍ത്ത്‌ കഴിക്കുന്നതും ഇവ അരച്ച്‌ വെണ്ണ ചേര്‍ത്ത്‌ കഴിക്കുന്നതും ഇവകൊണ്ടുണ്ടാക്കിയ ലേഹ്യം (ആവശ്യത്തിന്‌ ഏലം, തിപ്പലി, കുരുമുളക്‌, പച്ചില, നെയ്യ്‌, തേന്‍ ചേര്‍ത്തുണ്ടാക്കിയത്‌) കഴിക്കുന്നതും ഒന്നാതരം വാജീകരണ ഔഷധമാണ്‌.
|

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media