എളുപ്പം തയ്യാറാക്കാം

ആമിന മുഹമ്മദ്‌ വണ്ടൂർ
2012 ഒക്ടോബര്‍

കബ്സ റൈസ്
ബസുമതി അരി - 4 ഗ്ളാസ്
കോഴി കഷ്ണങ്ങളാക്കിയത് - 1 കിലോ 
സവാള അരിഞ്ഞത് - 6 കപ്പ് 
തക്കാളി - 3 കപ്പ്
അണ്ടിപ്പരിപ്പ് - 1 കപ്പ് 
കിസ്മിസ് - 1/2 കപ്പ്
വെളുത്തുള്ളി ചതച്ചത് - 3 ടീസ്പൂണ്‍
പച്ചമുളക് ചതച്ചത് - 3 ടീസ്പൂണ്‍ 
ഇഞ്ചി ചതച്ചത് - 3 ടീസ്പൂണ്‍
ഏലക്കാ ഗ്രാമ്പു പട്ട പൊടിച്ചത് - 1 ടീസ്പൂണ്‍
ചെറുനാരങ്ങാ നീര് - 2 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
റോസ്വാട്ടര്‍ - 2 ടീസ്പൂണ്‍
മല്ലിയില പൊടിയായി അരിഞ്ഞത് - 100 ഗ്രാം
നെയ്യ് ഓയില്‍ വെള്ളം ഉപ്പ് - ആവശ്യത്തിന് 
ചൂടായ കുക്കറില്‍ കാല്‍കപ്പ് നെയ്യും അരകപ്പ് ഓയിലും ചേര്‍ത്ത് അണ്ടിപ്പരിപ്പ് കിസ്മിസ് എന്നിവ വറുത്തുകോരുക സവാളയും ഏഴ് എട്ട്, ഒമ്പത് എന്നീ ചേരുവകള്‍ ചേര്‍ത്ത് വഴറ്റിയെടുക്കുക. അതില്‍ മുളകുപൊടിയും മല്ലിയിലയും തക്കാളിയും ഗ്രാമ്പു ഏലക്കയും ചേര്‍ക്കുക. (ആവശ്യത്തിന് ഓയിലൊഴിച്ചു കൊടുക്കുക) അതിലേക്ക് കോഴിക്കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി ആറു ഗ്ളാസ് വെള്ളമൊഴിക്കുക. അതിലേക്ക് ഉപ്പും ചെറുനാരങ്ങാ നീരും ചേര്‍ത്തിളക്കുമ്പോള്‍ കഴുകിവെച്ച അരിയിട്ട് വറുത്തുവെച്ചതും ചേര്‍ത്തിളക്കി കുക്കറടച്ചു വേവിക്കുക. ആവി പോയതിന് ശേഷം റോസ് വാട്ടര്‍ തളിച്ച് ഉപയോഗിക്കാം.

സ്പെഷല്‍ ബീഫ് ഫ്രൈ
ബീഫ് - 250 ഗ്രാം
കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
മുളക് പൊടി - 1 ടീസ്പൂണ്‍
പച്ചമുളക് അരച്ചത് - 1 ടീസ്പൂണ്‍
വെളുത്തുള്ളി - 1/2 ടീസ്പൂണ്‍
ഇഞ്ചി - 1/2 ടീസ്പൂണ്‍
കറിവേപ്പില - 1 ടീസ്പൂണ്‍
ചെറിയ ഉള്ളി - 2 ടീസ്പൂണ്‍
വലിയ ജീരകപ്പൊടി - 1 ടീസ്പൂണ്‍
സോയാസോസ് - 1/4 ടീസ്പൂണ്‍
ചെറുനാരങ്ങാ നീര് - 1 ടീസ്പൂണ്‍
ഉപ്പ് മഞ്ഞള്‍പ്പൊടി എണ്ണ - പാകത്തിന്
സവാള - 1 എണ്ണം
എല്ലാം ചേര്‍ത്ത് നന്നായി കുഴച്ച് ഫ്രിഡ്ജില്‍ വെച്ച് രണ്ടുമണിക്കൂര്‍ കഴിഞ്ഞ് പുറത്തെടുത്ത് ചൂടായ എണ്ണയില്‍ വറുത്തു കോരി സവാള വെച്ച് അലങ്കരിച്ച് ഉപയോഗിക്കാം.

ഗോതമ്പ് സ്റീം പുഡിംഗ് 
പാല്‍ - 2 കപ്പ് 
മുട്ട - 3 എണ്ണം
പഞ്ചസാര - 3 ടീസ്പൂണ്‍ 
ശര്‍ക്കര - 1/2 കപ്പ് 
തേങ്ങ - 1/2 കപ്പ് 
ചെറിയ ജീരകം, എലക്കാ പൊടി - 1 നുള്ള് 
ഗോതമ്പ് വേവിച്ചത് - 1 കപ്പ് 
തേങ്ങാകൊത്ത് നെയ്യില്‍ വറുത്തത് - 1/4 കപ്പ്
പുഡിംഗ് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന പാത്രം അടുപ്പില്‍ വെച്ച് പഞ്ചസാര ഉരുക്കി ബ്രൌണ്‍ നിറമാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക. ചൂടാറിയതിന് ശേഷം തേങ്ങാകൊത്ത് ഒഴിച്ചുള്ളവ ഒന്നിച്ച് മിക്സിയില്‍ അടിച്ച് കാരമല്‍ തയ്യാറാക്കിയ പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ വേവിക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് തേങ്ങാകൊത്തുകൊണ്ട് അലങ്കരിക്കാം.

ഈത്തപ്പഴം
എലുമ്പന്‍പുളി ചമ്മന്തി
ഈത്തപ്പഴം കുരുകളഞ്ഞത് - 8 എണ്ണം
എലുമ്പന്‍പുളി വലുത് - 1 എണ്ണം
പഞ്ചസാര - 2 ടീസ്പൂണ്‍
മുളക് പൊടി - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
എല്ലാം ചേര്‍ത്ത് മിക്സിയുടെ ചെറിയ കപ്പില്‍ ചമ്മന്തിയുടെ പാകത്തില്‍ അരച്ചെടുത്ത് ഉപയോഗിക്കാം

 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media