ആയുര്‍വേദവും സോറിയാസിസും

ഡോ: റൈഹാന ശഫീഖ്‌ (ബി.എ.എം.എസ്സ്‌)
2011 നവംബര്‍

സാധാരണയായി കാണപ്പെടുന്ന രോഗമാണ്‌ സോറിയാസിസ.്‌ ആയുര്‍വേദത്തില്‍ സോറിയാസിസ്‌ പ്രതിപാദിച്ചിരിക്കുന്നത്‌ കുഷ്‌ഠരോഗ വിഭാഗത്തിലാണ്‌. ലോകത്ത്‌ ഏതാണ്ട്‌ പന്ത്രണ്ട്‌ കോടി പേര്‍ ഈ രോഗം ബാധിച്ചവരാണെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഇത്‌ പകര്‍ച്ചവ്യാധിയല്ലെങ്കിലും ശരീരമാകെ രോഗം പിടിപെടുന്നത്‌ രോഗിക്ക്‌ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ചൊറിയുക എന്നര്‍ഥമുള്ള `സോറ' എന്ന പദത്തില്‍ നിന്നാണ്‌ സോറിയാസിസ്‌ ഉണ്ടായത്‌. ഏറെക്കാലം നിലനിന്നേക്കാവുന്ന ഈ ചര്‍മ രോഗം തണുപ്പ്‌ കാലത്താണ്‌ അധികരിക്കാറുള്ളത്‌.
രോഗകാരണം
സോറിയാസിസിന്റെ വ്യക്തമായ കാരണം കണ്ടു പിടിച്ചിട്ടില്ലെങ്കിലും രോഗപ്രതിരോധ സംവിധാനത്തിന്റെ അഭാവം കൊണ്ടുള്ള രോഗങ്ങളില്‍ ഒന്നാണിത്‌. വിരുദ്ധാഹാര സേവനം, വേഗധാരണം, അമിത ഭക്ഷണം, അമിതമായി സൂര്യതാപമേല്‍ക്കല്‍ എന്നിവ ശരീരത്തിന്റെ ദഹനശക്തി കുറക്കുകയും രക്തം ദുഷിക്കാന്‍ കാരണമാവുകയും ചെയ്യുന്നു, ഇതിന്റെ ഫലമായി ഓജസ്സും ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിയും കുറയുകയും സോറിയാസിസ്‌ പോലുള്ള ചര്‍മ രോഗമായി മാറുകയും ചെയ്യുന്നു.
ജനിതക ഘടകങ്ങള്‍ക്ക്‌ രോഗത്തില്‍ ശക്തമായ സ്വാധീനമുണ്ട്‌. മാനസിക സംഘര്‍ഷം, ജീവിത ശൈലി, അണുബാധ, ഹോര്‍മോണ്‍ തകരാറുകള്‍, സൂര്യപ്രകാശം, പുകവലി എന്നിവ ഈ രോഗത്തെ ഉത്തേജിപ്പിക്കാന്‍ കാരണമാകുന്നുണ്ട്‌.
ലക്ഷണങ്ങള്‍
എപ്പിഡെര്‍മിസ്‌ എന്ന ബാഹ്യ ചര്‍മ സ്‌തരത്തിന്റെ വളര്‍ച്ച ചിലഭാഗങ്ങളില്‍ മാത്രം ക്രമാതീതമായി വര്‍ധിക്കുന്ന പ്രതിഭാസമാണ്‌ സോറിയാസിസ്‌.
ത്വക്കില്‍ നിന്ന്‌ ശല്‍ക്കങ്ങള്‍ അടര്‍ന്ന്‌ പോകുന്നതും ചൊറിച്ചിലുമാണ്‌ സോറിയാസിസിന്റെ പ്രധാന ലക്ഷണം. ചര്‍മം ചുവന്ന്‌ കട്ടികൂടുന്നു.
ചിലരില്‍ നഖങ്ങളിലോ തലയിലോ മാത്രം കാണുമെങ്കിലും മറ്റു ചിലരില്‍ ദേഹമൊട്ടാകെ പടര്‍ന്ന്‌ വികൃതമായിട്ടായിരിക്കും കാണപ്പെടുന്നത്‌.
ചെറിയ ശല്‍ക്കങ്ങളായും, ചുവന്ന ചെറിയ വ്യത്തങ്ങളായും കുത്തുകളായും മറ്റും ദേഹത്തിന്റെ പല ഭാഗത്തും സോറിയാസിസ്‌ പ്രകടമാകാം.
രോഗിയുടെ ബലം, വയസ്സ്‌, അഗ്‌നി, രോഗത്തിന്റെ പഴക്കം എന്നിവ അനുസരിച്ച്‌ ചികിത്സാവിധി സ്വീകരിക്കാവുന്നതാണ്‌.
മാംസാഹാരം, മുളക്‌, ഉപ്പ്‌, പുളി അധികമുള്ള ആഹാരം, ബേക്കറി സാധനങ്ങള്‍, റെഡിമെയ്‌ഡ്‌ ഭക്ഷണം, വറുത്തതും പൊരിച്ചതു മായ ആഹാരം എന്നിവ ഒഴിവാക്കേണ്ടതാണ്‌.
ഭക്ഷണത്തോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സൗന്ദര്യ വര്‍ധക വസ്‌തുക്കളുടെ ഉപയോഗം, കൃത്രിമ നൂലുകള്‍ കൊണ്ടുള്ള വസ്‌ത്രങ്ങള്‍, പ്ലാസ്റ്റിക്ക്‌ ചെരിപ്പുകള്‍ എന്നിവ ഒഴിവാക്കുക എന്നിവയാണ്‌.
സോപ്പ്‌ തേച്ചുള്ള കുളിക്ക്‌ പകരം പയറ്‌ പൊടി ഉപയോഗിക്കുക. ധാരാളം ശുദ്ധവെള്ളം കുടിക്കുക. ഒപ്പം ടെന്‍ഷന്‍ കുറക്കാന്‍ യോഗ പോലെ ശാരീരികവും മാനസികവുമായ ആരോഗ്യവും ഉല്ലാസവും കിട്ടുന്ന വ്യായാമമുറകള്‍ ശീലിക്കേണ്ടതാണ്‌. |

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media