ഓണ്‍ലൈന്‍ പഠനകാലത്തെ അധ്യാപകരും വിദ്യാര്‍ഥികളും

സീനത്ത് ചെറുകോട്, നളിനി മോഹന്‍ ചെറൂപ്പ, റിയ അന്‍ജൂം, ഉബൈബ .കെ മങ്കട, സന പര്‍വിന്‍, രഞ്ജിത എം.ടി No image

എന്നാലും
എന്റെ കൊറോണേ

ഒരു അധ്യാപിക എന്ന നിലയില്‍ ഒട്ടും സംതൃപ്തയല്ല ഞാനിപ്പോള്‍. ഗാലറിയില്‍ വന്നു നിറയുന്ന വര്‍ക്കുകളും അതുനോക്കി കണ്ണ് കഴക്കുന്നതുകൊ് തലവേദനയും ഏതാണ് പഠിപ്പിക്കുന്ന കുട്ടികള്‍ എന്നറിയാത്ത വിഭ്രാന്തിയും. ഏതു സങ്കടങ്ങളിലും എന്റെ കുട്ടികളുടെ മുമ്പിലെത്തുമ്പോള്‍ എല്ലാം മറന്ന് കളിക്കാനും ചിരിക്കാനും കഴിയുന്ന കാലം
പോയ് മറഞ്ഞിരിക്കുന്നു.
ഇന്നു തുറക്കും നാളെ തുറക്കും എന്ന പ്രതീക്ഷ അസ്തമിച്ചപ്പോഴാണ് കുട്ടികള്‍ പറഞ്ഞത് 'ടീച്ചറേ നമ്മള്‍ക്കൊന്നു കൂടാമായിരുന്നു. ഒന്നു പറയോ, ഞങ്ങളുടെ രക്ഷിതാക്കളോട്' എന്ന്. അങ്ങനെ ഞങ്ങള്‍ ഒരുമിച്ചു കൂടി. ക്ലാസ് രജിസ്റ്ററില്‍ ഞാന്‍ കണ്ട പേരുകള്‍ ചിരിച്ചു കൊണ്ട് എന്റെ മുമ്പില്‍. വീട്ടിലെ കോഴികളെപ്പറ്റി വാതോരാതെ സംസാരിച്ചവള്‍, ഓമനയായ പൂച്ചക്കുഞ്ഞിന്റെ കൂട്ടുകാരിയായവള്‍, 'ടീച്ചറേ ഞാന്‍ പറഞ്ഞിട്ട് ഇവന്‍ കേള്‍ക്കുന്നില്ല, ഏതു നേരവും കളിതന്നെ. ങ്ങളൊന്നു പറഞ്ഞു കൊടുക്കിന്‍' എന്നു രക്ഷിതാക്കള്‍ പരാതിപ്പെട്ടവര്‍. അവര്‍ പരസ്പരം കണ്ട സന്തോഷത്തില്‍ കലപില കൂട്ടി. പക്ഷേ അപ്പോഴൊന്നും ഞാനും കുട്ടികളും തമ്മിലുണ്ടാവുന്ന ഒരു വല്ലാത്ത അടുപ്പം അനുഭവപ്പെടുന്നില്ല. അവര്‍ക്ക് എന്നോട് അടുത്തിടപഴകാന്‍ പേടിയുള്ള പോലെ. ഞാന്‍ മുമ്പ് അവരെ പഠിപ്പിച്ചിട്ടില്ല. പരസ്പരം കളിച്ചും ചിരിച്ചും കളിയാക്കിയും സാന്ത്വനമായും വഴക്കു പറഞ്ഞുമൊക്കെയാണ് അടുപ്പമുണ്ടാവുക. ഇരുപത്തേഴു വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണ് ഈ അകല്‍ച്ച.
ഈ വര്‍ഷം ഉഷാറാക്കണം എന്ന ചിന്ത ആദ്യമേ ഉണ്ടായിരുന്നു. സാങ്കേതിക ജ്ഞാനം വല്ലാതില്ല. പഠിപ്പിച്ച ഒരു കുട്ടിയുടെ ശിഷ്യത്വം സ്വീകരിച്ചിരിക്കുകയാണിപ്പോള്‍.
പുതിയ കുട്ടികളില്‍ ഒരാളുടെയും മുഖമറിയില്ല. കുട്ടികള്‍ തന്നെയാണ് ഗൂഗിള്‍ മീറ്റ് പറഞ്ഞത്. കണ്ടും പറഞ്ഞും തുടങ്ങാലോ എന്ന ആവേശത്തില്‍ 'ഓകെ' പറഞ്ഞ് ഗൂഗിള്‍ മീറ്റ് തുടങ്ങിയപ്പോള്‍ പകുതി പേര്‍ പോലുമില്ല. ഉള്ളവരില്‍ പലരും ആദ്യമായി ഉപയോഗിക്കുന്നവരാണ്. മൈക് മ്യൂട്ട് ചെയ്യാന്‍ ചിലര്‍ക്ക് അറിയില്ല. അതിന്റെ ശബ്ദകോലാഹലങ്ങള്‍ ഒരുവിധം ഒതുങ്ങി വന്നപ്പോള്‍ ബാക്കി കുട്ടികള്‍ക്ക് നെറ്റ് കിട്ടുന്നില്ല. കയറാന്‍ പറ്റുന്നില്ല. സങ്കട മെസേജുകള്‍.
'എന്റെ ഗതികേട് അതിലും വലുതാണ്, ന്റെ കുട്ടികളേ' എന്ന് മനസ്സ് പറഞ്ഞു. വീട്ടിലെ മുകള്‍ നിലയില്‍ മാത്രമാണ് ഇത്തിരി റെയ്ഞ്ച്. എനിക്കും നല്ലപാതിക്കും മിക്കവാറും ഒരേ സമയം ക്ലാസ്. രണ്ടു പേര്‍ക്കും ഒരേ റെയ്ഞ്ച് മൂല. രണ്ടു പേരുടെയും ക്ലാസും മെസേജും കൂടിച്ചേര്‍ന്ന് പലപ്പോഴും അവിയല്‍ പരുവമാകും.
എന്നാലും തട്ടീം മുട്ടീം ക്ലാസും ചര്‍ച്ചയും വര്‍ക്കുകളും പൊടിപൊടിക്കേ കുട്ടികളോട് വലിയൊരു പ്ലാനൊക്കെ പറഞ്ഞു അതിന്റെ വീഡിയോ രാത്രി ഗ്രൂപ്പില്‍ പോസ്റ്റൂ എന്നു പറഞ്ഞു. കുട്ടികള്‍ ഉത്സാഹത്തോടെ ഏറ്റെടുത്തു. മറ്റു രണ്ട് ക്ലാസുകള്‍ക്കു ശേഷം ഫോണ്‍ പണിമുടക്കി. തട്ടിയിട്ടും മേടിയിട്ടും ഫോണിന്റെ ശ്വാസം വീഴുന്നില്ല. ഞാന്‍ വിയര്‍ത്തു. കുട്ടികളോട് വിവരം പറയാന്‍ വഴിയില്ല. പല കണക്കുകളും വിവരങ്ങളും അപ്പപ്പോള്‍ ഓഫീസിലേക്ക് കൈമാറണം. ആരുടെയും നമ്പറില്ല. ഒരു വിവരവും പറയാതെ ടീച്ചര്‍ മുങ്ങിയാല്‍ ഉണ്ടാവുന്ന ഭവിഷ്യത്ത് ഓര്‍ത്ത് ഞാന്‍ വിയര്‍ത്തു. ട്രിപ്പിള്‍ ലോക്ഡൗണില്‍ ഫോണില്ലാത്ത ഞാന്‍ അണ്ടി പോയ അണ്ണാനെപ്പോലെ അന്തംവിട്ടിരുന്നു. ഒരു ദിവസത്തിലപ്പുറം ആ ഇരുത്തവും പറ്റില്ല. അവസാനം പഴയ ശിഷ്യനെ വിളിച്ചു. ഞായറാഴ്ചയും ട്രിപ്പിള്‍ ലോക്ഡൗണും ഒന്നിച്ചു വന്നിട്ടും അവന്‍ ആരും കാണാതെ സ്വന്തം കടയില്‍ കള്ളനെപ്പോലെ കയറി എനിക്കൊരു ഫോണ്‍ കൊണ്ടുതന്നു. ഒരാളുടെയും നമ്പര്‍ പതിയ ഫോണില്‍ കിട്ടിയില്ലെങ്കിലും ഗ്രൂപ്പ് കിട്ടിയതു കൊണ്ട് ഒരു ദിവസം കുട്ടികളെ പറ്റിച്ചതിന് ക്ഷമ പറഞ്ഞു.
ആറാം ക്ലാസില്‍ ചേര്‍ന്ന് രണ്ടു വര്‍ഷം മാത്രം പഠിക്കുന്ന കുട്ടികളുണ്ട്. ഇങ്ങനെ പോയാല്‍ അവര്‍ സ്‌കൂള്‍ കാണാതെ ഇപ്രാവശ്യം പടിയിറങ്ങും. ചില കുട്ടികളുടെയൊക്കെ സംസാരവും ഇടപെടലും കേട്ടാല്‍ ചെന്ന് കെട്ടിപിടിക്കാന്‍ തോന്നും. പെണ്‍കുട്ടികളൊക്കെ എന്തൊരു ഐഡിയകള്‍ ഉള്ളവരാണെന്നോ - പക്ഷേ എന്തു ചെയ്യാന്‍. ഒരേ പേരുള്ള നാലു കുട്ടികളുണ്ട് എന്റെ ക്ലാസിലിപ്പോള്‍. കാണാത്തതുകൊണ്ട് മൊത്തം കണ്‍ഫ്യൂഷനാണ്. ഒരാള്‍ക്ക് കൊടുക്കേണ്ട മെസേജ് പലപ്പോഴും മാറിയിട്ടാണ് കൊടുക്കുക. എല്ലാവരെയും നേരിട്ടു കാണാനുള്ള തീരുമാനത്തിലാണ് ഞാനിപ്പോള്‍.
ഭര്‍ത്താവിന്റെ തറവാട്ടു വീട്ടില്‍ നാലു ദിവസം നിന്നപ്പോഴാണ് ഓണ്‍ലൈന്‍ ക്ലാസ്സിന്റെ അവസ്ഥ ശരിക്കും അറിഞ്ഞത്. വിരുന്നുകാരായി കുറേ കുട്ടികളുണ്ട്. നേരം വെളുത്താല്‍ ക്ലാസുകളുടെ ബഹളം. കളിയുടെ പൂരം. ശരീരം മൊബൈലിനു മുന്നിലും മനസ്സ് കളിയിലും. കുട്ടികളുടെ ഉമ്മമാരുടെ ശകാരവും. ആകെ ജഗപൊക. അതിനുശേഷം കുട്ടികളുടെയും രക്ഷിതാക്കളുടെയും അവസ്ഥ ആലോചിച്ചാല്‍ വര്‍ക്ക് കൊടുക്കാനൊക്കെ പേടിയാണ്. എന്നാലും എന്റെ കൊറോണേ!

ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ തുടക്കത്തില്‍ കുട്ടികളുടെ മുഖങ്ങള്‍ കാണാതെയാണ് ഞങ്ങള്‍ ക്ലാസ്സുകളെടുത്ത് തുടങ്ങിയത്. അതിലൂടെ കുട്ടികളിലേക്ക് എത്രമാത്രം ആശയങ്ങള്‍ എത്തിക്കാനാകുമെന്നുള്ള ആശങ്കയുണ്ടായിരുന്നു. അതുവരെ ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ് തുടങ്ങിയവയൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വളരെ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുന്ന ശീലമായിരുന്നു. അപ്പോഴാണ് ഇത്തരം മാധ്യമങ്ങള്‍ മാത്രമുപയോഗപ്പെടുത്തി കുട്ടികളുമായി എല്ലാവിധ ഇടപെടലുകളും നടത്തേണ്ട സാഹചര്യം ഉയര്‍ന്നുവന്നത്. ഈയവസരത്തില്‍ എന്നെ സഹായിച്ചത് എന്റെ മക്കളാണ്. അവരെപ്പോലെ എനിക്കറിയാവുന്നതിനേക്കാള്‍ അവ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിമിതമായ അറിവ് വെച്ച് ക്ലാസ്സുകളെടുക്കേണ്ടത്. ആ ശ്രമങ്ങള്‍ പലപ്പോഴും മാനസിക സമ്മര്‍ദമുണ്ടാക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ക്ലാസ്സ് തുടങ്ങിയ സമയത്ത് അധ്യാപകര്‍ക്ക് ഇനി സ്‌കൂളില്‍ പോകേണ്ടതില്ലല്ലോ എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. വീട്ടിലിരുന്ന് എല്ലാം ചെയ്യാമല്ലോ എന്ന് ഞങ്ങളും ആശ്വസിച്ചു. അതോടെ സ്‌കൂളിലെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും ഇണ ചേരാതായി. ക്ലാസ്സുകള്‍ക്കായി നന്നായി ഒരുങ്ങണം. പരിമിതമായ സമയത്തിനുള്ളില്‍ ഒരു ചട്ടക്കൂടിനുള്ളിലിരുന്ന് ക്ലാസ്സെടുക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ചെറുതല്ല. ഇങ്ങനെയൊക്കെ ചെയ്താലും അത് കുട്ടികളിലേക്ക് എത്രമാത്രം എത്തുന്നു എന്ന ആധി ഒരുഭാഗത്ത്. ക്ലാസ്സിനിടയില്‍ കുട്ടികള്‍ പ്രതികരിക്കാതിരിക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ മറുഭാഗത്ത്.
സാധാരണ കുട്ടികള്‍ സ്‌കൂളിലേക്ക് പോവാറാണല്ലോ പതിവ്. ഇപ്പോള്‍ സ്‌കൂള്‍ കുട്ടികളിലേക്ക് ചെന്നെത്തുകയാണ്. ആ വഴിയില്‍ ഒരുപാട് കാര്യങ്ങള്‍ ചോര്‍ന്നു
പോകുന്നുണ്ട്. ക്ലാസ്സ് എടുക്കുന്നതിനിടയില്‍ പലതും നഷ്ടമാകുന്ന അവസ്ഥ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ അനുഭവപ്പെടുന്നു. നമ്മുടെ അധ്വാനത്തിന് ഫലം കിട്ടുന്നില്ല എന്ന തോന്നല്‍ ഇടക്കിടെ വരുന്നു. ക്ലാസ്സിലാണെങ്കില്‍ കുട്ടികളുടെ മുഖഭാവം നോക്കി വിലയിരുത്താനാകുമായിരുന്നു. ചേര്‍ത്തുനിര്‍ത്തി പഠിപ്പിക്കുന്ന രീതിയല്ലാത്തതിനാല്‍ കുട്ടികള്‍ പലപ്പോഴും ക്ലാസ്സില്‍നിന്ന്് വ്യതിചലിച്ചു പോവുകയോ അപ്രത്യക്ഷരാവുകയോ ചെയ്യും. അവര്‍ക്കിത് കണ്ടിരിക്കാനുള്ള മാനസികാവസ്ഥയല്ല എന്നറിഞ്ഞാലും ക്ലാസ്സെടുക്കേണ്ട ഗതികേടാണ് ഞങ്ങള്‍ക്ക്. ഓണ്‍ലൈന്‍ മൂല്യനിര്‍ണയം ഒരിക്കലും കൃത്യമാവുകയില്ല. 
ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതിലൂടെ ഓണ്‍ലൈന്‍ സാധ്യതകള്‍ മനസ്സിലാക്കി വിവരങ്ങള്‍ എങ്ങനെ ബന്ധപ്പെടുത്താം എന്ന് പഠിച്ചു. മക്കളുടെ കാര്യം വളരെ കഷ്ടമാണ്. അവര്‍ പഠിക്കുന്നില്ല നമ്മള്‍ പഠിപ്പിക്കുന്നില്ല എന്നെല്ലാമാണ് മാതാപിതാക്കള്‍ക്ക് എപ്പോഴും ആശങ്ക. കുട്ടികള്‍ കൂട്ടത്തില്‍ കൂടി ചെയ്യേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട്. അതിലൂടെ അവര്‍ക്ക്് പലതും പഠിക്കാനാവുന്നു. കളിയും ചിരിയും ഒന്നുമില്ലാത്ത, ഇണക്കങ്ങളും 
പിണക്കങ്ങളുമില്ലാത്ത അടച്ചിട്ട ഒരു റൂമില്‍ പഠനോപകരണം വെച്ച് ഒതുങ്ങിപ്പോവുകയാണ് മക്കള്‍. കുട്ടികളില്‍നിന്ന് നമ്മള്‍ വല്ലാതെ അകറ്റിവെച്ച കാര്യങ്ങളാണിപ്പോള്‍ നിര്‍ബന്ധമായും അവര്‍ക്ക് വാങ്ങിക്കൊടുക്കേണ്ടിവരുന്നത്. കുട്ടികള്‍ കൗതുകമുള്ളവരാണ്. അറിയാത്തത് അറിയാന്‍ ആഗ്രഹിക്കുന്നവര്‍. അതിനാലവര്‍ ഓണ്‍ലൈന്‍ സാധ്യതകള്‍ പലവിധത്തില്‍ ഉപയോഗപ്പെടുത്തും. എങ്ങനെ നന്നായി ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് നമ്മുടെ മക്കളുടെ വിജയം. ഇക്കാര്യത്തില്‍ മാതാ
പിതാക്കള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. മാതാപിതാക്കള്‍ കുട്ടികളോട് നിരന്തരം ആശങ്കകള്‍ പങ്കുവെക്കുമ്പോള്‍ അവര്‍ പല രീതിയിലും പ്രതികരിക്കും. അതി
നാല്‍ പരമാവധി അടുത്ത് നിര്‍ത്തി അതിന്റെ സാധ്യതകള്‍ എന്തൊക്കെയാണെന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുക.
കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ തുറക്കുമെന്ന പ്രതീക്ഷയായിരുന്നു അവസാനം വരെ. അനുഭവങ്ങളെ മുന്‍നിര്‍ത്തി വിലയിരുത്തിയപ്പോള്‍ ഈ വര്‍ഷം സ്‌കൂള്‍ തുറക്കില്ല എന്നുതന്നെ ഉറപ്പിച്ചു. അതിനായി കുട്ടികളെ നേരത്തെത്തന്നെ ഒരുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അധ്യാപകര്‍ക്കും ആ രീതിയില്‍ ക്ലാസ്സെടുക്കാനുള്ള ശേഷി കൈവന്നു. 
പുതിയ സാഹചര്യങ്ങളോട് കൂട്ടുകൂടാന്‍ പോരായ്മകള്‍ക്കിടയിലും കുറെയൊക്കെ കുട്ടികളും താല്‍പര്യപ്പെടുന്നുണ്ട്.

ആദ്യത്തെ സ്റ്റാഫ് മീറ്റിംഗ്
മറക്കാനാവില്ല
നളിനി മോഹന്‍ ചെറൂപ്പ
ഈ വരുന്ന അധ്യാപകദിനം തികച്ചും വ്യത്യസ്തമാണ്. കുഞ്ഞുങ്ങളുടെ കളിചിരികളും കുസൃതികളും കലമ്പലുകളുമില്ലാത്ത സ്‌കൂളുകള്‍. ബെഞ്ചും ഡസ്‌ക്കും സ്‌കൂള്‍ വരാന്തയുമൊക്കെ ഓര്‍മകളുടെ അറകളിലേക്ക് ഒതുങ്ങി നില്‍ക്കുന്നു. 
പിഞ്ചുപാദങ്ങള്‍ ഓടിക്കളിക്കാത്ത മണ്ണ് മടുപ്പോടെ മയങ്ങുന്ന പോലെ.
ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ഫോണിലേക്കു ചുരുങ്ങിയ ഇക്കാലത്ത് (അതോ ഇന്റര്‍നെറ്റിന്റെ വിശാലതയിലേക്കു വളര്‍ന്നതോ?) സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാന്‍ അധ്യാപക സമൂഹത്തിനും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സാധിച്ചിട്ടുണ്ട്. കൊറോണ പഠിപ്പിച്ച പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു നീങ്ങുന്ന ഒരു അധ്യാപക സമൂഹത്തെയാണ് നാം ഇന്നു കാണുന്നത്. കുട്ടികളും പുതിയ രീതികള്‍ സ്വീകരിച്ചു കഴിഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്ത് നമ്മുടെ വിദ്യാഭ്യാസരംഗം മുന്നേറുക തന്നെ ചെയ്യും.
ഒട്ടേറെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും ഒന്നുറപ്പാണ്. ഈ കൊറോണ വന്നില്ലായിരുന്നെങ്കില്‍ വിദ്യാഭ്യാസരംഗം ആധുനിക സാങ്കേതിക വിദ്യകള്‍ ഇത്രമാത്രം ഉപയോഗിക്കപ്പെടുത്തുമായിരുന്നില്ല. എനിക്കൊരിക്കലും ഇതൊന്നും കഴിയില്ല എന്നു തന്നെയാണ് 27 വര്‍ഷം അധ്യാപന പരിചയമുള്ള ഞാന്‍ കരുതിയിരുന്നത്.
ആദ്യമായി ഒരു ഓണ്‍ലൈന്‍ സ്റ്റാഫ് മീറ്റിംഗ് നടന്ന ദിവസം മറക്കാനാവില്ല. രാവിലെ മുതല്‍ ഗൂഗ്ള്‍ മീറ്റിനെക്കുറിച്ചോര്‍ത്ത് വല്ലാത്ത പിരിമുറുക്കമായിരുന്നു. പലതവണ മോളോടു ചോദിച്ച് സംശയം തീര്‍ത്തു. എന്നിട്ടും എന്നെ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ അബദ്ധമെന്തെങ്കിലും പറ്റുമോ എന്ന സംശയമായിരുന്നു. വീഡിയോ, ഓഡിയോ - മ്യൂട്ട് ചെയ്യാന്‍ അറിയാതെ വീണ്ടും അവളുടെ അടുത്തേക്കോടേണ്ടി വന്നു. മീറ്റിംഗ് കഴിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്.
ആദ്യമായി  കൈന്‍മാസ്റ്ററില്‍ ഒരു വീഡിയോ ചെയ്തപ്പോള്‍ ഒളിമ്പിക്സ് മെഡല്‍ കിട്ടിയ സന്തോഷമായിരുന്നു. വളരെ പെട്ടെന്ന് ഇതെല്ലാം ജീവിതത്തിന്റെ ഭാഗമായി മാറി. അനുയോജ്യമായ സാഹചര്യം തേടിപ്പോവുകയല്ല, കിട്ടിയ സാഹചര്യം അനുയോജ്യമാക്കുകയാണ് വേണ്ടത് എന്നു പറയാറില്ലേ? അതുതന്നെയാണ് ഞാ
നുള്‍പ്പെടുന്ന അധ്യാപക സമൂഹം ചെയ്തുകൊണ്ടിരിക്കുന്നത്.
കൊറോണ പഠിപ്പിച്ച പാഠങ്ങളും ശീലങ്ങളും ചിട്ടകളും ഭാവിയിലും കുട്ടികള്‍ക്ക് ഉപകാരപ്രദമായി ഉപയോഗിക്കാന്‍ അധ്യാപകര്‍ക്കു സാധിക്കട്ടെ. പുതുമകളെ വളരെ വേഗം സ്വാംശീകരിച്ച് കര്‍മനിരതരാവാന്‍ അധ്യാപകസമൂഹം കാണിച്ച ഔല്‍സുക്യം ഭാവി തലമുറ ഓര്‍മിക്കട്ടെ.

പ്രതിസന്ധികള്‍ നിറഞ്ഞ ഓണ്‍ലൈന്‍ പഠനം
റിയ അന്‍ജൂം

ഞങ്ങള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഇരകളായിട്ട് രണ്ട് വര്‍ഷത്തോളമായി. ചെറിയ പ്രശ്നങ്ങള്‍ പോലും സമൂഹമാധ്യമങ്ങളിലെ ചൂടുള്ള വിഷയമായി. അന്തി ചര്‍ച്ചയില്‍ ഇടം പിടിക്കുമ്പോള്‍, നാളെയുടെ വരദാനം, പ്രതീക്ഷ എന്നൊക്കെ വിശേഷിപ്പിക്കുന്ന ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനാവസ്ഥയും പ്രതിസന്ധികളും സമൂഹം വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യുന്നില്ല. ഞങ്ങള്‍ തികച്ചും നിസ്സഹായരാണ്. ഒരുപക്ഷെ ഈ കൊറോണക്കാലത്ത് ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നത് അധ്യാപക-വിദ്യാര്‍ത്ഥി സമൂഹമായിരിക്കും. വിടര്‍ന്നു വരുന്ന പൂവിന്റെ ഇതളുകള്‍ കൊഴിഞ്ഞുവീഴുന്ന പോലെ ഒരു
പാട് കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്നതും കാണുന്നു.
വിദ്യാര്‍ഥികള്‍ പല തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകുന്നുണ്ട്. എഴുത്ത്, ടൈപ്പിംഗായി മാറിയിരിക്കുന്നു. ഞങ്ങള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഒരുപാട് പ്രതികൂല സാഹചര്യങ്ങള്‍ നേരിടുന്നുണ്ട്. പഠിപ്പിക്കുന്ന അധ്യാപകരെയോ സ്ഥാപനമോ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. ഞങ്ങളെ സംബന്ധിച്ചേടത്തോളം അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ ആത്മബന്ധം ഉണ്ടാക്കാനായിട്ടില്ല. 'വിദ്യ തന്നെ ധനം' എന്ന് പഠിപ്പിക്കുന്ന അധ്യാപകര്‍ സ്‌ക്രീനില്‍ ഒതുങ്ങുന്നപോലെ ഞങ്ങളുടെ സ്‌കൂള്‍ ജീവിതവും ഓണ്‍ലൈനിനെ ചുറ്റിപ്പറ്റിയായി. ആനന്ദിക്കാന്‍ കഴിയുന്നില്ല. ഒരുപാട് ശാരീരികവും മാനസികവുമായ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. 
ഞങ്ങള്‍ക്ക് സ്‌കൂളില്‍നിന്നും ലഭിക്കേ കായിക പരിശീലനവും സര്‍ഗ്ഗശേഷിവികാസവും ലഭിക്കാതെ പോകുന്നു. വീട്ടില്‍ നിന്നുമുള്ള ഓണ്‍ലൈന്‍ പഠനത്തിന്റെ ഏറ്റവും വലിയ രസം, നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോള്‍ വരെ ക്ലാസുകള്‍ കേള്‍ക്കാം എന്നുള്ളതാണ്. പണ്ട് പരീക്ഷാഹാളില്‍ കുട്ടികള്‍ ധൃതിപ്പെട്ട് പരീക്ഷ എഴുതുമ്പോള്‍, അധ്യാപകര്‍ ആസ്വദിച്ചു കഴിക്കുന്ന എണ്ണ പലഹാരങ്ങള്‍ക്ക് പകരം ഇന്ന് ടീച്ചര്‍ തകൃതിയായി ക്ലാസെടുക്കുമ്പോള്‍ ക്ലാസ്സെടുക്കുന്നതിനിടയില്‍ കുട്ടികള്‍ ഭക്ഷണം കഴിക്കുന്നു എന്നുള്ളതാണ് മറ്റൊരു രസം. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും യുവതലമുറയെ സാരമായ രീതിയില്‍ ബാധിക്കുന്ന ഒന്നാണിത്. ഇത്തരത്തിലുള്ള ഒരു പഠന രീതിയല്ല വിദ്യാര്‍ഥികള്‍ക്ക് ആവശ്യം.
അധ്യാപകരില്‍നിന്നും നേരിട്ട് പകര്‍ന്നു കിട്ടേണ്ട അറിവുകള്‍ സ്‌ക്രീനില്‍ ചിത്രവും ശബ്ദവുമായി ഒതുക്കേണ്ടതല്ല. പ്രത്യേകിച്ച് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം ഉന്നത തലങ്ങളിലേക്കുള്ള അടിത്തറ കൂടിയാകുമ്പോള്‍. ഒരു കുട്ടിക്ക് ലഭിക്കേണ്ട അടിസ്ഥാന അറിവ് പോലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം സജ്ജമാക്കുന്നില്ല എന്നാണ് അനുഭവം. പരീക്ഷകള്‍ നടത്തുന്നതില്‍ എതിര്‍പ്പില്ല. കാരണം പരീക്ഷകള്‍ നടത്തുന്നതിലൂടെ ഒരു വിദ്യാര്‍ത്ഥി എത്ര വിദ്യ അഭ്യസിച്ചു എന്ന് മനസ്സിലാക്കാം. പക്ഷെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ എത്രത്തോളം വിദ്യ അഭ്യസിച്ചു എന്നുള്ളത് ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ സംശയമുളവാക്കുന്നതാണ്. ഓഫ്‌ലൈന്‍ ക്ലാസുകള്‍ കിട്ടേണ്ടത് അനിവാര്യമാണ്.
ജീവിതമാവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളുടെ കെണിയില്‍ വീഴാന്‍ ഓണ്‍ലൈന്‍ പഠനം ഒരിക്കലും കാരണമാവരുത്. പ്രതീക്ഷയുടെ പുല്‍നാമ്പുകളാണ് ഇപ്പോഴും കൂട്ട്.

അപ്രതീക്ഷിതം ഈ ഓണ്‍ലൈന്‍ അധ്യാപനം
ഉബൈബ .കെ മങ്കട

നൂതന സാങ്കേതിക വിദ്യ ഉള്‍ക്കൊണ്ട് ഫലപ്രദമായ ഒരു ക്ലാസ് എങ്ങനെ നടത്താം എന്നതിന് നല്ല മാതൃകയാണ് വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ക്ലാസ്സുകള്‍. അത് മൊബൈല്‍ ഫോണില്‍ പറ്റാവുന്ന ആപ്പുകളും വാട്‌സ്ആപ്പും ഉപയോഗിച്ച് കുട്ടികളില്‍ എത്തിക്കാന്‍ ശ്രമിക്കും. ഒരു വീട്ടില്‍ മൂന്നോ നാലോ കുട്ടികള്‍ക്കായി ഒരൊറ്റ മൊബൈല്‍ ഫോണ്‍. ചില വീടുകളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പബ്ലിക് പരീക്ഷകള്‍ക്ക് തയാറാകുന്നവര്‍ ഒറ്റ ഫോണ്‍ ഉപയോഗിക്കുന്നു. ചില രക്ഷിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ അവരുടെ കൈകളിലാകും മൊബൈല്‍ഫോണ്‍. വൈകുന്നേരങ്ങളില്‍ അവരുടെ മൂന്നോ നാലോ മക്കള്‍ക്ക് ഒരു മൊബൈല്‍ കിട്ടുമ്പോഴുള്ള പരസ്പര കലഹങ്ങള്‍. മറ്റുചിലര്‍ക്ക് നെറ്റ്വര്‍ക്കിന്റെ പ്രശ്‌നം. ഇനിയും ഒരു കൂട്ടര്‍ക്ക് ഗൂഗിള്‍ മീറ്റ്, ലിങ്ക് ഡൗണ്‍ലോഡ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി റീചാര്‍ജ് ചെയ്യാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍, ക്ലാസ്സുകളും നോട്ടുകളും പാഠ്യേതര പ്രവര്‍ത്തനങ്ങളുമായി ഭാരംകൂടി പണിമുടക്കിയ ഫോണുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ഇത്തരം അനുഭവങ്ങള്‍ക്ക് സാക്ഷിയായതുകൊണ്ടുതന്നെ ഇക്കൊല്ലം അവയെ മറികടക്കാന്‍ നേരത്തെ ശ്രമം തുടങ്ങി. അധ്യാപകരുടെ കൂട്ടായ്മ, സന്നദ്ധസംഘടനകള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളില്‍നിന്നും സഹായം സ്വീകരിച്ച് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വീടുകള്‍ കണ്ടെത്തി ഓരോ ഡിവൈസ് സംഘടിപ്പിച്ചു നല്‍കി. ഇതില്‍ പങ്കാളിയാവാന്‍ കഴിഞ്ഞത് വളരെ സന്തോഷം തന്നെയാണ്. അതിലൂടെ പ്രയാസങ്ങള്‍ ഒരു പരിധിവരെ കുറക്കാനായി.
ഓഫ്ലൈന്‍ പഠനകാലത്ത് ഏഴ് പിരിയഡില്‍ വ്യത്യസ്ത പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നത് വ്യത്യസ്ത അധ്യാപകരാണ്. എനിക്കു കിട്ടുന്ന ഒരു പിരിയഡില്‍ പാഠപുസ്തകവും പഠനപ്രവര്‍ത്തനങ്ങളും എങ്ങനെ തീര്‍ക്കും എന്നതിനാണ് കൂടുതല്‍ പരിഗണന നല്‍കിയിരുന്നത്. കുട്ടിയുമായി കൂടുതല്‍ ആശയവിനിമയം നടത്താന്‍ സമയം തികയാറില്ല. നാലുമണി കഴിഞ്ഞാല്‍ കുട്ടിയുമായുള്ള ബന്ധം ഇല്ലെന്നുതന്നെ പറയാം.
എന്നാല്‍ ഓണ്‍ലൈന്‍ പഠനമായപ്പോള്‍ 24 മണിക്കൂറിന്റെ ഭൂരിഭാഗവും കുട്ടികളുമായി ആശയവിനിമയത്തിനായി ഉപയോഗിക്കുന്നു. രാവിലെ തുടങ്ങുന്ന ഓരോരുത്തരുടെയും ഗുഡ്‌മോണിങ് മറുപടി പറയുന്നത് മുതല്‍ അവരുടെ ഓരോ പ്രവര്‍ത്തനങ്ങളുടെയും നോട്ടുകള്‍ നോക്കി വേണ്ട തിരുത്തലുകളും നിര്‍ദേശങ്ങളും നല്‍കണം. അത് കഴിയുമ്പോഴേക്കും പലവിധ സംശയങ്ങള്‍ ഹെഡ്‌ലൈന്‍ വേണോ തുടര്‍പ്രവര്‍ത്തനം ചെയ്യണോ ഇന്നുതന്നെ വിടണോ, നെറ്റ് തീര്‍ന്നു, അച്ഛന്‍ ഫോണ്‍ കൊണ്ടുപോയി, ചേച്ചിക്കും ചേട്ടനും ക്ലാസ്സ്... ഇങ്ങനെ പ്രതികരണങ്ങള്‍. അവക്കെല്ലാം മറുപടി നല്‍കണം. ക്ലാസ്സ് സമയത്ത് ഓണ്‍ലൈനില്‍ വരാന്‍ കഴിയാത്തവര്‍ക്ക് അവര്‍ വരുന്ന സമയത്ത് വേറെ വിശദീകരണവും സംശയനിവാരണവും നടത്തണം. മാത്രമല്ല പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍, ദിവസേനയുള്ള പത്രവായന ഇവക്കൊക്കെ അഭിപ്രായം പറയണം. തീരെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ ഉറപ്പുവരുത്തുകയും വേണം.
ദിനാചരണങ്ങള്‍ ഓരോ മാസവും രണ്ടിലധികം ഉണ്ട്. അവയുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചെയ്യാന്‍ വേണ്ട സഹായ നിര്‍ദേശങ്ങള്‍ നല്‍കണം. ഒരു കുട്ടിയും തന്റെ ക്ലാസില്‍ വിട്ടു നില്‍ക്കരുതെന്ന നിര്‍ബന്ധമുള്ളതുകൊണ്ട് കിട്ടിയ വീഡിയോകള്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ക്ലാസിലെ ഒറ്റ പ്രവര്‍ത്തനമാക്കി മാറ്റി ക്ലാസ് പ്രൊഡക്ടായി സേവ് ചെയ്യണം. കൂടെ ഡിജിറ്റല്‍ മാഗസിനുകള്‍ തയ്യാറാക്കുന്നതിനായുള്ള ആശയവിനിമയം. മൊബൈല്‍ ഫോണ്‍ തന്നെ സദാസമയവും ശരണം.
ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികളുമായി നിരന്തരബന്ധം നിലനിര്‍ത്താന്‍ ഈ ഓണ്‍ലൈന്‍ പഠനം സഹായകമാണ്. ഞാന്‍ മിക്കപ്പോഴും അവരുടെ വിശേഷങ്ങള്‍ പങ്കുവെക്കാനും പഠനകാര്യങ്ങളില്‍ സഹായിക്കാനും കൂടുതല്‍ സമയം കണ്ടെത്താറുണ്ട്. അതുകൊണ്ടുതന്നെ എന്റെ കുടുംബ, സുഹൃദ്, അയല്‍പക്ക വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വേണ്ടത്ര ഇടപെടുന്നില്ല എന്ന പരാതി ദിനേന കേള്‍ക്കുന്നുണ്ട്. 
ക്ലാസ് പി.ടി.എകള്‍ ഗൂഗിള്‍മീറ്റില്‍ ആയതുകൊണ്ട് എല്ലാ രക്ഷിതാക്കളുടെയും പങ്കാളിത്തം സാധ്യമാകുന്നു. കുട്ടികളെ തലോടാനും ഓമനിക്കാനും കഴിയാത്തത് അവരുടെ മാനസിക വൈകാരിക വ്യക്തിത്വവികസനത്തിന് വിഘാതമായേക്കാം.
പ്രതിസന്ധികളുണ്ടെങ്കിലും ഒന്നു മനസ്സുവെച്ചാല്‍ കുട്ടികളുമായുള്ള ദൈനംദിന ഇടപെടലിലൂടെ ഓണ്‍ലൈന്‍ അധ്യാപനം സന്തോഷവും സംതൃപ്തിയുമുള്ളതാക്കാന്‍ ഒരു പരിധി വരെ സാധിക്കും.

അധ്യാപകരെ
നേരിട്ട് കാണണം

സന പര്‍വീന്‍

12 വര്‍ഷമായ അക്കാദമിക ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചിരുന്നത് സ്‌കൂളുകളില്‍ തന്നെയായിരുന്നു. സ്‌കൂളുകള്‍ ഒരു സുപ്രഭാതത്തില്‍ അടഞ്ഞപ്പോള്‍ ആദ്യമെല്ലാം ഭയങ്കര സന്തോഷമായിരുന്നു. കാരണം പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാണ് സ്‌കൂള്‍ അടച്ചത്. എന്നാല്‍ കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും മനസ്സിലായി സന്തോഷം വെറും താല്‍ക്കാലികമാണെന്ന്. സ്‌കൂളുകള്‍ തുറക്കുമെന്ന പ്രതീക്ഷയില്‍ ഒരുവര്‍ഷം കഴിഞ്ഞതറിഞ്ഞില്ല. അത് പതിയെ ഓണ്‍ലൈനിലേക്ക് വഴിമാറി. അല്ലെങ്കില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി പൊരുത്തപ്പെടാന്‍ വര്‍ഷം മുഴുവന്‍ തന്നെ എടുത്തു എന്ന് പറയാം. ഹയര്‍സെക്കന്‍ഡറി ഘട്ടം ടീനേജുകാരെ സംബന്ധിച്ച് സൗഹൃദങ്ങള്‍ക്ക് നല്ല പ്രാധാന്യമുള്ള ഒരു കാലമാണ്. അപ്രതീക്ഷിതമായി ഓരോന്ന് സംഭവിക്കുമ്പോള്‍ സൗഹൃദങ്ങളും ഓണ്‍ലൈന്‍ ആയിമാറി. പരസ്പരം കാണാത്ത അധ്യാപകരും കൂട്ടുകാരും. അധ്യാപകരുടെ കഴിവും പ്രചോദനവുമാണ് ഞങ്ങളുടെ ആത്മവിശ്വാസത്തിന്റെയും അറിവിന്റെയും സ്രോതസ്സ്. അറിവ് സമ്പന്നവും ജീവസ്സുറ്റതുമാക്കുന്നതില്‍ അവരുടെ ഭൗതിക സാമീപ്യം വഹിക്കുന്ന പങ്ക് സ്‌ക്രീന്‍ മുഖങ്ങളിലേക്ക് ചുരുക്കുമ്പോള്‍ ഞങ്ങളനുഭവിക്കുന്ന സംഘര്‍ഷങ്ങളേറെയാണ്. 2021-ല്‍ മനുഷ്യനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന സാമൂഹിക ദുരന്തം നെറ്റ്വര്‍ക്ക് കണക്ടിവിറ്റിയും റെയ്ഞ്ച് പ്രതിസന്ധികളുമാണ്. 
ആദ്യമൊക്കെ കാര്യക്ഷമമായി ഓണ്‍ലൈന്‍ പഠനത്തിന് ഒരുങ്ങിയിരുന്നുവെങ്കിലും പിന്നീട് എപ്പോഴോ അതിനോടുള്ള താല്‍പര്യം കുറഞ്ഞു കുറഞ്ഞു വന്നു. പത്താംക്ലാസ് വിദ്യാഭ്യാസത്തിനു നല്‍കിയ പ്രാധാന്യത്തിന്റെ പകുതി
പോലും പ്ലസ് വണ്‍ ക്ലാസ്സുകളിലെ വിഷയങ്ങള്‍ക്ക് നല്‍കാനാവുന്നില്ല എന്ന് തിരിച്ചറിയുന്നുണ്ടിപ്പോള്‍. പഠനമെല്ലാം ഇപ്പോഴൊരു തമാശ 
പോലെയാണ് മുന്നോട്ട് പോവുന്നത്. രാവിലെ എണീറ്റ് ഹാജര്‍ ഗ്രൂപ്പിലിട്ട് വീണ്ടും കിടന്നുറങ്ങുന്നതില്‍ നിന്ന് തുടങ്ങുന്നു ഞങ്ങളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം. ആലസ്യം വിട്ടൊഴിയുമ്പോഴേക്ക് ക്ലാസ്സ്മഴയുടെ പെയ്ത്ത് ഉത്തുംഗതയിലെത്തിയിരിക്കും. 
മൊബൈല്‍ ഫോണുകളെ ആദ്യമാദ്യം ആസക്തിയോടെ കണ്ടിരുന്ന ഞങ്ങള്‍ക്കിപ്പോള്‍ മൊബൈല്‍ ഫോണില്‍നിന്നുള്ള മുക്തിയാണ് ആവശ്യം. സ്‌കൂള്‍ വിഷയങ്ങളുടെ ക്ലാസ്സുകള്‍ക്ക് 
പുറമെ പൊതുക്ലാസ്സുകള്‍, കൗണ്‍സലിംഗ്, ക്ലബ്ബ് മീറ്റിംഗുകള്‍, മത്സരങ്ങള്‍, അസംബ്ലി... എല്ലാംകൂടി 24 മണിക്കൂര്‍ മതിയാകാതെ വരുന്നു. ദിവസം മുഴുവന്‍ ഇരുന്നും കിടന്നും സ്‌ക്രീനുകളെ ആശ്രയിക്കുമ്പോള്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്. ലോകത്തിന്റെ ഏതു കോണിലായാലും ഏതു പണി ചെയ്തു കൊണ്ടിരിക്കുകയായാലും ഞങ്ങള്‍ക്ക് ക്ലാസ് അറ്റന്‍ഡ് ചെയ്യാനാവുമെന്നതാണ് ഇതിന്റെ ഗുണം. ഓഫ്ലൈന്‍ സമയത്തായിരുന്നെങ്കില്‍ എവിടേക്ക് പോകണമെങ്കിലും സ്‌കൂള്‍ ഒഴിവാക്കണമായിരുന്നു. പിന്നെ ക്ലാസ്സ് നോട്ട് എഴുതുന്ന കാര്യമോ അധ്യാപകരേല്‍പ്പിച്ച മറ്റു കാര്യങ്ങളോ മറന്നു പോയാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ തന്നെ പരിമിത പരിമിതികളില്‍ കുറ്റം ചാര്‍ത്തി 
ന്യായീകരിക്കാം. ഞാനടക്കമുള്ള വിദ്യാര്‍ത്ഥിസമൂഹത്തില്‍ 20 ശതമാനത്തില്‍ താഴെയുള്ള കുട്ടികള്‍ മാത്രമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നത്.
അക്കാദമികവും കലാവൈഭവങ്ങളും ഓണ്‍ലൈനില്‍ നടക്കുമ്പോള്‍ കായികവും അതു
പോലെയുള്ള മറ്റു സര്‍ഗ്ഗശേഷിയും അറിയാതെ പോകുന്നു. ഭാവിയില്‍ തലകുനിച്ചിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിക്കാന്‍ ആനുകാലിക സാഹചര്യങ്ങള്‍ നിമിത്തമാകുമോ?
കേരളത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പിലാക്കിയിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. എങ്കിലും ഓരോ വിദ്യാര്‍ത്ഥിയുടെയും മനസ്സ് രണ്ടു വര്‍ഷം മുമ്പത്തെ സ്‌കൂളിന്റെ പടിവാതില്‍ക്കല്‍ തന്നെയാണ്.
സ്‌കൂളില്‍നിന്ന് കുട്ടികളുടെ വായടപ്പിക്കാന്‍ ശ്രമിച്ചിരുന്ന അധ്യാപകര്‍ ഇന്ന് കുട്ടികളുടെ പ്രതികരണത്തിന് വേണ്ടി കാതോര്‍ക്കുകയാണ്. ക്ലാസ്സുകള്‍ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അധ്യാപകരുടെ കണ്ണുവെട്ടിച്ചുകൊണ്ടുള്ള ചാറ്റിംഗ് സാധ്യത ഏറെയാണ്. പരീക്ഷാപേടി എന്നതൊക്കെ തീരെ ഇല്ലാതായിരിക്കുന്നു. എങ്കിലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നന്നായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് സമയം ഒരുപാട് ലാഭിക്കാനാവും.
സ്‌കൂളില്‍ പോവാന്‍ എന്ത് അവസരമുണ്ടെങ്കിലും അത് ഒരു വിധേനയും ഇപ്പോള്‍ ഒഴിവാക്കാറില്ല. കാരണം ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ സ്‌കൂളിനെ അത്രമേല്‍ ഇഷ്ടപ്പെടുന്നുണ്ട്.

ഒരുങ്ങിയിട്ടുണ്ട്്, പക്ഷെ
രഞ്ജിത എം.ടി
ഒരു അധ്യാപിക എന്ന നിലയില്‍ ഒട്ടും സംതൃപ്തയല്ല ഞാനിപ്പോള്‍. ഗാലറിയില്‍ വന്നു നിറയുന്ന വര്‍ക്കുകളും അതുനോക്കി കണ്ണ് കഴക്കുന്നതുകൊ് തലവേദനയും ഏതാണ് പഠിപ്പിക്കുന്ന കുട്ടികള്‍ എന്നറിയാത്ത വിഭ്രാന്തിയും. ഏതു സങ്കടങ്ങളിലും എന്റെ കുട്ടികളുടെ മുമ്പിലെത്തുമ്പോള്‍ എല്ലാം മറന്ന് കളിക്കാനും ചിരിക്കാനും കഴിയുന്ന കാലം
പോയ് മറഞ്ഞിരിക്കുന്നു.
ഇന്നു തുറക്കും നാളെ തുറക്കും എന്ന പ്രതീക്ഷ അസ്തമിച്ചപ്പോഴാണ് കുട്ടികള്‍ പറഞ്ഞത് 'ടീച്ചറേ നമ്മള്‍ക്കൊന്നു കൂടാമായിരുന്നു. ഒന്നു പറയോ, ഞങ്ങളുടെ രക്ഷിതാക്കളോട്' എന്ന്. അങ്ങനെ ഞങ്ങള്‍ ഒരുമിച്ചു കൂടി. ക്ലാസ് രജിസ്റ്ററില്‍ ഞാന്‍ കണ്ട പേരുകള്‍ ചിരിച്ചു കൊണ്ട് എന്റെ മുമ്പില്‍. വീട്ടിലെ കോഴികളെപ്പറ്റി വാതോരാതെ സംസാരിച്ചവള്‍, ഓമനയായ പൂച്ചക്കുഞ്ഞിന്റെ കൂട്ടുകാരിയായവള്‍, 'ടീച്ചറേ ഞാന്‍ പറഞ്ഞിട്ട് ഇവന്‍ കേള്‍ക്കുന്നില്ല, ഏതു നേരവും കളിതന്നെ. ങ്ങളൊന്നു പറഞ്ഞു കൊടുക്കിന്‍' എന്നു രക്ഷിതാക്കള്‍ പരാതിപ്പെട്ടവര്‍. അവര്‍ പരസ്പരം കണ്ട സന്തോഷത്തില്‍ കലപില കൂട്ടി. പക്ഷേ അപ്പോഴൊന്നും ഞാനും കുട്ടികളും തമ്മിലുണ്ടാവുന്ന ഒരു വല്ലാത്ത അടുപ്പം അനുഭവപ്പെടുന്നില്ല. അവര്‍ക്ക് എന്നോട് അടുത്തിടപഴകാന്‍ പേടിയുള്ള പോലെ. ഞാന്‍ മുമ്പ് അവരെ പഠിപ്പിച്ചിട്ടില്ല. പരസ്പരം കളിച്ചും ചിരിച്ചും കളിയാക്കിയും സാന്ത്വനമായും വഴക്കു പറഞ്ഞുമൊക്കെയാണ് അടുപ്പമുണ്ടാവുക. ഇരുപത്തേഴു വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണ് ഈ അകല്‍ച്ച.
ഈ വര്‍ഷം ഉഷാറാക്കണം എന്ന ചിന്ത ആദ്യമേ ഉണ്ടായിരുന്നു. സാങ്കേതിക ജ്ഞാനം വല്ലാതില്ല. പഠിപ്പിച്ച ഒരു കുട്ടിയുടെ ശിഷ്യത്വം സ്വീകരിച്ചിരിക്കുകയാണിപ്പോള്‍.
പുതിയ കുട്ടികളില്‍ ഒരാളുടെയും മുഖമറിയില്ല. കുട്ടികള്‍ തന്നെയാണ് ഗൂഗിള്‍ മീറ്റ് പറഞ്ഞത്. കണ്ടും പറഞ്ഞും തുടങ്ങാലോ എന്ന ആവേശത്തില്‍ 'ഓകെ' പറഞ്ഞ് ഗൂഗിള്‍ മീറ്റ് തുടങ്ങിയപ്പോള്‍ പകുതി പേര്‍ പോലുമില്ല. ഉള്ളവരില്‍ പലരും ആദ്യമായി ഉപയോഗിക്കുന്നവരാണ്. മൈക് മ്യൂട്ട് ചെയ്യാന്‍ ചിലര്‍ക്ക് അറിയില്ല. അതിന്റെ ശബ്ദകോലാഹലങ്ങള്‍ ഒരുവിധം ഒതുങ്ങി വന്നപ്പോള്‍ ബാക്കി കുട്ടികള്‍ക്ക് നെറ്റ് കിട്ടുന്നില്ല. കയറാന്‍ പറ്റുന്നില്ല. സങ്കട മെസേജുകള്‍.
'എന്റെ ഗതികേട് അതിലും വലുതാണ്, ന്റെ കുട്ടികളേ' എന്ന് മനസ്സ് പറഞ്ഞു. വീട്ടിലെ മുകള്‍ നിലയില്‍ മാത്രമാണ് ഇത്തിരി റെയ്ഞ്ച്. എനിക്കും നല്ലപാതിക്കും മിക്കവാറും ഒരേ സമയം ക്ലാസ്. രണ്ടു പേര്‍ക്കും ഒരേ റെയ്ഞ്ച് മൂല. രണ്ടു പേരുടെയും ക്ലാസും മെസേജും കൂടിച്ചേര്‍ന്ന് പലപ്പോഴും അവിയല്‍ പരുവമാകും.
എന്നാലും തട്ടീം മുട്ടീം ക്ലാസും ചര്‍ച്ചയും വര്‍ക്കുകളും പൊടിപൊടിക്കേ കുട്ടികളോട് വലിയൊരു പ്ലാനൊക്കെ പറഞ്ഞു അതിന്റെ വീഡിയോ രാത്രി ഗ്രൂപ്പില്‍ പോസ്റ്റൂ എന്നു പറഞ്ഞു. കുട്ടികള്‍ ഉത്സാഹത്തോടെ ഏറ്റെടുത്തു. മറ്റു രണ്ട് ക്ലാസുകള്‍ക്കു ശേഷം ഫോണ്‍ പണിമുടക്കി. തട്ടിയിട്ടും മേടിയിട്ടും ഫോണിന്റെ ശ്വാസം വീഴുന്നില്ല. ഞാന്‍ വിയര്‍ത്തു. കുട്ടികളോട് വിവരം പറയാന്‍ വഴിയില്ല. പല കണക്കുകളും വിവരങ്ങളും അപ്പപ്പോള്‍ ഓഫീസിലേക്ക് കൈമാറണം. ആരുടെയും നമ്പറില്ല. ഒരു വിവരവും പറയാതെ ടീച്ചര്‍ മുങ്ങിയാല്‍ ഉണ്ടാവുന്ന ഭവിഷ്യത്ത് ഓര്‍ത്ത് ഞാന്‍ വിയര്‍ത്തു. ട്രിപ്പിള്‍ ലോക്ഡൗണില്‍ ഫോണില്ലാത്ത ഞാന്‍ അണ്ടി പോയ അണ്ണാനെപ്പോലെ അന്തംവിട്ടിരുന്നു. ഒരു ദിവസത്തിലപ്പുറം ആ ഇരുത്തവും പറ്റില്ല. അവസാനം പഴയ ശിഷ്യനെ വിളിച്ചു. ഞായറാഴ്ചയും ട്രിപ്പിള്‍ ലോക്ഡൗണും ഒന്നിച്ചു വന്നിട്ടും അവന്‍ ആരും കാണാതെ സ്വന്തം കടയില്‍ കള്ളനെപ്പോലെ കയറി എനിക്കൊരു ഫോണ്‍ കൊണ്ടുതന്നു. ഒരാളുടെയും നമ്പര്‍ പതിയ ഫോണില്‍ കിട്ടിയില്ലെങ്കിലും ഗ്രൂപ്പ് കിട്ടിയതു കൊണ്ട് ഒരു ദിവസം കുട്ടികളെ പറ്റിച്ചതിന് ക്ഷമ പറഞ്ഞു.
ആറാം ക്ലാസില്‍ ചേര്‍ന്ന് രണ്ടു വര്‍ഷം മാത്രം പഠിക്കുന്ന കുട്ടികളുണ്ട്. ഇങ്ങനെ പോയാല്‍ അവര്‍ സ്‌കൂള്‍ കാണാതെ ഇപ്രാവശ്യം പടിയിറങ്ങും. ചില കുട്ടികളുടെയൊക്കെ സംസാരവും ഇടപെടലും കേട്ടാല്‍ ചെന്ന് കെട്ടിപിടിക്കാന്‍ തോന്നും. പെണ്‍കുട്ടികളൊക്കെ എന്തൊരു ഐഡിയകള്‍ ഉള്ളവരാണെന്നോ - പക്ഷേ എന്തു ചെയ്യാന്‍. ഒരേ പേരുള്ള നാലു കുട്ടികളുണ്ട് എന്റെ ക്ലാസിലിപ്പോള്‍. കാണാത്തതുകൊണ്ട് മൊത്തം കണ്‍ഫ്യൂഷനാണ്. ഒരാള്‍ക്ക് കൊടുക്കേണ്ട മെസേജ് പലപ്പോഴും മാറിയിട്ടാണ് കൊടുക്കുക. എല്ലാവരെയും നേരിട്ടു കാണാനുള്ള തീരുമാനത്തിലാണ് ഞാനിപ്പോള്‍.
ഭര്‍ത്താവിന്റെ തറവാട്ടു വീട്ടില്‍ നാലു ദിവസം നിന്നപ്പോഴാണ് ഓണ്‍ലൈന്‍ ക്ലാസ്സിന്റെ അവസ്ഥ ശരിക്കും അറിഞ്ഞത്. വിരുന്നുകാരായി കുറേ കുട്ടികളുണ്ട്. നേരം വെളുത്താല്‍ ക്ലാസുകളുടെ ബഹളം. കളിയുടെ പൂരം. ശരീരം മൊബൈലിനു മുന്നിലും മനസ്സ് കളിയിലും. കുട്ടികളുടെ ഉമ്മമാരുടെ ശകാരവും. ആകെ ജഗപൊക. അതിനുശേഷം കുട്ടികളുടെയും രക്ഷിതാക്കളുടെയും അവസ്ഥ ആലോചിച്ചാല്‍ വര്‍ക്ക് കൊടുക്കാനൊക്കെ പേടിയാണ്. എന്നാലും എന്റെ കൊറോണേ!

ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ തുടക്കത്തില്‍ കുട്ടികളുടെ മുഖങ്ങള്‍ കാണാതെയാണ് ഞങ്ങള്‍ ക്ലാസ്സുകളെടുത്ത് തുടങ്ങിയത്. അതിലൂടെ കുട്ടികളിലേക്ക് എത്രമാത്രം ആശയങ്ങള്‍ എത്തിക്കാനാകുമെന്നുള്ള ആശങ്കയുണ്ടായിരുന്നു. അതുവരെ ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ് തുടങ്ങിയവയൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വളരെ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുന്ന ശീലമായിരുന്നു. അപ്പോഴാണ് ഇത്തരം മാധ്യമങ്ങള്‍ മാത്രമുപയോഗപ്പെടുത്തി കുട്ടികളുമായി എല്ലാവിധ ഇടപെടലുകളും നടത്തേണ്ട സാഹചര്യം ഉയര്‍ന്നുവന്നത്. ഈയവസരത്തില്‍ എന്നെ സഹായിച്ചത് എന്റെ മക്കളാണ്. അവരെപ്പോലെ എനിക്കറിയാവുന്നതിനേക്കാള്‍ അവ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിമിതമായ അറിവ് വെച്ച് ക്ലാസ്സുകളെടുക്കേണ്ടത്. ആ ശ്രമങ്ങള്‍ പലപ്പോഴും മാനസിക സമ്മര്‍ദമുണ്ടാക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ക്ലാസ്സ് തുടങ്ങിയ സമയത്ത് അധ്യാപകര്‍ക്ക് ഇനി സ്‌കൂളില്‍ പോകേണ്ടതില്ലല്ലോ എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. വീട്ടിലിരുന്ന് എല്ലാം ചെയ്യാമല്ലോ എന്ന് ഞങ്ങളും ആശ്വസിച്ചു. അതോടെ സ്‌കൂളിലെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും ഇണ ചേരാതായി. ക്ലാസ്സുകള്‍ക്കായി നന്നായി ഒരുങ്ങണം. പരിമിതമായ സമയത്തിനുള്ളില്‍ ഒരു ചട്ടക്കൂടിനുള്ളിലിരുന്ന് ക്ലാസ്സെടുക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ചെറുതല്ല. ഇങ്ങനെയൊക്കെ ചെയ്താലും അത് കുട്ടികളിലേക്ക് എത്രമാത്രം എത്തുന്നു എന്ന ആധി ഒരുഭാഗത്ത്. ക്ലാസ്സിനിടയില്‍ കുട്ടികള്‍ പ്രതികരിക്കാതിരിക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ മറുഭാഗത്ത്.
സാധാരണ കുട്ടികള്‍ സ്‌കൂളിലേക്ക് പോവാറാണല്ലോ പതിവ്. ഇപ്പോള്‍ സ്‌കൂള്‍ കുട്ടികളിലേക്ക് ചെന്നെത്തുകയാണ്. ആ വഴിയില്‍ ഒരുപാട് കാര്യങ്ങള്‍ ചോര്‍ന്നു
പോകുന്നുണ്ട്. ക്ലാസ്സ് എടുക്കുന്നതിനിടയില്‍ പലതും നഷ്ടമാകുന്ന അവസ്ഥ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ അനുഭവപ്പെടുന്നു. നമ്മുടെ അധ്വാനത്തിന് ഫലം കിട്ടുന്നില്ല എന്ന തോന്നല്‍ ഇടക്കിടെ വരുന്നു. ക്ലാസ്സിലാണെങ്കില്‍ കുട്ടികളുടെ മുഖഭാവം നോക്കി വിലയിരുത്താനാകുമായിരുന്നു. ചേര്‍ത്തുനിര്‍ത്തി പഠിപ്പിക്കുന്ന രീതിയല്ലാത്തതിനാല്‍ കുട്ടികള്‍ പലപ്പോഴും ക്ലാസ്സില്‍നിന്ന്് വ്യതിചലിച്ചു പോവുകയോ അപ്രത്യക്ഷരാവുകയോ ചെയ്യും. അവര്‍ക്കിത് കണ്ടിരിക്കാനുള്ള മാനസികാവസ്ഥയല്ല എന്നറിഞ്ഞാലും ക്ലാസ്സെടുക്കേണ്ട ഗതികേടാണ് ഞങ്ങള്‍ക്ക്. ഓണ്‍ലൈന്‍ മൂല്യനിര്‍ണയം ഒരിക്കലും കൃത്യമാവുകയില്ല. 
ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതിലൂടെ ഓണ്‍ലൈന്‍ സാധ്യതകള്‍ മനസ്സിലാക്കി വിവരങ്ങള്‍ എങ്ങനെ ബന്ധപ്പെടുത്താം എന്ന് പഠിച്ചു. മക്കളുടെ കാര്യം വളരെ കഷ്ടമാണ്. അവര്‍ പഠിക്കുന്നില്ല നമ്മള്‍ പഠിപ്പിക്കുന്നില്ല എന്നെല്ലാമാണ് മാതാപിതാക്കള്‍ക്ക് എപ്പോഴും ആശങ്ക. കുട്ടികള്‍ കൂട്ടത്തില്‍ കൂടി ചെയ്യേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട്. അതിലൂടെ അവര്‍ക്ക്് പലതും പഠിക്കാനാവുന്നു. കളിയും ചിരിയും ഒന്നുമില്ലാത്ത, ഇണക്കങ്ങളും 
പിണക്കങ്ങളുമില്ലാത്ത അടച്ചിട്ട ഒരു റൂമില്‍ പഠനോപകരണം വെച്ച് ഒതുങ്ങിപ്പോവുകയാണ് മക്കള്‍. കുട്ടികളില്‍നിന്ന് നമ്മള്‍ വല്ലാതെ അകറ്റിവെച്ച കാര്യങ്ങളാണിപ്പോള്‍ നിര്‍ബന്ധമായും അവര്‍ക്ക് വാങ്ങിക്കൊടുക്കേണ്ടിവരുന്നത്. കുട്ടികള്‍ കൗതുകമുള്ളവരാണ്. അറിയാത്തത് അറിയാന്‍ ആഗ്രഹിക്കുന്നവര്‍. അതിനാലവര്‍ ഓണ്‍ലൈന്‍ സാധ്യതകള്‍ പലവിധത്തില്‍ ഉപയോഗപ്പെടുത്തും. എങ്ങനെ നന്നായി ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് നമ്മുടെ മക്കളുടെ വിജയം. ഇക്കാര്യത്തില്‍ മാതാ
പിതാക്കള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. മാതാപിതാക്കള്‍ കുട്ടികളോട് നിരന്തരം ആശങ്കകള്‍ പങ്കുവെക്കുമ്പോള്‍ അവര്‍ പല രീതിയിലും പ്രതികരിക്കും. അതി
നാല്‍ പരമാവധി അടുത്ത് നിര്‍ത്തി അതിന്റെ സാധ്യതകള്‍ എന്തൊക്കെയാണെന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുക.
കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ തുറക്കുമെന്ന പ്രതീക്ഷയായിരുന്നു അവസാനം വരെ. അനുഭവങ്ങളെ മുന്‍നിര്‍ത്തി വിലയിരുത്തിയപ്പോള്‍ ഈ വര്‍ഷം സ്‌കൂള്‍ തുറക്കില്ല എന്നുതന്നെ ഉറപ്പിച്ചു. അതിനായി കുട്ടികളെ നേരത്തെത്തന്നെ ഒരുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അധ്യാപകര്‍ക്കും ആ രീതിയില്‍ ക്ലാസ്സെടുക്കാനുള്ള ശേഷി കൈവന്നു. 
പുതിയ സാഹചര്യങ്ങളോട് കൂട്ടുകൂടാന്‍ പോരായ്മകള്‍ക്കിടയിലും കുറെയൊക്കെ കുട്ടികളും താല്‍പര്യപ്പെടുന്നുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com

Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com

Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara

Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top