മുഖസൗന്ദര്യത്തിന്‌

എം.കെ
2012 ജനുവരി

എണ്ണ മയമുള്ള ചര്‍മമുള്ളവര്‍ക്ക്
©പഴുത്ത പപ്പായ നന്നായി ഉടച്ച് മുഖത്ത് പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകാം. പപ്പായ നല്ലൊരു എക്‌സ്‌ഫോളിയന്റാണ്. ഇത് മൃതകോശങ്ങളെ പെട്ടെന്ന് നീക്കം ചെയ്യുന്നു. കൂടാതെ, ആന്റീഒാക്‌സിഡന്റായതിനാല്‍ ഒരു ആന്റി ഏജിങ് ട്രീറ്റ്‌മെന്റായും ഇതു ഉപയോഗിക്കാം.
©കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ ആവിയില്‍ പുഴുങ്ങിയെടുത്ത് നന്നായി ഉടച്ച് അല്‍പം പാല്‍ ചേര്‍ത്ത് കുഴച്ച് മുഖത്ത് കട്ടിയില്‍ പുരട്ടുക. അര മണിക്കൂറിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകുക. മുഖത്തിന്റെ നിറവും തിളക്കവും വര്‍ധിക്കും.
കക്കിരി തൊലികളഞ്ഞ് അരച്ചെടുത്ത് പുരട്ടുക. മുഖത്തിന് നല്ല തിളക്കം ലഭിക്കും.
©മുട്ടയുടെ വെള്ളയും തേനും കടലമാവ് ചേര്‍ത്ത് കുഴച്ച് മുഖത്ത് തേക്കുക. അര മണിക്കൂറിന് ശേഷം ചെറു ചൂട് വെള്ളത്തില്‍ കഴുകുക. കഴുകുന്നത് വരെ സംസാരം ഒഴിവാക്കുക. അല്ലാത്തപക്ഷം കവിളുകള്‍ ഒട്ടുവാന്‍ സാധ്യതയുണ്ട്.

അയഞ്ഞ ചര്‍മത്തിന്
©നന്നായി പഴുത്ത തക്കാളി നീര് പുരട്ടുന്നത് മുഖചര്‍മത്തിന്റെ മുറുക്കം കൂട്ടി കവിളുകളെ ദൃഡീകരിക്കും. വിറ്റാനിന്‍ എ,ബി,സി, ഇ എന്നിവ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്.
©ഓറഞ്ച് നീര് പുരട്ടുന്നതും നല്ലതാണ്. ചര്‍മത്തില്‍ അടിഞ്ഞുകൂടിയ മൃതകോശങ്ങളെ ഇത് ഇല്ലയ്മ ചെയ്യും. പെട്ടെന്നു തന്നെ മുഖസൗന്ദര്യം കൂട്ടാന്‍ ഏറ്റവും നല്ലത് ഓറഞ്ച് നീരാണ്.

ബ്ലാക്ക് ഹെഡ്
©മുഖത്തിന്റെ അഴകിന് പ്രധാന വില്ലനാണ് ചെറിയ കാര. ഇതിന് ഫ്രൂട്ട് പാക്കുകള്‍ ഏറെ ഗുണം ചെയ്യും. കറുത്ത പുള്ളികള്‍ മാഞ്ഞുപോകുന്നതിന് 'സോയാമില്‍ക്ക്' ദിവസവും പുരട്ടുന്നത് നല്ലതാണ്.
©തുളസിയിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകുക.
©കസ്തൂരിമഞ്ഞള്‍ റോസ് വാട്ടറിലോ പാലിലോ കലക്കി ദിവസവും രണ്ട് നേരം മുഖത്ത് പുരട്ടി അര മണിക്കൂറിന് ശേഷം കഴുകുക. എല്ലാതരം പാടുകളും നീക്കം ചെയ്ത് മുഖത്തിന്റെ സ്‌നിഗ്ദത വര്‍ധിപ്പിക്കും. നല്ല നിറവും കിട്ടും.

ശ്രദ്ധിക്കുക.
©മുഖത്ത് എന്ത് പുരട്ടിയാലും കഴുകുമ്പോള്‍ വെള്ളം മുഖത്തിന്റെ മുകള്‍ഭാഗത്തേക്ക് കുടഞ്ഞ് തെറിപ്പിക്കുക. വിരലുകള്‍കൊണ്ട് മൃദുവായി വൃത്തത്തില്‍ തടവിക്കൊണ്ടിരിക്കണം. മുഖത്തിന്റെ യൗവ്വനകാന്തി നിലനില്‍ക്കാന്‍ ഇതും ആവശ്യമാണ്.
സമ്പാ: എം.കെ

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media