നാട്
ശ്മശാന സമമാകുമ്പോള്‍
മൃതദേഹങ്ങള്‍
ടോക്കണെടുത്ത്
ക്യൂവിലാണ്
ഭരണാധികാരികള്‍
വീണ വായിച്ചും
പാത്രം മുട്ടിയും
ടോര്‍ച്ചടിച്ചും
ജീവച്ഛവമായി കിടപ്പിലാണ്
മരിച്ചിട്ടും
കാത്തിരിക്കാന്‍
ക്ഷമയില്ലാതെ...
ക്യൂ നിന്ന്
നാറാന്‍ തയ്യാറാവാതെ
ആംബുലന്‍സുകളില്‍ നിന്നും
പാതയോരങ്ങളില്‍
ചാടുകയാണ്
ചില ദേഹങ്ങള്‍
ഇനിയും കത്തിത്തീരാതെ
പാവങ്ങളുടെ കിനാക്കള്‍
പ്രാണവായുവിന് വേണ്ടി
ഇടനെഞ്ചു പൊട്ടി
അട്ടിപ്പേറായി
അലയുകയാണെങ്ങും