സംഘശക്തിയായി ഒരു ഗ്രാമം മുന്നോട്ട്‌

ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂര്‍ No image

വളയിട്ട കൈകളില്‍ ചക്രങ്ങള്‍ ഉരുളുമ്പോള്‍ ഒരു കാര്‍ഷിക ഗ്രാമം തിളക്കത്തോടെ മുന്നോട്ട്‌ നീങ്ങുന്നു. കാസര്‍കോഡ്‌ ജില്ലയിലെ കിനാനൂര്‍, കരിന്തളം പഞ്ചായത്തിലാണ്‌ കുടുംബശ്രീകളുടെ തണലില്‍ സ്‌ത്രീശക്തിയെ സംഘശക്തിയാക്കി ഇരുപത്‌ ഓട്ടോറിക്ഷകളുമായി വീട്ടമ്മമാര്‍ നിരത്തിലിറങ്ങിയത്‌. പുരുഷ്യാധിപത്യത്തിന്റെ പ്രകടനം മാത്രമല്ല മറിച്ച്‌ പെണ്‍കൂട്ടായ്‌മയും ഗ്രാമത്തിന്റെ പ്രത്യാശയാണെന്നും തെളിയിച്ചിരിക്കയാണിവര്‍.
കരിന്തളം, കീഴ്‌മാല, ചാക്വോത്ത്‌, പുലിയന്നൂര്‍, പൂതക്കുന്ന്‌, കൂരാക്കുണ്ട്‌ എന്നീ വാര്‍ഡുകളില്‍ നിന്ന്‌ തെരഞ്ഞെടുത്ത ഇരുപത്‌ വനിതകളുടെ കൂട്ടായ്‌മ `സംഘശക്തി' എന്ന്‌ പേരിട്ടാണ്‌ ഓട്ടോറിക്ഷയെ ജീവിത മാര്‍ഗമായി കണ്ടെത്തി വനിതകള്‍ പരീക്ഷണം നടത്തിയിരിക്കുന്നത്‌. പഞ്ചായത്തുകളിലെ ഫണ്ടിന്റെ പത്ത്‌ ശതമാനം വനിതകളുടെ തൊഴില്‍ പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്‌. ഈ നീക്കിയിരിപ്പാണ്‌ കിനാനൂര്‍ കരിന്തളം ഗ്രാമത്തിലെ ഇരുപതംഗ വീട്ടമ്മമാര്‍ക്ക്‌ ഓട്ടോറിക്ഷ വാങ്ങാന്‍ പ്രചോദനമായത്‌ പ്രസിഡണ്ട്‌ ലില്ലിക്കുട്ടി, സെക്രട്ടറി ധന്യ, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ശൈജമ്മ ബെന്നി സംഘശക്തിയുടെ അംഗങ്ങളായ സാവിത്രി, ഗ്രേസി തോമസ്‌, ഷീബ, മോളി തമ്പാന്‍, ലതിക, ഗീത, സുശീല, ശോഭ, പത്മാവതി, പുഷ്‌പ, റീന തമ്പായി, ശ്രീജ, ബിന്ദു, ലത, കവിത, ശാലിനി എന്നിവരാണ്‌. ഓട്ടോറിക്ഷ വാങ്ങാന്‍ ഇവരാണ്‌ പഞ്ചായത്തിന്‌ അപേക്ഷ നല്‍കിയത്‌. ഓരോ അംഗങ്ങളും 10,000 രൂപയും പഞ്ചായത്ത്‌ 70,000 രൂപയുടെ സബ്‌സിഡിയും കരിന്തളം സര്‍വ്വീസ്‌ സഹകരണ ബാങ്കില്‍ നിന്ന്‌ 32 ലക്ഷം രൂപ വായ്‌പ്പയുമെടുത്താണ്‌ സംഘശക്തി ഓട്ടോറിക്ഷകള്‍ വാങ്ങിയത്‌. കാഞ്ഞങ്ങാട്ടെ കൈരളി ഡ്രൈവിംഗ്‌ സ്‌കൂളില്‍ നിന്ന്‌ പഞ്ചായത്തിന്റെ സഹകരണത്തോടെ ഇവര്‍ പരിശീലനവും പൂര്‍ത്തിയാക്കി. ഗ്രാമ വീഥികളിലൂടെ ചീറിപ്പാഞ്ഞ്‌ നേടുന്ന പണത്തില്‍ നിന്നും മാസം തോറും 2000 രൂപ വീതം അഞ്ച്‌ വര്‍ഷം കൊണ്ട്‌ അടച്ചു തീര്‍ക്കണം. സംരംഭത്തിന്റെ ലാഭനഷ്ടങ്ങള്‍ വിലയിരുത്തി സമീപപ്രദേശങ്ങളിലും പദ്ധതി വ്യാപിപ്പിക്കാന്‍ ആലോചനയുണ്ടെന്ന്‌ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ശൈജമ്മ ബെന്നി പറഞ്ഞു.
കാലത്ത്‌ കുട്ടികള്‍ക്ക്‌?ഭക്ഷണം ഒരൂക്കി നല്‍കിയും കൂഞ്ഞുടുപ്പിട്ട്‌ കൊടുത്തും ബാലവടിയിലേക്കൂം സ്‌ക്കൂളി ലേക്കും അയച്ചുമാണ്‌ ധന്യ തന്റെ ഒട്ടോറിക്ഷ സര്‍വ്വീസ്‌ തുടങ്ങുന്നത്‌.?വീടും മുറ്റവും വൃത്തിയാക്കൂന്നതിലും തുണികള്‍ അലക്കൂന്നതിലും ഡ്രൈവിംഗ്‌ ജോലിയോടൊപ്പം ക്രമീകരണം വരൂത്തിയിട്ടുണ്ട്‌.?രവിലെ 10 മണിയോടെ വീട്ട്‌ ജോലികള്‍ പൂര്‍ത്തിയാക്കൂം. ഉച്ച യൂണൂം ഒരൂക്കി വെക്കൂം. ഉച്ച സമയത്ത്‌ വണ്ടിയുമായി വന്ന്‌ ?ഭക്ഷണം കഴിച്ച്‌ തിരിച്ച്‌ വരൂം. ?ഭര്‍ത്താവിന്റെ പൂര്‍ണ സഹകര ണവും സഹായവും ഉള്ളതി നാല്‍ അവര്‍ക്ക്‌ ജോലിയില്‍ പരിപൂര്‍ണ സംതൃപ്‌തിയുണ്ട്‌. ആറ്‌ മാസം പൂര്‍ത്തിയാല്‍ കൂടുംബിനികളുടെ ഓട്ടോകള്‍ക്ക്‌ പ്രധാന ഓട്ടോ സ്റ്റാന്റുകളില്‍ നിര്‍ത്തിയിടാനൂള്ള അനൂമതി ലഭിക്കൂം.?ഇതോടെ ദീഘദൂര ഓട്ടത്തിനൂള്ള ഓര്‍ഡറും ലഭിക്കൂം.?ഇപ്പോള്‍ ഗ്രാമങ്ങളിലാണ്‌ തലങ്ങും വിലങ്ങും ഓടുന്നത്‌.?
ഓട്ടോറിക്ഷകളില്‍ പുരൂഷ ന്മാരെക്കാള്‍ കൂടുതല്‍ സ്‌ത്രീ യാത്രക്കാരണ്‌ ഭൂരിഭാഗവും വരൂന്നത്‌.?സ്‌ത്രീകളായതും അ തോടൊപ്പം പരിചയവുമാണ്‌ കാരണ മെന്ന്‌ സംഘ ശക്തിയുടെ സെക്രട്ടറി കൂടിയായ ധന്യ പറയുന്നു.
നവംബറില്‍ സി.ഡി.എസ്‌ തെരെഞ്ഞടുപ്പ്‌ വരൂന്നതിനാല്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ ഷൈജമ്മ ബന്നി തിരക്കിലാണ്‌.?യോഗ പരി പാടികള്‍ക്കിടയിലും വീട്ടുകാര്യ ങ്ങള്‍ക്കിടയിലുമാണ്‌ അവര്‍ ഓട്ടോറിക്ഷ ഓടിക്കൂ ന്നത്‌.?``ജില്ലയിലെ മികച്ച കൂടുംബ ശ്രീ യൂണിറ്റായി ഞങ്ങളുടെ കരിന്തളം യൂണിറ്റിനെ തെരെഞ്ഞെടു ത്തിരിക്കൂകയാണ്‌. ഓട്ടോ ഡ്രൈവിംഗ്‌, പാലിയേറ്റീവ്‌ പ്രവര്‍ത്തനം, ജനസേവനം എന്നിവയില്‍ മുന്‍ഗണന നല്‍കിയതിലാണ്‌ ഞങ്ങള്‍ക്ക്‌ വിജയം നേടാനായത്‌''്‌ ബെന്നി സന്തോഷത്തോടെ പറഞ്ഞു നിര്‍ത്തി.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top