അടുക്കള വൈദ്യം

സുനന്ദ സത്യന്‍ No image

മലബന്ധം: മലബന്ധം, വായു സ്‌തംഭനം തുടങ്ങിയവ പല രോഗങ്ങള്‍ക്കും കാരണമാ കുന്നു. മലം സുഗമമായി പോകുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ ധരാളം കഴിക്കണം. ദിവസവും ആഹാരത്തില്‍ തണ്ടുകളും ഇലകളും ഉള്‍പ്പെടുത്തണം ചേമ്പ്‌, ചേന തുടങ്ങിയവയുടെ തണ്ട്‌- ചീരയില, പയറില, ഉണ്ണിപ്പിണ്ടി, വാഴപ്പൂവ്‌, കോവയില, മത്തനില, കുമ്പളത്തില, ചുരക്കായയുടെ ഇല, മുരിങ്ങയില എന്നിവയാ വാം. ചുരക്ക ഇല ഒരു കാരണവശാലും നീരെടുത്ത്‌ പച്ചക്ക്‌ കുടിക്കരുത്‌.
ഉലുവ കുതിര്‍ത്ത്‌ മുളപ്പിച്ച്‌ കഴിച്ചാല്‍ വായു സ്‌തംഭവും മലബന്ധവും മാറിക്കിട്ടും.
ദഹനക്കേട്‌: നെയ്യ്‌, എണ്ണ എന്നിവ അധികം ചേര്‍ത്ത ആഹാരം കഴിച്ച്‌ വയറുവേദന, ഛര്‍ദ്ദി മുതലായവ വന്നാല്‍ അല്‌പം ഉലുവ പച്ചവെള്ളത്തില്‍ അരച്ചു കുടിച്ചാല്‍ മതി.
പാദം വിള്ളലിന്‌: മൈലാഞ്ചിയും ഉലുവ കുതിര്‍ത്തതും അരച്ച്‌ തുടര്‍ച്ചയായി കുറച്ചു ദിവസം പുരട്ടിയാല്‍ വിള്ളല്‍ നിശ്ശേഷം മാറും.
ഛര്‍ദ്ദിപ്പിക്കാന്‍: വിഷമോ മറ്റ്‌ അരുതാത്ത വസ്‌തുക്കളോ അകത്തു ചെന്നാല്‍ ഛര്‍ദ്ദിപ്പിക്കാന്‍ കടുക്‌ അരച്ച്‌ കലക്കിയ ചുടുവെള്ളം ഇടക്കിടെ കൊടുക്കുക. ഛര്‍ദ്ദിക്കും.
വേദനക്ക്‌: കടുകെണ്ണ പുരട്ടുക. അല്‍്‌പം കഴിഞ്ഞ്‌ തിളച്ച വെള്ളത്തില്‍ തുണി മുക്കി ആവി പിടിപ്പിക്കുക. വേദന ശമിക്കും.
അര്‍ശസ്സ്‌: അര്‍ശസ്സ്‌ മൂലമുണ്ടാകുന്ന കുരുക്കള്‍ വ്രണങ്ങള്‍ എന്നിവയില്‍ കടുകെണ്ണ പുരട്ടിയാല്‍ ആശ്വാസം കാണും.
അലര്‍ജി: കറിവേപ്പില, മഞ്ഞള്‍ എന്നിവ സമം അരച്ച്‌ ഒരു നെല്ലിക്കയളവ്‌ ഒരു മാസം കഴിച്ചാല്‍ അലര്‍ജി മാറിക്കിട്ടും. രണ്ടു നേരം കഴിക്കണം.
ചൊറിച്ചില്‍ മാറാന്‍: ചേമ്പ്‌, ചേന തുടങ്ങിയവ മുറിച്ച്‌ കൈ ചൊറിയുമ്പോള്‍ കഴുകിത്തുടച്ച്‌ വെണ്ണീര്‌ പൂശുക. ചൊറി വേഗം ഭേദമാകും.
ചേറ്റുപുണ്ണിന്‌: രാത്രി കിടക്കാന്‍ നേരം ഉപ്പ്‌ ചൂടുവെള്ളത്തില്‍ കലക്കി കാല്‍ കഴുകി തുടച്ച ശേഷം മഞ്ഞള്‍പൊടി വെളിച്ചെണ്ണയില്‍ ചാലിച്ചു പുരട്ടുക.

|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top