ന്റെ മണ്ണേ

മണ്‍വീട് / അമീ സക്കീര്‍ ഹുസൈന്‍ No image

ണ്ണുകൊണ്ട് മനോഹരമായൊരു വീട്. കുട്ടികള്‍ ഉണ്ടാക്കുന്ന മണ്‍വീടിനെ കുറി ച്ചല്ല പറയുന്നത്. ഏറെ പുതുമകളുള്ള, സമൂ ഹത്തില്‍ ഇനിയും വ്യാപകമായിട്ടില്ലാത്ത, ചൂടിനെ ചെറുക്കുന്ന മണ്‍വീട്. കുട്ടിക്കാ ലത്ത് മണ്‍വീടുണ്ടാക്കിയതും മണ്ണുവാരി കളിച്ചതും ആര്‍ക്കാണ് ഗൃഹാതുരത്തമു ളവാക്കാത്തത്.
നാട്ടിന്‍പുറത്ത് മണ്ണ് കുഴച്ച് മരം കൊണ്ടുള്ള അച്ചില്‍ ഇഷ്ടികകള്‍ ഉണ്ടാക്കു മായിരുന്നു പണ്ട്. 1970-കളുടെ അവസാനം വരെയും തൃശൂര്‍ ജില്ലയുടെ വിവിധ മേഖലകളില്‍ തൊഴിലാളികളായ സ്ത്രീകള്‍ ഇത്തരം ഇഷ്ടികകള്‍ ഉണ്ടാക്കുന്നത് സാര്‍വ ത്രിക കാഴ്ചയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ സ്വന്തം വീടുകള്‍ കെട്ടിയുണ്ടാക്കിയത് ഇത്തരം ഇഷ്ടികകള്‍ കൊണ്ടായിരുന്നു. ഇപ്പോഴും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഈ ഇഷ്ടിക നിര്‍മാണം കാണാം.
ഓലക്കുടിലുകള്‍ ഓട്ടുപുരകളിലേക്കും വാര്‍പ്പ് കെട്ടിടങ്ങളിലേക്കും വഴിമാറി. വീട് മനുഷ്യന്റെ പൊങ്ങച്ച പ്രകടനത്തിന് ഉപാധിയായി. അതേസമയം, നിര്‍മാണ സാമഗ്രി കളുടെ അനുദിനം വര്‍ധിച്ചുവരുന്ന വിലക്കയറ്റം സാധാരണക്കാര്‍ക്ക് വീട് എന്നത് വെറുമൊരു സ്വപ്നമായി മാറി. നിര്‍മാണ മേഖലയുടെ പേരില്‍ പ്രകൃതിചൂഷണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് മണ്‍വീടെന്ന സങ്കല്‍പ്പ ത്തിന് പ്രസക്തിയേറുന്നത്. പഴയകാല മണ്ണിഷ്ടിക വീടുകളില്‍ ഉപയോഗിച്ചിരുന്നത് വില കുറഞ്ഞ, പെട്ടെന്ന് ലഭ്യമാകുന്ന സാധന സാമഗ്രികളായിരുന്നു. ഇതിന്റെ ശാസ്ത്രീയവും വികസിതവുമായ രൂപമാണ് ആധുനിക മണ്‍വീടുകള്‍ക്കുള്ളതെന്ന് വേണമെങ്കില്‍ പറയാം.
മണ്‍വീട് പുതിയ പ്രവണതയാവുന്നു
പ്രമുഖ എഴുത്തുകാരി സാറാ ജോസഫിന്റെ മകളുടെ‘ഭര്‍ത്താവും ആര്‍കിടെക്റ്റുമായ തൃശൂര്‍ ഓര്‍ഗാനിക് ആര്‍കിടെക്റ്റ്‌സിലെ ശ്രീനിവാസ നാണ് മണ്‍വീടെന്ന ആശയം ഏറ്റവും ഫലപ്രദമായി പ്രയോഗവത്ക്കരിച്ചിട്ടു ള്ളത്. മുളങ്കുന്നത്തുകാവില്‍ സാറ ടീച്ചറുടെ വീടിന് തൊട്ടുപിന്നില്‍ അദ്ദേഹം പണിത തന്റെ വീട് 'അന്‍പ്' ഈ ആശയം പ്രാവര്‍ത്തികമാക്കിയതിന്റെ മനോഹര മുദ്രയാണ്. 1992 മുതല്‍ ഈ ആശയത്തി ന്റെ പ്രയോക്താവായ അദ്ദേഹത്തെ തേടി നിരവധി അന്വേഷണമാണ് വന്നുകൊ ണ്ടിരിക്കുന്നത്.
നിരവധി പേര്‍ മണ്‍വീടിനെക്കുറിച്ച് ഇപ്പോള്‍ അന്വേഷിക്കുന്നത് ഫാഷന്‍ എന്ന നിലയിലല്ല. ഈ രീതി മനസിലാക്കി താല്‍പര്യത്തോടെയാണ് പലരും വരുന്ന തെന്ന്’ശ്രീനിവാസന്‍ പറഞ്ഞു. മണ്‍വീട് ചൂടിനെ ചെറുക്കുമെന്ന് മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ച് വാര്‍ത്ത വന്നതോടെ അതിനായി ഈ രീതി തെരഞ്ഞെടുക്കാന്‍ മുന്നോട്ട് വരുന്നവര്‍ ഏറെയുണ്ട്. പാലക്കാട്ടുക്കാരാണ് ഇത്തരം അന്വേഷ ണത്തില്‍ മുന്നിലെന്ന് അദ്ദേഹം വെളിപ്പെ ടുത്തി.
പരിസ്ഥിതിക്ക് കൂടുതല്‍ ‘ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ രീതി കൂടുതല്‍ ജനകീയമാകേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളു ടെ ഭാഗം കൂടിയാണിതെന്നാണ് ശ്രീനി വാസന്റെ അഭിപ്രായം.
തൃശൂര്‍ കോസ്റ്റ് ഫോര്‍ഡിലായിരുന്നു നേരത്തെ ശ്രീനിവാസന്‍ ജോലി ചെയ്തിരുന്നത്. പേണ്ടിച്ചേരി തിയേറ്റര്‍ ഗ്രൂപ്പായ ആദിശക്തിക്കുവേണ്ടിയാണ് ഇദ്ദേഹം ആദ്യത്തെ മണ്‍വീട് നിര്‍മിച്ചത്. പിന്നീട് കലാകാരന്മാര്‍ക്കുള്ള ഇരുനില ഗസ്റ്റ് ഹൗസും പോണ്ടിച്ചേരിയില്‍ തന്നെ ഫ്രഞ്ച് ദമ്പതികള്‍ക്കുള്ള വീടും അദ്ദേഹം നിര്‍മിച്ചു നല്‍കി. കേരളത്തിലും വിവിധ ജില്ലകളില്‍ നിരവധി വീടുകള്‍ അദ്ദേഹത്തിന്റെതായുണ്ട്. എങ്കിലും ഈ വീടുകള്‍ക്ക് പൊതുസ്വീകാര്യത ലഭിച്ചു തുടങ്ങിയിട്ടില്ല. ജനങ്ങളുടെ ഭയവും പരമ്പരാഗത രീതിയില്‍ നിന്ന് മാറാനുള്ള മടിയും പൊങ്ങച്ചവുമാണിതിനു കാരണം.
നിര്‍മാണ രീതി
ചെമ്മണ്ണോ, തവിട്ടു നിറമുള്ള മണ്ണോ ആണ് ഇത്തരം വീടുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുക. കല്ലും മണ്ണും വേരും മറ്റുമില്ലാത്ത നല്ല മണ്ണായിരിക്കണം ഇത്. വീട് വെക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയില്‍ നിന്ന് തന്നെ മണ്ണെടുക്കാന്‍ പറ്റുമെങ്കില്‍ നന്നായിരിക്കും. ഉപരിതലത്തില്‍ നിന്ന് അധികം താഴ്ത്താതെ ഒരേ ആഴത്തില്‍ കൂടുതല്‍ ഏരിയയില്‍ നിന്ന് മണ്ണെടുക്കാം. കുറച്ച് കാലം കഴിഞ്ഞാല്‍ ഉപരിതത്തില്‍ പുതിയ മണ്ണ് രൂപം കൊള്ളും. ആഴത്തില്‍ മണ്ണെടുക്കുക യാണെങ്കില്‍ ആ കുഴി മഴവെള്ള സംഭരണിയായി ഉപയോഗപ്പെടുത്താം. കാലാവസ്ഥയില്‍ വന്ന കാതലായ മാറ്റം മൂലം മഴയുടെ ലഭ്യത കുറയുകയും മഴ പെയ്യുന്നത് തന്നെ ഭൂമിയുടെ പാളികളിലേക്ക് ഇറങ്ങിചെല്ലാത്ത വിധത്തിലാ വുകയും ചെയ്ത സാഹചര്യത്തില്‍ മഴവെള്ള സംഭരണി നിര്‍ബന്ധമാക്കണമെന്ന് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.
ശേഖരിച്ച മണ്ണ് അരിച്ചെടുത്ത് നന്നായി വെള്ളമൊഴിച്ച് ചവിട്ടി കുഴക്കും. കളി(പശിമ) കൂടുതലുള്ള മണ്ണാണെങ്കില്‍ മണലും, വേണ്ടി വന്നാല്‍ കുമ്മായവും ചേര്‍ക്കാം.
നാല് വിധത്തിലാണ് മണ്‍വീട് നിര്‍മാണം. ഇരുവശത്തും പലക അടുക്കിവെച്ച് വിടവില്‍ കുഴച്ച മണ്ണ് ഇടിച്ചു നിറച്ച് ചുമരുണ്ടാക്കുന്നതാണ് ഒരു രീതി. കുഴച്ച മണ്ണ് തടിയും മറ്റും ചേര്‍ത്ത് പള്‍പ്പാക്കി ഉണ്ടകളാക്കി ചുമരുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. മണ്ണുകൊണ്ടുള്ള കട്ടകള്‍ വെയിലത്തുണക്കി ചുമരുണ്ടാക്കുന്നതാണ് മൂന്നാമത്തെ രീതി. കനത്ത തൂണുകളില്‍ കുഴച്ച മണ്ണ് പതിച്ച് വെച്ച് നിര്‍മാണം നടത്തുന്നതാണ് മറ്റൊരു രീതി. ഇതില്‍ ആദ്യത്തെ രീതിയാണ് പൊതുവെ സ്വീകരിച്ചുവരുന്നത്.
മണ്‍വീട്ടില്‍ ചൂട് കുറയും. കൊടും വേനലില്‍ ചുമര് വിണ്ടുകീറുകയുമില്ല. ശരവര്‍ഷക്കാലത്ത് വീട്ടിനകത്ത് നേരിയ ചൂടുമുണ്ടാകും. മഴക്കാലത്ത് ചുമരുകളില്‍ പായലും മറ്റും പിടിക്കില്ല. ശീതലടിക്കുക, ശീമാനമടിക്കുക എന്നൊക്കെ പ്രാദേശിക വ്യത്യാസ മനുസരിച്ച് പറയുന്ന മഴച്ചാറല്‍ ചുമരില്‍ അടിക്കാ തിരിക്കാന്‍ സണ്‍ഷേഡ് അല്‍പം ഇറക്കിപ്പണിയും. ചിതലിനെയും ഉറുമ്പിനെയും ചെറുക്കാന്‍ ഫ്‌ളോറിങ് സമയത്ത് കെമിക്കല്‍ ട്രീറ്റ്‌മെന്റ്‌നടത്തും. ചുമര്‍ പണി തീര്‍ന്നാല്‍ ചുരുങ്ങിയത് അഞ്ച് ദിവസമെങ്കിലും നനക്കണം.
മേല്‍ക്കൂര വാര്‍ക്കുന്നത് ഓട് വിരിച്ചാണ്. കമ്പികള്‍ക്കിടയിലാ ണ് ഓട് വിരിക്കുക. ചിലവ് ചുരുങ്ങുമെന്നതിനു പുറമെ ഇത് ചൂടും കുറക്കും. ഫ്‌ളോറിങ്ങ് സ്വന്തം താല്‍പര്യമനുസരിച്ചാവാം. ചെലവ് ചുരുക്കണമെന്നുണ്ടെങ്കില്‍ ഓക്‌സൈഡ്, കളിമണ്ണ്, ഇഷ്ടിക എന്നിവയാണ് നല്ലത്. ചുമരിന് പ്രകൃതിദത്ത ചായങ്ങള്‍ നല്‍കാം. മണ്ണുപയോഗിച്ചു തന്നെ നിറങ്ങള്‍ നല്‍കാനാവുമെന്ന് ശ്രീനിവാസന്‍ പറയുന്നു. ചുമര്‍ തേപ്പിനും മണ്ണ് തന്നെയാണ് ഉപയോഗിക്കുന്നത്. കല്ലും ഇഷ്ടികയുമുപയോഗിച്ച് വ്യതസ്തത വരുത്തുകയും ചെയ്യാം. ഇതിന് ചെലവേറും. പ്രകൃതിയില്‍ നിന്ന് എളുപ്പം കിട്ടാവുന്ന വിഭവങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുകയാണെങ്കില്‍ മണ്‍വീടിന് ഏറ്റവും ചുരുങ്ങിയത് ചതുരശ്ര അടിക്ക് 1200 രൂപയാകും.
മണ്ണും മനുഷ്യനും തമ്മില്‍ സൃഷ്ടിപ്പ് മുതല്‍ ബന്ധമുണ്ട്. ഇപ്പോഴാകട്ടെ മണ്ണിന് പൊന്നിന്റെ വിലയുമാണ്. അതുകൊണ്ട് തന്നെ ‘വെറും മണ്ണ്’ എന്ന് ഇനിയാരും പറയരുത്. പൊന്നേ എന്ന് പറയും പോലെ എന്റെ മണ്ണേ എന്ന ശൈലിയിലേക്ക് മടങ്ങേണ്ട സമയമായി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top