കിണര്‍ജല സംരക്ഷണ മാര്‍ഗങ്ങള്‍

വിനോദ്കുമാർ എം.ജി (സീനിയർ കെമിസ്റ്റ്, കേരള വാട്ടർ അതോറിറ്റി)
2012 ജനുവരി

കിണര്‍ജല സംരക്ഷണ മാര്‍ഗങ്ങള്‍
æകക്കൂസ് ടാങ്കുകള്‍ കിണറുകളില്‍ നിന്നും പത്ത് മീറ്ററിലധികം ദൂരത്താക്കുക. ഇതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കില്‍ സെപ്റ്റിക് ടാങ്കുകളോ, റെഡിമെയ്ഡ് ടാങ്കുകളോ ഉപയോഗിക്കുക.
æഇലകളും കായ്കളും മറ്റും കിണറിലേക്ക് വീഴുന്ന രീതിയില്‍ വൃക്ഷങ്ങള്‍ നടരുത്.
æഅഴുക്ക്ചാലുകള്‍ തൊട്ടടുത്തുണ്ടെങ്കില്‍ വശങ്ങളില്‍നിന്നും വരുന്ന ചീത്ത ഉറവകള്‍ കിണറിലേക്ക് വീഴാത്ത രീതിയില്‍ കിണറുകള്‍ സിമന്റ് പ്ലാസ്റ്ററിങ്ങ് നടത്തുക.
æകുളിമുറിയില്‍ നിന്നും അടുക്കളയില്‍ നിന്നും വരുന്ന അഴുക്കു വെള്ളവും മറ്റ് മാലിന്യങ്ങളും ഒഴുക്കിക്കളയാന്‍ ഗുണനിലവാരമുള്ള പൈപ്പുകള്‍ ഉപയോഗിക്കുക. ആ പെപ്പുകള്‍ക്ക് ലീക്കുണ്ടോയെന്ന് ഇടക്കിടെ പരിശോധിച്ച് ഉറപ്പുവരുത്തണം.
æകിണറിലേക്ക് നല്ല മഴവെള്ളം ഇറങ്ങിവരാന്‍ ഒരല്‍പം സ്ഥലം ഒഴിവാക്കിയിടുക.
æഅഴുക്കുകള്‍ ഒരിക്കലും ആഴമുളള കുഴികളില്‍ കുഴിച്ചിടരുത്. സസ്യങ്ങള്‍ക്ക് വളമാകുന്ന തരത്തില്‍ തടങ്ങളില്‍ മണ്ണിട്ട് മൂടി നിക്ഷേപിക്കുക.
æഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകള്‍ക്ക് സൂര്യപ്രകാശമേല്‍ക്കുന്നതാണ് നല്ലത്. അതിനാല്‍ വലകള്‍ മാത്രമിട്ട് മൂടുക.
æതാഴ്ന്നപ്രദേശങ്ങളില്‍ ഭൂമിയുടെ കിടപ്പ് കാരണം കൂടുതല്‍ പോഷകങ്ങള്‍ എത്താന്‍ സാധ്യതയുണ്ട്. അവ വലിച്ചെടുക്കാന്‍ കിണര്‍വാഴയോ ശുദ്ധജല മത്സ്യങ്ങളോ നിയന്ത്രിതമായി വളര്‍ത്തുക. വെള്ളത്തിന് പച്ചനിറം (ആല്‍ഗ) ഉണ്ടെങ്കില്‍ കിണര്‍ സൂര്യപ്രകാശം കടക്കാതെ അടച്ചിടുന്നത് നല്ലതാണ്.
æവെള്ളം കലങ്ങിയതാണെങ്കില്‍ ചിരട്ടക്കരി കിണറിലിടുന്നത് നല്ലതാണ്. കലങ്ങിയ വെള്ളം അരിച്ചു മാത്രം ഉപയോഗിക്കുക. ഇതിനായി മണല്‍- ചരല്‍ എന്നിവയോ മുച്ചട്ടി അരിപ്പയോ സ്‌പോഞ്ച് ഷീറ്റ് പോലുള്ളവയോ ഉപയോഗിക്കാം.
æചീഞ്ഞ ഗന്ധവും ദുസ്സ്വാദും മത്സ്യങ്ങള്‍ ചത്ത് പൊങ്ങുന്നതും വെള്ളം മലിനമായതിന് തെളിവാണ്. ഇങ്ങനെ വന്നാല്‍ അടിയന്തര ജല പരിശോധന നടത്തണം.
æമോട്ടോര്‍ പമ്പിംഗ് ക്രമപ്പെടുത്തിയും (ഇടവിട്ട് മാത്രം വെള്ളമെടുക്കുക) ഫൂട്ട് വാല്‍വ് വശങ്ങളിലേക്ക് ആഴം കുറച്ചു വെച്ചും വെള്ളത്തിന്റെ ഗുണനിലവാരം കൂട്ടാം.
æപകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ബ്ലീച്ചിംഗ് പൗഡര്‍ മാത്രം ഉപയോഗിച്ച് കിണര്‍ വെള്ളം അണുവിമുക്തമാക്കാം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media