കാറ്റ് മഴയെ മെലിഞ്ഞെന്നോ തടിച്ചെന്നോ
പറഞ്ഞു കളിയാക്കാറില്ല.
പൂമ്പാറ്റ പൂവിലെ തേന്‍ കുടിക്കുമ്പോ
അപ്പുറത്തെ തൊടീലെ പൂവിനെ
കുറ്റപ്പെടുത്താറില്ല.
കാര്‍മേഘം നക്ഷത്രങ്ങളെ വരാന്‍
വൈകിയതിന് അടച്ചാക്ഷേപിക്കാറില്ല.
സിംഹം വേട്ടയാടിയതിന്റെ പങ്ക് പറ്റാന്‍
പുലി തക്കം പാര്ത്തിരിക്കാറില്ല.
മുയലിന്റെ മാളം കണ്ട്
എലി അസൂയപ്പെടാറില്ല.
ആന കുതിരയെ കണ്ട് പഠിക്കാന്‍
തന്റെ മക്കളെ ഉപദേശിക്കാറില്ല.
ജിറാഫ് തന്റെ കഴുത്ത് നോക്കി
പൊങ്ങച്ചം പറയാറില്ല.
മീനുകള്‍ കടലിന്റെ വലുപ്പം കണ്ട്
അഹങ്കരിക്കാറില്ല.
പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു തുള്ളിയെ
പുല്‍ക്കൊടി ചുഴിഞ്ഞു നോക്കാറില്ല.
മണല്‍ത്തരികള്‍ അസ്ഥിരതയെ
ഒരിക്കലും പഴിചാരാറില്ല.
പുഴകള്‍ പാറക്കെട്ടുകളെയോര്ത്തു
ഭയപ്പെടാറില്ല.
ദേശാടനക്കിളികള്‍ ഭാവിയോര്‍ത്തു
ആകുലപ്പെടാറുമില്ല.....