എങ്ങനെ ചെലവ് ചുരുക്കാം

ആർകിടെക്റ്റ് / പ്രവീൺ ചന്ദ്ര കണ്ണൂർ
2013 മെയ്‌
മണ്ണിന്റെ ഉറപ്പ് വീടിന്റെ ഭാരം എന്നിവക്ക് അനുസൃതമായാണ് വീടിന്റെ അടിത്തറ നിശ്ചയിക്കേണ്ടത്. ബേസ്‌മെന്റ് കെട്ടുന്നതിന് ലാറ്ററേറ്റോ കരിങ്കല്ലോ ചെളി അടുക്കി കെട്ടി ഉപയോഗിക്കുകയോ ചെയ്താല്‍ മതി. മണ്ണിനു മുകളിലേക്കുള്ള ഭാഗവും ഇപ്രകാരം കെട്ടിയ ശേഷം സിമന്റ് ചാന്തുപയോഗിച്ച് പോയിന്റ് ചെയ്താല്‍ സിമന്റ് മണല്‍ പണിക്കൂലി എന്നിവ ലാഭിക്കാം.

ണ്ണിന്റെ ഉറപ്പ് വീടിന്റെ ഭാരം എന്നിവക്ക് അനുസൃതമായാണ് വീടിന്റെ അടിത്തറ നിശ്ചയിക്കേണ്ടത്. ബേസ്‌മെന്റ് കെട്ടുന്നതിന് ലാറ്ററേറ്റോ കരിങ്കല്ലോ ചെളി അടുക്കി കെട്ടി ഉപയോഗിക്കുകയോ ചെയ്താല്‍ മതി. മണ്ണിനു മുകളിലേക്കുള്ള ഭാഗവും ഇപ്രകാരം കെട്ടിയ ശേഷം സിമന്റ് ചാന്തുപയോഗിച്ച് പോയിന്റ് ചെയ്താല്‍ സിമന്റ് മണല്‍ പണിക്കൂലി എന്നിവ ലാഭിക്കാം. ചെളിയുപയോഗിക്കുമ്പോള്‍ അതിന്റെ ഗുണനിലവാരം പരിശോധിക്കേണ്ടതാണ്. മണല്‍ ചെളിയുമായി കൂട്ടിക്കലര്‍ത്തിയോ എക്കല്‍ മണ്ണ് ബലപ്പെടുത്തിയോ ഫൗണ്ടേഷനായി ഉപയോഗിക്കാം. ചെളി ഉപയോഗിക്കുമ്പോള്‍ നിശ്ചിത അനുപാതത്തില്‍ സിമന്റ് കൂടി ചേര്‍ക്കണം. വളരെ കുറച്ച് സിമന്റ് ഉപയോഗിക്കേണ്ടി വരുന്നുള്ളൂ എന്നാണ് അതിന്റെ ഗുണം. ഇതിലൂടെ പത്ത് ശതമാനം വരെ അടിത്തറ നിര്‍മാണ ചെലവ് കുറയും. 
തേക്കാത്ത വെട്ടുകല്ലിലുള്ള കല്‍പണി
കേരളത്തില്‍ പ്രാദേശികമായി ലഭിക്കുന്ന നിര്‍മാണ വസ്തുവാണ് വെട്ടുകല്ല്. ഇഷ്ടികയേക്കാള്‍ വില കുറവ് സിമന്റിന്റെ കുറഞ്ഞ ഉപയോഗം വേഗത്തില്‍ പണി തീരുന്നതുകൊണ്ടുള്ള കൂലി കുറവ് എന്നിവ വെട്ടു കല്ലിലുള്ള നിര്‍മാണ രീതിയുടെ പ്രത്യേകതകളാണ്. വെട്ടുകല്ലിന് പ്രകൃതിയാലുള്ള ഭംഗി നിലനില്‍ക്കുന്ന വിധത്തില്‍ തേക്കാതെ ഉപയോഗിച്ചാല്‍ നിര്‍മാണ ചെലവില്‍ ഇരുപത് ശതമാനം വരെ മാറ്റമുണ്ടാകും.
ഒരു പാനലുള്ള ജനല്‍
വീട്ടിലേക്കുള്ള സ്വതന്ത്രമായ വായു സഞ്ചാരത്തിന് ജനലുകള്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ട് മൂന്നോ നാലോ പാനലുള്ള ജനലുകള്‍ക്ക് പകരം ഒറ്റ പാനലുള്ള രണ്ടു ചെറിയ ജനലുകള്‍ ഉപയോഗിച്ചാല്‍ മുപ്പത് ശതമാനം വരെ ചെലവ് ലാഭിക്കാം.
ആര്‍.സി.സി. ഫില്ലര്‍ സ്ലേബ്
ആര്‍.സി.സി. ഫില്ലര്‍ സ്ലേബുകള്‍ മേല്‍കൂര നിര്‍മാണത്തിനായി ഉപയോഗിച്ചാല്‍ മുപ്പത് ശതമാനം വരെ ലാഭമുണ്ടാക്കാം. സാധാരണ സിമന്റ് കോണ്‍ഗ്രീറ്റിന് പകരം സ്ലാബിന്റെ അടിഭാഗത്ത് മേച്ചിലോടുകള്‍ വെച്ചു വാര്‍ക്കുന്ന രീതിയാണിത്. കമ്പികള്‍ക്കിടയിലുള്ള ഫില്ലറായി മേച്ചിലോടുകള്‍ വെക്കുന്നതിനാലാണ് ഈ സാങ്കേതിക വിദ്യ ഫില്ലര്‍ സ്ലാബ് എന്ന് അറിയപ്പെടുന്നത്. ചിരട്ട, ഇഷ്ടിക തുടങ്ങിയ വസ്തുക്കളും മേച്ചിലോടിന് പകരം ഫില്ലറായി ഉപയോഗിക്കാം. മേല്‍ക്കൂരക്ക് താഴെ കാണാന്‍ കഴിയുന്ന ഓടുകള്‍ സിമന്റ് ചാന്ത് പൂഷാതെ വിടാവുന്നതാണ്. സാധാരണ കോണ്‍ക്രീറ്റിന്റെ മേല്‍ക്കൂരയേക്കാള്‍ ചൂടിനെ പ്രതിരോധിക്കുന്നതോ കെട്ടിടത്തിനുള്ളില്‍ തണുപ്പു നിലനിര്‍ത്തുന്നതുമാണ് ഫില്ലര്‍ സ്ലാബ് മേല്‍ക്കൂര. കോണ്‍ഗ്രീറ്റിന്റെയും കമ്പിയുടെയും ഉപയോഗം കുറക്കാനും ഈ രീതിയിലൂടെ കഴിയുന്നു.
പെയ്ന്റിംഗിന് വൈറ്റ് സിമന്റ്
വീടിന്റെ പുതുമ നിലനിര്‍ത്തുക ഭംഗിയും മോടിയും വരുത്തുക എന്നിവയാണ് പെയിന്റിംഗിന്റെ ധര്‍മം. വീടിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും വൈറ്റ് പെയ്ന്റു ചെയ്താല്‍ പുതുമയും പ്രകാശവും വേണ്ടത്ര ലഭിക്കും. എണ്‍ബത് ശതമാനം ചെലവും കുറയും.
പോളീഷു ചെയ്ത് ക്ലേ/ടെറാകോട്ട ടൈലുകള്‍
മാബിള്‍ വിട്രിഫൈഡ് ടൈലുകള്‍ എന്നിവയൊക്കെ നിര്‍മാണ ബഡ്ജറ്റ് വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. പോളിഷ് ചെയ്ത ക്ലേ/ടെറാകോട്ട ടൈലുകള്‍ ഉപയോഗിച്ചാലും വീടിന്റെ അകത്തള ഭംഗിക്ക് കുറവു വരികയില്ല. ഫോറിംഗിന്റെ ചെലവ് അമ്പത് ശതമാത്തോളം കുറയുകയും ചെയ്യും.
ഐ.എസ്.ഐ മുദ്രയുള്ള കുറഞ്ഞ വിലയുള്ള ഇലട്രിക്കല്‍ പ്ലംബിംഗ് ഉല്‍പന്നങ്ങള്‍
85 രൂപയുടേയും 25 രൂപയുടേയും ഐ.എസ്.ഐ മുദ്രയുള്ള സ്വിച്ചുകള്‍ വിപണിയിലുണ്ട് അതു പോലെ തന്നെ പ്ലംബിംഗ് ഉല്‍പന്നങ്ങളും ഒറ്റനോട്ടത്തില്‍ ഒന്നു തന്നെയാണെന്നു തോന്നുന്ന ഇവ ഐ.എസ്.ഐ മുദ്രയുള്ളതാണോ എന്ന് നോക്കി വാങ്ങിയാല്‍ ഇലക്ട്രിക്കല്‍ പ്ലംബിംഗ് വര്‍ക്കിന് വേണ്ടി വരുന്ന അറുപത് ശതമാനം ചെലവ് കുറക്കാം.
ഫൈബറിലും പ്ലാസ്റ്റിക്കിലുമുള്ള കതകുകള്‍, കിച്ചണ്‍ കാബിനറ്റ്, ഷെല്‍ഫഉകള്‍, വാട്ടര്‍ടാങ്ക് എന്നിവ ഉപയോഗിച്ചാല്‍ ചെലവില്‍ ഗണ്യമായ കുറവ് വരും.
ഇന്ത്യയിലെ ജനസഖ്യയില്‍ മുപ്പത് ശതമാനം ആളുകളും പാര്‍പ്പിട രഹിതരാണ്. നിര്‍മാണ ചെലവാകട്ടെ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. അധികരിച്ചു വരുന്ന ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയെ ബാതിക്കുമെന്നതിനാല്‍ ആര്‍കിടെക്റ്റര്‍മാര്‍ക്കും എഞ്ചിനിയര്‍ മാര്‍ക്കും സാമൂഹിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. ഇവരെല്ലാം തങ്ങള്‍ സ്വായത്വമാക്കിയ നിര്‍മാണ തത്വങ്ങള്‍ പൊതു നന്മക്കായ് ഉപയോഗപ്പെടുത്ത് ചെലവ് ചുരുക്കിയുള്ള നിര്‍മാണം പ്രായോഗിക്കമാക്കുന്നത് എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഉപകരിക്കും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media