നാട്ടുവര്‍ത്തമാനം
മുബഷിറ സി.കെ
ഇരുചക്രവണ്ടിയില്‍ മീന്വിറ്റിരുന്ന-
രാഘവനുമിപ്പോള് കാറ്
ഓട്ടകീശയില്‍ നാലണ പരതിയിരുന്ന
കുട്ടന്റെ കയ്യിലും കോടിരൂപ
മക്കനക്കുള്ളില്‍ മുഖം മറച്ചിരുന്ന
ബീവാത്തുവിന് ചുരിദാറിടാന്‍ മോഹം
ടാക്കീസിനുളളില് വിജയ്പടം കണ്ടവര്‍ക്കിപ്പോള്‍
വീട്ടിനുളളില്‍ എല്‍.സി.ഡി ടി.വി
പോക്കറിനിപ്പോള് പണമടക്കാന്‍
കമ്പ്യൂട്ടറില്‍ ഒരു ക്ലിക്ക്
എസ്കെയ്പ്പ് എസ്കെയ്പ്പ് എന്നുപറഞ്ഞിരുന്ന
കളളനും ഇപ്പോള്‍ പോലീസാ
അടുക്കളപ്പണിയെടുത്ത് നടുവളഞ്ഞ ശീബക്കിപ്പോള്
ചാരുകസേരയില്‍ ഇരുന്നാല്‍ മതി
നാട്ടു പുരോഗതിക്ക് ഇതെല്ലാം ചെയ്തത്
മീത്തലെ പൊക്കനാണെന്നു വര്‍ത്തമാനം