അധികാരികളുടെ
അനീതികളോട്
കൂട്ടുനില്ക്കാത്തവന്
ദേശദ്രോഹി
വര്‍ണവെറിക്കെതിരെ
ഗര്ജിച്ചവന്
വംശീയവാദി
അക്രമികളോട്
ധര്‍മം പറഞ്ഞപ്പോള്‍
മതമൗലികവാദി
ഒച്ചയില്ലാത്തവര്ക്കു വേണ്ടി
ഒച്ചവെച്ചപ്പോള്‍
നക്സല്‍ബാരി
ഒരുനാളവനു ലഭിച്ച സമ്മാനം
നെഞ്ചിലേക്കഞ്ചു വെടി.
ഭക്ഷണത്തിനല്ലാതെ
വനത്തിനകത്ത്
പ്രാണവേട്ട നടക്കാറില്ല
മനുഷ്യത്വം മുരടറ്റ
മഹാപാപം
കാട്ടുനീതി.