മ്യൂസിയം കാണാന്‍ പോയതായിരുന്നു ഞങ്ങള്‍, അവിടെയിരിക്കുന്ന, പുരാവസ്തുക്കളുടെ, നിര്‍മാണം, പ്രവര്‍ത്തനം, പ്രത്യേകതകള്‍ വാചാലതയോടെ വിവരിച്ചുകൊണ്ടിരുന്ന എന്നെ.... മകള്‍ വിസ്മയത്തോടെ, ആരാധനയോടെ ഇമയനക്കാതെ നോക്കിക്കൊണ്ടിരുന്നു. ഒരിക്കല്‍....
ഈ കരിങ്കല്‍ ബംഗാള്‍ അമ്മി ഉരലുകളും ഓട്ടുകിണ്ടി കട്ടകങ്ങളും മരപ്പുട്ട്
കുറ്റിയും, ചിരവയും മറ്റും എന്നോടൊപ്പം കഠിനാധ്വാനം ചെയ്തു കാലം പങ്കിട്ടവയാണെന്നു ഞാനവളോട്
പറഞ്ഞതേയില്ല. അവളുടെ കണ്ണിലൊരു പുരാവസ്തുവായിത്തീരുവല്ലോ ഞാനും.... എന്നോര്‍ത്തു...
അവന് സത്യന്. സ്വന്തം പേരിനെ അന്വര്‍ത്ഥമാകും വിധം ജീവിച്ചവന്. എന്നിട്ടും.... ദൗര്‍ഭാഗ്യം കൊണ്ടവന് എല്ലായിടത്തും വേട്ടയാടപ്പെട്ടു. പരാജയപ്പെട്ടു. ഒടുവില്‍.... ഒരു സംഘം നരാധമന്മാര് നഗരമധ്യത്തില്‍ വെച്ചു ആളുമാറിക്കൊന്നതും സത്യനെ... അപ്പോഴും തൊട്ടടുത്തുള്ള ടെക്സ്റ്റെല്‍സിന്റെ പരസ്യ ബോര്‍ഡില്‍ ചെരിഞ്ഞിരുന്നു സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞു..... 'സത്യത്തോടൊപ്പം എന്നും ഭാഗ്യവുമുണ്ട്