പാദങ്ങള്‍ക്ക് ചിലപ്പോള്‍
മോഹിക്കണമെന്നുണ്ട്
ചില നടപ്പുകള്‍ക്ക്
മടുപ്പ് കാട്ടണമെന്ന്
നടക്കാത്ത കാര്യങ്ങളിലേക്ക്
എടുത്തു ചാടിയുള്ള
ചില നടത്തങ്ങള്‍
വെറുക്കാതെ വെറുക്കാന്‍
പാദങ്ങള്‍ക്ക്
മോഹിക്കണമെന്നുണ്ട്
സ്വയം സഹിച്ചും
ക്ഷമിച്ചും
ക്ഷയിക്കാതറിയിക്കാതെ
സ്വന്തം വേദനപോലും
ചിലപ്പോള്‍ മുട്ടിലേക്കെറിഞ്ഞ്
എല്ലാം മറന്ന്
നമ്മോടൊത്ത്
നടക്കുമ്പോള്‍ പോലും
പാദങ്ങള്‍ക്ക്
മോഹിക്കണമെന്നുണ്ട്
പക്ഷേ
പാദങ്ങള്‍ എല്ലാം
ഉള്ളിലൊതുക്കി
തളര്‍ന്ന്
അവശതകള്‍
മുഴുവന്‍ സ്വയം പേറി
നമ്മെ ചുമന്ന്
ഒടുക്കം എല്ലാ
മോഹങ്ങളെയും
പുറത്ത് കാട്ടി
ചീര്‍ത്ത് വീര്‍ത്ത്
അങ്ങനെ...........!