പുതുമഴതന്‍ ഗന്ധമവളില്
ഭാവനകള്‍ പീലി വീശി
കുത്തിക്കുറിക്കാനൊരുങ്ങവേ-
കുഞ്ഞുണര്‍ന്നു കരയുന്നു
കുഞ്ഞിനെ തലോടിയുറക്കവേ-
വരികള്‍ക്കായി മനം തിരഞ്ഞു
ശ്വശ്രുതന് അലര്‍ച്ചയാല്‍
ഞെട്ടിയുണര്‍ന്നവള്‍
അടുക്കളയില്‍ ഓടിയെത്തവേ,
കറി കരിഞ്ഞെന്ന
മുറുമുറുപ്പും,
കുളിക്കാനുള്ള വെള്ളത്തിനു
ചൂട് പോരെന്ന
പിതാവിന് പരാതിയും,
പ്രാതല്‍ വൈകിയെന്ന
പതി തന് പരിഭവവും,
പള്ളിക്കൂടത്തില്‍ പോകാനൊരുങ്ങും
പുത്രന്റെ പരിവേദനവും....
എല്ലാം തെല്ലൊന്നൊതുക്കിയവള്
പിന്തിരിയവേ ....
പുതുമഴയില്‍ വീണടിഞ്ഞ
ഈയാംപാറ്റകളെപ്പോല്,
വീണടിഞ്ഞു,
അവളിലെ മോഹങ്ങള്‍
ഭാവനയൊക്കെയും.