ടൈം മാനേജ്മെന്റ്

ജിജി നിലമ്പൂര്‍ No image

കടന്നുപോയാല്‍ ഒരിക്കലും തിരിച്ചു പിടിക്കാനാകാത്തതാണ് സമയം. ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കാതെ അതങ്ങനെ കടന്നുപോയ്‌ക്കൊണ്ടേയിരിക്കും. ഇത്ര വിലയേറിയ സമയം ഓരോരുത്തരും എങ്ങനെ ചെലവഴിച്ചു എന്നതനുസരിച്ചായിരിക്കും ഓരോരുത്തരുടെയും ജീവിതത്തിന്റെ വിജയപരാജയങ്ങള്‍, ഒരു സെക്കന്റ് എത്ര വിലപ്പെട്ടതാണെന്നറിയണമെങ്കില്‍ ഓട്ടമത്സരത്തില്‍ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ഒരാളോട് ചോദിച്ചാല്‍ മതി. ഹാര്‍ട്ട് അറ്റാക്കുവന്ന ഒരാളേയും കൊണ്ട് ആശുപത്രിയിലേക്കു പോകുന്നവരോട് ചോദിച്ചാല്‍ മതി. ഒരു സെക്കന്റിന്റെ നൂറിലൊരംശം വ്യത്യാസത്തിനാണ് ഒളിമ്പിക്‌സ് മെഡല്‍ നഷ്ടപ്പെടുന്നത് എന്നോര്‍ക്കുമ്പോള്‍ നിമിഷങ്ങള്‍ വിലപ്പെട്ടതാണെന്ന് നമുക്കൂഹിക്കാന്‍ കഴിയും.
ഒരേ തൊഴില്‍ ചെയ്യുന്ന രണ്ടുപേര്‍. ഒരാള്‍ക്ക് ഒന്നിനും സമയമില്ല. അയാള്‍ പല കാര്യങ്ങള്‍ ഒന്നിച്ച് ചെയ്യാന്‍ ശ്രമിച്ച് ഒടുവില്‍ ഒന്നും പൂര്‍ത്തിയാക്കാതെ അസ്വസ്ഥതയോടെ ഉറങ്ങാന്‍ പോകുന്നു. മറ്റെയാള്‍ ഓരോന്നും ചിട്ടയായി ചെയ്ത് ആവശ്യത്തിനു വിശ്രമിച്ച് സ്വസ്ഥമായി ദിവസമവസാനിപ്പിക്കുന്നു. രണ്ടുപേര്‍ക്കും ലഭിക്കുന്ന സമയം 24 മണിക്കൂര്‍ തന്നെ.
ജോലിത്തിരക്കുമൂലം എനിക്കൊന്നിനും സമയമില്ലെന്ന് പരാതിയുള്ളവര്‍ സ്വയം ഒന്ന് പരീക്ഷിച്ചു നോക്കൂ. രാവിലെ മുതല്‍ രാത്രി ഉറങ്ങുന്നതുവരെയുള്ള ഓരോ കാര്യവും അതിനുവേണ്ടി ചെലവഴിച്ച സമയവും കൃത്യമായെഴുതുക, ഈ കണക്ക് സ്വയമൊന്നു വിശകലനം ചെയ്തുനോക്കുക. പല കാര്യത്തിനും ആവശ്യത്തിലധികം സമയം ചെലവഴിക്കുന്നുണ്ടെന്നു കണ്ടെത്താനാകും. അല്‍പം ശ്രമിച്ചാല്‍ നമ്മെ വിസ്മയിപ്പിക്കുംവിധം സമയം നമ്മുടെ കൈയിലുണ്ടെന്നു കാണാം. ദിവസം ഒരു മണിക്കൂര്‍ വീതം ലാഭിക്കാനായാല്‍ ഒരു വര്‍ഷത്തില്‍ 364 മണിക്കൂറാണ് നമ്മുടെ കൈയില്‍ കിട്ടുക. ഈ മണിക്കൂറുകള്‍ 15 ദിവസത്തേക്കാള്‍ കൂടുതലാണെന്നോര്‍ക്കണം. ദിവസത്തില്‍ ഒരു മണിക്കൂര്‍ അലസമായോ വ്യര്‍ഥകാര്യങ്ങള്‍ക്കോ ചെലവഴിക്കുന്നവര്‍ വര്‍ഷത്തില്‍ 15 ദിവസമാണ് പാഴാക്കിക്കളയുന്നത്. ഓരോ കാര്യത്തിനും സമയം ചിട്ടപ്പെടുത്തി ഉപയോഗിക്കുന്ന ശീലം നമുക്കില്ലെന്നതാണ് പ്രശ്‌നം. പഠനത്തിലും ജീവിതത്തിലും വിജയം കൈവരിക്കണമെങ്കില്‍ സമയനിഷ്ഠ കൂടിയേ തീരൂ.
ആവശ്യമുള്ള സാധനങ്ങള്‍ തപ്പിയെടുക്കാന്‍ മാത്രം ഒട്ടേറെ സമയം പാഴാക്കുന്നുണ്ട്. ഏതു സാധനം ഏതു സ്ഥലത്തുവെക്കണമെന്ന നിഷ്ഠയില്ലാത്തതാണ് കാരണം. ഓരോന്നിനും കൃത്യമായ സ്ഥാനം നിശ്ചയിച്ച് അവിടെത്തന്നെ വെക്കുക. ആവശ്യം കഴിഞ്ഞാല്‍ എത്ര ധൃതിയുണ്ടെങ്കിലും നിശ്ചിത സ്ഥാനത്തു തന്നെ തിരികെ വെക്കാന്‍ ക്ഷമ കാണിക്കുക. 'ഒരു സാധനത്തിന് ഒരു സ്ഥലം, ഒരു സ്ഥലത്തിന് ഒരു സാധനം' എന്നു കേട്ടിട്ടില്ലേ?
ഒരു ലക്ഷം വാക്കുകളുള്ള നിഘണ്ടുവില്‍ നിന്ന് സെക്കന്റുകള്‍ക്കുള്ളില്‍ നാം അന്വേഷിക്കുന്ന വാക്കു കണ്ടെത്താറില്ലേ? വാക്കുകള്‍ അക്ഷരക്രമത്തില്‍ ക്രമീകരിച്ചിരിക്കുന്നതുകൊണ്ടാണത്. ഇങ്ങനെയാണ് നിത്യജീവിതത്തില്‍ നാം സാധനങ്ങള്‍ അടുക്കി വെച്ച് ശീലിക്കേണ്ടത്. മനസ്സുവെച്ചാല്‍ അതു സാധിക്കും. അപ്പോള്‍ 'എന്റെ ഇന്‍സ്ട്രുമെന്റ് ബോക്‌സ് എന്ത്യേ, വണ്ടിയുടെ താക്കോലെവിടെ, കണ്ണട കാണാനില്ല, സോക്‌സ് എവിടെ ഇങ്ങനെയൊക്കെ ചോദിച്ച് ബഹളം കൂട്ടേണ്ട കാര്യമില്ല. മൊബൈല്‍ ഫോണ്‍ വെച്ച സ്ഥലം മറന്ന് വീട്ടിലെ ലാന്‍ഡ് ലൈനില്‍ നിന്നു വിളിച്ചു നോക്കുന്നവരും നമുക്കിടയിലുണ്ടല്ലോ.
കുറിയ പെന്‍സിലാണ് വലിയ ഓര്‍മശക്തിയെക്കാള്‍ ഫലപ്രദമെന്ന് ഓര്‍ക്കുക. ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റ് വായിക്കുകയും ഓരോന്നും തീരുന്ന ക്രമത്തിന് വെട്ടിക്കളയുകയുകയും പുതിയ കാര്യങ്ങള്‍ വരുമ്പോള്‍ അവ കൂട്ടിച്ചേര്‍ക്കുകയുമാണെങ്കില്‍ ഒന്നും വിട്ടുപോകില്ല. പതിനൊന്നാം മണിക്കൂറില്‍ തിരക്കുകൂടേണ്ടി വരികയില്ല. ഷോപ്പിംഗിനു പോകുമ്പോള്‍ ഇത്തരമൊരു ലിസ്റ്റ് കൈയില്‍ കരുതിയാല്‍ കടയില്‍ ചെന്ന് ആവശ്യമില്ലാത്ത പലതും വാങ്ങാതിരിക്കാനും ആവശ്യമുള്ളവ മാത്രം വാങ്ങാനും സാധ്യമാകും.
വീട്ടമ്മമാര്‍ അടുക്കളയില്‍ ചെറിയൊരു കുറിപ്പു പുസ്തകവും പേനയും കരുതുക. ഏതെങ്കിലും സാധനം തീരാറായെന്നു തോന്നുമ്പോള്‍ അതിന്റെ പേരും ആവശ്യമുള്ള അളവും അതില്‍ എഴുതി വെക്കുക. കടയിലേക്കു പോകുമ്പോള്‍ ലിസ്റ്റ് കൈയില്‍ കരുതണം. ഇങ്ങനെ ചെയ്താല്‍ അത്യാവശ്യ സാധനങ്ങള്‍ തീര്‍ന്നുപോകുന്ന അവസ്ഥ ഉണ്ടാകില്ല.
കൃത്യനിഷ്ഠ വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ അത്യാവശ്യമാണ്. ഇതിന് സഹായകമാവുന്നത് നല്ലൊരു ടൈംടേബിള്‍ ആണ്. ടൈംടേബിള്‍ വെച്ചു പഠിക്കുന്നതും ടൈംടേബിളില്ലാതെ പഠിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നോര്‍ക്കുക. വിദ്യാര്‍ഥികളുടെ പ്രായവും സാഹചര്യവും പരിഗണിച്ച് ആവശ്യമായ വിധത്തില്‍ വേണം ടൈംടേബിള്‍ തയ്യാറാക്കാന്‍. വിനോദത്തിനും വിശ്രമത്തിനും സമയമുണ്ടായിരിക്കണമതില്‍. ഓരോ മണിക്കൂര്‍ വീതം ഓരോ വിഷയത്തിനും ഇടതടവില്ലാതെ തയ്യാറാക്കരുത്. ഇതു ടൈം ടേബിള്‍ അവഗണിക്കാന്‍ ഇടയാക്കും.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top