പണ്ട് ഞാന്‍
കണക്കില്‍ മോശമായിരുന്നു.
തെളിവുണ്ട്
കുമാരന് മാസ്റ്ററുടെ
ചൂരല്‍ വരച്ച ചിത്രങ്ങള്‍
കൈകളിലിപ്പോഴും തെളിഞ്ഞുകിടപ്പുണ്ട്.
വേറെയും തെളിവുണ്ട്
അന്ന് ഞാന്‍
ഉപ്പയില്‍ നിന്ന്
ശകാരവര്‍ഷവും തല്ലിന് മുഴക്കവും
കുറച്ചപ്പോള്‍
പൂജ്യമാണ് കിട്ടിയത്.
ഉപ്പ മരിച്ചതില്പിന്നെ ബുദ്ധി കൂടി
ഇപ്പോള്‍ ഞാന്‍
കണക്കില്‍ മിടുക്കിയാണ്
തെളിവുണ്ട്
പഠിപ്പിസ്റ്റ് രമയുടെയും
ലീഡര്‍ സുരേഷിന്റെയും സ്ലേറ്റിലാണ്
ഒരു വട്ടംപോലും ഒളികണ്ണയക്കാതിരുന്നിട്ടും
ഇന്നലെ ഞാന്‍
ഉപ്പയില്‍ നിന്ന്
ശകാരവര്‍ഷവും തല്ലിന് മുഴക്കവും
കുറച്ചപ്പോള്‍
തീരാത്ത സ്നേഹവും
തോരാത്ത വാത്സല്യവും
ശിഷ്ടം കിട്ടി!