സ്ത്രീ

സഈദ് മുത്തനൂര്‍ No image

ഒരു സ്ത്രീ ഒരിക്കല്‍ ഹ. ആയിശയുടെ അടുക്കല്‍ പരാതിയുമായെത്തി. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ അവരെ കെട്ടിച്ചയക്കുന്നതിലായിരുന്നു അവര്‍ക്ക് എതിര്‍പ്പ.് അന്നേരം വീട്ടില്‍ നബിതിരുമേനി ഉണ്ടായിരുന്നില്ല. ആയിശ ആ യുവതിയോട് തിരുമേനി വരുന്നത് വരെ കാത്തിരിക്കാനാവശ്യപ്പെട്ടു. സ്ത്രീയുടെ പരാതി ഇങ്ങനെ.'എന്റെ പിതാവ് എന്റെ ഇഷ്ടം നോക്കാതെ എന്റെ സഹോദരപുത്രനോട് എന്റെ നിക്കാഹ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു'.

അതിനിടെ നബിതിരുമേനിയെത്തിയപ്പോള്‍ ആയിശ (റ) ആ യുവതിയുടെ പരാതി അതിന്റെ ഗൗരവത്തോടെ തിരുമേനിയുടെ മുമ്പിലെത്തിച്ചു. ഉടനെ തിരുമേനി (സ) ആ യുവതിയുടെ പിതാവിനെ വിളിപ്പിച്ചു. പെണ്‍കുട്ടിക്ക് സ്വന്തമായ അഭിപ്രായമുണ്ടെന്നും അവളുടെ അഭിലാഷം പരിഗണിക്കണമെന്നും പിതാവിനെ അദ്ദേഹം ധരിപ്പിച്ചു. പിതാവ് നബിയുടെ ഉപദേശം സശ്രദ്ധം കേട്ടു. എന്നാല്‍ യുവതി അന്നേരം പ്രതികരിച്ചതാണ് ചരിത്രത്തിലെ തുരുത്ത്; അല്ലെങ്കില്‍ തിരുത്ത്

അവള്‍ പറഞ്ഞു. 'തിരുദൂതരെ, എന്റെ പ്രിയപ്പെട്ട പിതാവ് എനിക്ക് വേണ്ടി തെരഞ്ഞെടുത്ത വരനെ ഇനി ഞാന്‍ വേള്‍ക്കാം. എന്നാല്‍ സ്ത്രീകളുടെ അവകാശം സ്ഥാപിച്ചെടുക്കുകയായിരുന്നു എന്റെ ആവലാതിയുടെ ആത്യന്തിക ലക്ഷ്യം'. നബിതിരുമേനി അവരെ ആശീര്‍വദിച്ച് യാത്രയാക്കി.

പ്രവാചകന്റെ പ്രകാശം

ഹസ്രത്ത് ആയിശ(റ) പറയുന്നു. ഞാന്‍ ഹഫ്‌സ ബിന്‍ത് റവാഹയില്‍ നിന്ന് ഒരു സൂചി വായ്പ വാങ്ങിയിരുന്നു. അതുകൊണ്ട് നബിതിരുമേനിയുടെ വസ്ത്രം തുന്നിക്കൊണ്ടിരിക്കെ ഒരു രാത്രി സൂചി കൈയില്‍ നിന്ന് താഴെ വീണു. അക്കാലത്ത് വീട്ടില്‍ വിളക്കുണ്ടായിരുന്നില്ല. ഞാന്‍ നിലത്ത് കൈകൊണ്ട് പരതി നോക്കി. എന്നാല്‍ കിട്ടിയില്ല. അപ്പോള്‍ നബിതിരുമേനി കയറി വന്നു. അദ്ദേഹം അകത്ത് കയറിയതോടെ മുറിയാകെ പ്രകാശപൂരിതമായി. ആ വെളിച്ചത്തില്‍ സൂചി കണ്ടെടുക്കാന്‍ പറ്റി. പുഞ്ചിരിച്ചുകൊണ്ട് ഞാന്‍ സൂചിയെടുത്തു.

പകരത്തിന് പകരം

ഒരിക്കല്‍ ഹ. ആയിശ(റ) കൈ കഴുകുകയായിരുന്നു. അപ്പോള്‍ നബിതിരുമേനി അതുവഴി വന്നു. ആയിശ തന്റെ പ്രിയതമന്റെ നേരെ വെള്ളം തെറിപ്പിച്ചു.

നബി നേരെ ചെന്ന് കുറച്ച് വെള്ളമെടുത്ത് ആയിശയുടെ നേരെ തേവി. രണ്ടുപേരും ചിരിച്ചു. പിന്നീട് റസൂല്‍ തിരുമേനി പ്രസ്താവിച്ചു. 'ആയിശാ, ഞാന്‍ തെറ്റൊന്നും ചെയ്തില്ല. പക്ഷേ പകരം ചെയ്‌തെന്നേയുള്ളൂ. അങ്ങനെ ചെയ്യാന്‍ ഖുര്‍ആനില്‍ വിധിയുണ്ടല്ലോ'.

പ്രതികാരം

ഒരു പ്രാവശ്യം നബിതിരുമേനി ഒരു വിറക് കൊള്ളി ആയിശയുടെ നേരെ എറിഞ്ഞുകൊടുത്തു. പക്ഷേ അത് ആയിശയുടെ കാലില്‍ കൊണ്ടു. വേദന അനുഭവപ്പെട്ടു. എങ്കിലും ചിരിച്ചുകൊണ്ട് ആയിശ ചോദിച്ചു. 'യാ റസൂലുല്ലാഹ്, പകരത്തിനു പകരം ആകാമല്ലോ!' കള്ളിയുടെ ഉള്ളിലിരുപ്പ് തിരുമേനിക്ക് വേഗം പിടികിട്ടി. അദ്ദേഹം പറഞ്ഞു 'പ്രതികാരം ആവാം. പക്ഷെ അത് യാദൃശ്ചയാ സംഭവിച്ചത് അല്ല'. (ഹാകിം)

കരയിപ്പിച്ച സൂക്തം

ഹസ്രത്ത് ബിന്‍ മുഹമ്മദ് ബിന്‍ അബൂബക്കര്‍ (അബൂബക്കര്‍ സിദ്ദീഖിന്റെ പൗത്രന്‍) പറയുന്നു. ഞാന്‍ നിത്യവും പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞ് അമ്മാവിയുടെ വീട് സന്ദര്‍ശിച്ച് സലാം പറഞ്ഞ് പോരും. പിന്നീട് അങ്ങാടിയില്‍ പോയി സാധനങ്ങള്‍ വാങ്ങി മടങ്ങും. ഇതെന്റെ പതിവായിരുന്നു.

ഒരുദിവസം ഞാന്‍ പതിവിന്‍പടി അമ്മായി ആയിശയുടെ വീട്ടിലെത്തി. അവര്‍ അന്നേരം പൂര്‍വാഹ്ന നമസ്‌കാരം നിര്‍വഹിക്കുകയായിരുന്നു. ആയിശ(റ) അപ്പോള്‍ 'ഫമന്നല്ലാഹു അലൈനാ വമമാനാ അദാബസ്സമൂം' (അതിനാല്‍ അല്ലാഹു നമ്മെ അനുഗ്രഹിച്ചു. ചുട്ടുപൊള്ളുന്ന നരകശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ രക്ഷിച്ചു.) അത്തൂര്‍ 27 എന്ന സൂക്തം പാരായണം ചെയ്യുകയായിരുന്നു. ഈ ആയത്തിനെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കരയുന്നുമുണ്ടായിരുന്നു അവര്‍. നമസ്‌കാരം ഉടനെ തീരുമെന്ന പ്രതീക്ഷയില്‍ ഞാന്‍ കുറച്ചുനേരം അവിടെ കാത്തുനിന്നു. സമയം നീണ്ട് പോയി. ഉടനെ ഞാന്‍ തീരുമാനിച്ചു. അങ്ങാടിയില്‍ പോയി തിരിച്ചുവരാം. എന്നിട്ടാവാം അമ്മായിയെ കണ്ട് സലാം പറയല്‍.

അങ്ങനെ ഖാസിം ബ്‌നു മുഹമ്മദ് അങ്ങാടിയിലേക്ക് പോയി. അവിടെ തന്റെ കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് മടങ്ങി. ആയിശയുടെ വീട്ടിലെത്തിയപ്പോഴും സ്ഥിതി അതുതന്നെ. ആയിശ അതേ സൂക്തം പാരായണം ചെയ്ത് കരഞ്ഞ് കൊണ്ടിരിക്കുകയാണ്. (ഹാകിം)


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top