കടം പാപമെന്ന് വിശ്വസിച്ച
തലമുറയിലെ മുത്തഛന്
കിണര്‍ജലം തന്നതിന്റെ
കടം വീട്ടിയില്ലെന്നുള്ള
വ്യഥയോടെയാണ് കണ്ണടച്ചത്
അമ്മവയറില്‍ കിടന്നതിന്റെ
കടം വീട്ടേണ്ടതെങ്ങനെയെന്ന
ചോദ്യത്തിനുത്തരം കിട്ടും മുമ്പേയാണ്
അഛന് ചരമകോളത്തില്‍ കയറിയിരുന്നത്
മിനറല്‍ വാട്ടറിന്റെയും
വാടക ഗര്‍ഭപാത്രത്തിന്റെയും നാട്ടില്‍
വീട്ടാനൊരു കടവും
ബാക്കിയില്ലെന്ന സന്തോഷം
വീര്‍ത്തു വീര്‍ത്ത്
ഹൃദയം പൊട്ടിത്തെറിച്ചാണ്
മകന് മരിച്ചത്.