നിങ്ങള്‍ ഭാര്യയെ എന്താണ് വിളിക്കാറ്?

No image

നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ്?

അവളെ നിങ്ങള്‍ ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട്?

എത്ര വട്ടം അവളുടെ മുടിയിഴകളില്‍ തലോടാറുണ്ട്? എത്ര പ്രാവശ്യം അവളെ മാറോട് ചേര്‍ക്കാറുണ്ട്?

അവളുടെ കൈകളില്‍ എത്ര വട്ടം സ്‌നേഹപൂര്‍വം പിടിച്ചു ഓമനിക്കാറുണ്ട്? 

മുഖത്ത് നോക്കി പുഞ്ചിരിച്ചു സംസാരിക്കാറുണ്ട്? സ്‌നേഹത്തോടെ അവളുടെ മടിയില്‍ തലവച്ച് കിടന്ന് കൊച്ചുവര്‍ത്തമാനങ്ങള്‍ പറയാറുണ്ടോ?

ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ അവളെ വിളിക്കുന്നു...

അതെവിടെ

ഇതെവിടെ

അത് ഇങ്ങ് കൊണ്ടുവാ

അത് താ 

ഇത് താ

നീ എവിടെ പോയി ഇരിക്കുന്നു

ഒന്ന് വേഗം വാ.. തുടങ്ങി എത്രയെത്ര കല്‍പനകളാണ് നീ ഒരു ദിവസം അവളോട് കല്‍പ്പിക്കുന്നത്.

എന്തൊക്കെ പറഞ്ഞാണ് നീ അവളോട് കയര്‍ക്കുന്നത്. എന്തിനൊക്കെയാണ്നീ അവളോട് ചൂടാവുന്നത്? എന്നിട്ടോ?

നീ അവള്‍ക്കു എന്തെങ്കിലും അങ്ങോട്ട് കൊടുക്കാറുണ്ടോ? അവളെ ഏതെങ്കിലും വീട്ടുകാര്യത്തില്‍ സഹായിക്കാറുണ്ടോ? അവളെ എന്തെങ്കിലും കാര്യത്തില്‍ അഭിനന്ദിക്കാറുണ്ടോ? നമ്മളൊക്കെ നമ്മുടെ ഭാര്യമാരെ എന്താ വിളിക്കാറുള്ളത്? അവരെ വിളിക്കേണ്ടത് ഏറ്റവും സ്‌നേഹമൂറുന്ന പേരാണ്.

ഭാര്യയെ എല്ലാവരും വിളിക്കുന്ന പേരല്ല ഭര്‍ത്താവ് വിളിക്കേണ്ടത്. നമുക്ക് മാത്രം വിളിക്കാന്‍ പറ്റുന്ന, കേള്‍ക്കുമ്പോള്‍ തന്നെ അവളുടെ മനം നിറയുന്ന ഒരു പേര് കണ്ടെത്തണം. നിങ്ങള്‍ക്ക് അവളെ മാത്രം വിളിക്കാനുള്ള ഒരു പേര്, മറ്റാരും വിളിക്കാത്ത ഒരു പേര്.

അവളോട് നിങ്ങള്‍ ചോദിക്കണം ഞാന്‍ നിന്നെ എന്ത് വിളിക്കണം എന്ന്. എന്നിട്ട് അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പേര് കണ്ടുപിടിക്കണം. അല്ലെങ്കില്‍ സ്വയം കണ്ടുപിടിക്കണം. നിങ്ങളും പുതിയ പേര് കണ്ടുപിടിക്കൂ.

നാം വളരെ നിസ്സാരം എന്ന് കരുതുന്ന കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും എത്രയെത്ര കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇരിപ്പുണ്ട് അല്ലേ?

ഒന്നോര്‍ത്തുനോക്കൂ...

'ഉണങ്ങിയ' കുടുംബനാഥനില്‍നിന്ന് 'ഉണങ്ങിയ' കുടുംബമേ സൃഷ്ടിക്കപ്പെടൂ. 'നനവുള്ള', 'കനിവുള്ള', 'സ്‌നേഹമുള്ള' കുടുംബനാഥനില്‍നിന്ന് ഇതെല്ലാം ഉള്ള കുടുംബമാണ് സൃഷ്ടിക്കപ്പെടുക. 

'മന്‍ ഇഹ്തറമ സൗജതഹു ഹുവ കരീം

മന്‍ ഹഖറ ഹുര്‍മതഹു ഹുവ ലഈം' (ആരെങ്കിലും തന്റെ ഭാര്യയെ മാനിക്കുന്നുവോ അവനാണ് മാന്യന്‍, ആരെങ്കിലും തന്റെ സ്ത്രീയെ നിന്ദിക്കുന്നുവോ അവനാണ് നിന്ദ്യന്‍).

എത്ര ഉദാത്തവും ചിന്താര്‍ഹവും മനോഹരവുമായ വാചകങ്ങള്‍.

/WhatsApp/

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top