നാപ്കിനില്‍ പതിയിരിക്കുന്ന ആപത്ത്

ഡോ: പി.കെ ജനാര്‍ദ്ധനന്‍ No image

ധുനിക വനിതകള്‍ ഇന്നനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്. അതില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് ഗര്‍ഭാശയമുഖ കാന്‍സറും ട്യൂമറുമാണ്. സ്തനാര്‍ബുദമാണ് രണ്ടാംസ്ഥാനത്ത്. മുമ്പൊരിക്കലുമില്ലാത്തത്ര കാന്‍സര്‍ എന്തുകൊണ്ട് പരിഷ്‌കാരികളായ വനിതകളെ പിടികൂടുന്നുവെന്ന് അന്വേഷിക്കാതെ കാന്‍സറിന് പുത്തന്‍ മരുന്നുകള്‍ പ്രയോഗിക്കുന്ന തിരക്കിലാണ് വൈദ്യശാസ്ത്രം. എന്നിട്ടും മരണനിരക്ക് കൂടുന്നതല്ലാതെ കുറയുന്നില്ല. കാന്‍സറിന് ഇനിയും ഫലപ്രദമായ മരുന്ന് കണ്ടെത്താത്ത സ്ഥിതിക്ക് സ്ത്രീകളുടെ ജീവന്‍ കൊണ്ട് പന്താടുന്നത് വേദനാജനകമാണ്.
രോഗം എങ്ങനെ വരുമെന്ന് പറയാതെ രോഗം വന്നാല്‍ എന്തുചെയ്യണമെന്ന് മാത്രം പറയുന്ന വൈദ്യശാസ്ത്രം ജനങ്ങളുടെ ആരോഗ്യ പരിരക്ഷയല്ല ആഗ്രഹിക്കുന്നതെന്ന് വ്യക്തം. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഗര്‍ഭാശയമുഖ കാന്‍സറിനെതിരെ (HPV) വാക്‌സിന്‍ നല്‍കിയ (ഹ്യൂമണ്‍ പാപ്പിലോമ വൈറസ്) നിരവധി വ്യക്തികള്‍ മരണമടഞ്ഞതിനെത്തുടര്‍ന്ന് അത് നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീടാണ് അവിടെ നടന്നത് മരുന്നു പരീക്ഷണമാണെന്ന് മനസ്സിലായത്.
ഇക്കാര്യം ഇവിടെ സൂചിപ്പിക്കാന്‍ കാരണം നിങ്ങളുടെ ജീവന്‍ നിങ്ങളുടെ കൈകളിലാണ്. അത് മറ്റുള്ളവരെ ഏല്‍പിക്കുമ്പോള്‍ സൂക്ഷിക്കണം എന്ന് ഓര്‍മിപ്പിക്കാനാണ്. രോഗം വരുന്ന കാരണങ്ങള്‍ കണ്ടെത്തി അതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഉചിതമായ മാര്‍ഗം.
കുറച്ചു വര്‍ഷം മുമ്പുവരെയില്ലാത്ത ഒരു ശീലത്തിന് അടിമകളാണിന്ന് സ്ത്രീകള്‍. സുഖം മാത്രം ലക്ഷ്യമാക്കിയുള്ള സ്ത്രീകളുടെ ജീവിതരീതി മാരകരോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതിലാണ് അവസാനിക്കുന്നത്. ആര്‍ത്തവ ദിനങ്ങളില്‍ തുണിയുടെ 'പാഡുകള്‍' ഉപയോഗിച്ചിരുന്ന പഴയരീതി ഇന്ന് പലര്‍ക്കും അറിയില്ല. അറിയുന്നവര്‍ അതൊട്ട് ഉപയോഗിക്കുന്നുമില്ല. പകരം ചെറുതും വലുതുമായ പാക്കറ്റുകളിലായി മെഡിക്കല്‍ ഷാപ്പുകള്‍ അലങ്കരിക്കുന്ന പുത്തന്‍ നാപ്കിനുകളാണ് സ്ത്രീകളുടെ 'പ്രിയ താരം.' ടി.വി ചാനലുകളിലൂടെ ഓരോന്നിന്റെയും മഹത്വം പാടിപ്പുകഴ്ത്തുമ്പോള്‍ സ്ത്രീകള്‍ അതില്‍ മഴങ്ങിവീഴുന്നു. ആ മയക്കം രോഗത്തിലേക്കുള്ള നീക്കമാണെന്ന് പാവം സ്ത്രീകള്‍ അറിയുന്നുണ്ടോ?
സാനിറ്ററി നാപ്കിന്‍, ട്രംപണ്‍സ് എന്നീ ഓമനപ്പേരുകളിലറിയപ്പെടുന്ന ആര്‍ത്തവരക്ത ആഗിരണവസ്തു സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകുന്നുവെന്ന സത്യം എത്ര പേര്‍ക്കറിയാം? ഇതെല്ലാം മറച്ചുവെച്ചുകൊണ്ട് കാന്‍സറിനെതിരെ പ്രചരണം നടത്തുന്നതില്‍ എന്തര്‍ഥമാണുള്ളത്?
ഗര്‍ഭാശയമുഖ കാന്‍സറിന് പ്രധാന കാരണം നാപ്കിനുകളില്‍ ഉപയോഗിക്കുന്ന ആസ്ബറ്റോസ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് സിലിക്കയുള്ള ഒരു ഘടകമാണ്. മണലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന രാസവസ്തുവാണ് സിലിക്ക. നാപ്കിന്‍ നിര്‍മാണത്തില്‍, പരുത്തി അകത്ത് വെച്ച് പുറമെ ആസ്‌ബെറ്റോസ് കൊണ്ടു പൊതിയുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ആസ്ബറ്റോസില്‍ റയോണ്‍ എന്ന ഫൈബറുണ്ട്. ഇത് രക്തത്തെ വലിച്ചെടുക്കാന്‍ കഴിവുള്ളതാണ്. ദിവസം ഒന്നോ രണ്ടോ നാപ്കിന്‍ ഉപയോഗിക്കുന്നവര്‍ പോലും ഇതിലെ ചൂട് കാരണം മൂന്നും നാലും ഉപയോഗിക്കുന്നതായി കാണുന്നു. ഇത് വില്‍പനയുടെ തന്ത്രം കൂടിയാണെന്നോര്‍ക്കണം. ആ സ്ബറ്റോസ് ഷീറ്റിന്റെ കീഴില്‍ നില്‍ക്കുന്നവര്‍ക്ക് അവ പകരുന്ന ചൂടിന്റെ കാഠിന്യം അറിയാം. അതുതന്നെയാണിവിടെയും സംഭവിക്കുന്നത്. ഒരു മാസം 14 എണ്ണം വീതം. വര്‍ഷത്തില്‍ എത്ര? ഒരു സ്ത്രീ അവരുടെ ആര്‍ത്തവ വിരാമം വരെ എത്ര നാപ്കിന്‍ ഉപയോഗിക്കുമെന്ന് കണക്കു കൂട്ടി നോക്കുക. അപ്പോഴറിയാം അതിന്റെ ഭീകരത. കമ്പനി ലാഭം കൊയ്യുമ്പോള്‍ ഉപഭോക്താക്കളായ സ്ത്രീകള്‍ക്ക് നഷ്ടക്കണക്കുകളേ പറയാനുണ്ടാകൂ.
ഇവ കൂടാതെ ഡയോക്‌സിന്‍ എന്ന രാസവസ്തുവും ഇതില്‍ ചേര്‍ക്കുന്നു. നാപ്കിനില്‍ തൂവെള്ള കളര്‍ നല്‍കാന്‍ വേണ്ടിയാണിത് ചേര്‍ക്കുന്നത്. ഡയോക്‌സിന്‍ കാന്‍സറിന് കാരണമാകും. രോഗപ്രതിരോധശേഷി നശിപ്പിക്കാനും വന്ധ്യതക്കും ഈ രാസ വസ്തുക്കള്‍ ഇടയാക്കുമെന്നതും തെളിയിക്കപ്പെട്ടിട്ടുണ്ട്. എത്ര കുറഞ്ഞ അളവിലായാല്‍ പോലും ഡയോക്‌സിന്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ അറിയിപ്പില്‍ പറയുന്നു.
നാപ്കിനും ട്രംപണും ഉപയോഗിക്കുന്നവര്‍ക്ക് ഏതവസരത്തിലും കാന്‍സര്‍ പിടികൂടാം. ഇത് മനസ്സിലാക്കിയ സ്വീഡന്‍, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ വനിതകള്‍ ഇവ ഒഴിവാക്കിത്തുടങ്ങിയിരിക്കുന്നു.
ചില കമ്പനികള്‍ ശുദ്ധമായ പരുത്തിയില്‍ നാപ്കിനുകള്‍ മാര്‍ക്കറ്റില്‍ ഇറക്കിയിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അവ ഏതെന്ന് കണ്ടെത്തി ഉപയോഗിക്കുകയും വ്യാജനില്‍ വീഴാതിരിക്കുകയുമാണ് കാന്‍സര്‍ ഉണ്ടാവാതിരിക്കാനുള്ള പ്രതിവിധി.
പരുത്തിത്തുണികൊണ്ട് സ്വന്തം ചെയ്യാവുന്ന പാഡുകള്‍ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. ഫാഷന് പിറകെ പോകുന്നവരായി മാറുകയാണെങ്കില്‍ കാന്‍സര്‍ വന്ന് മരിക്കാനായിരിക്കും സ്ത്രീകളുടെ വിധി. |


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top