ആവശ്യമുള്ള സാധനങ്ങള്‍:
35 വയസ്സ് കവിയാത്ത യുവതി- 1
വസ്ത്രം- കുറച്ച് (അധികമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം)
മലയാളം കുരച്ച് കുരച്ച് അരിഞ്ഞത്- 3/4 കപ്പ്
ഇംഗ്ലീഷ് വ്യക്തമല്ലാത്തത്- 1/2 കപ്പ്
അരിപ്പൊടി - 3 സ്പൂണ്‍
മുളകുപൊടി - ആവശ്യത്തിന്
ദോശകല്ല് - 2 എണ്ണം
പട്ടിയെ കെട്ടാന്‍ ഉപയോഗിക്കുന്ന ചങ്ങല- 1/2 മീറ്റര്‍
ആദ്യമായി യുവതിയെ സ്വല്പം വസ്ത്രം ചേര്‍ത്ത് യോജിപ്പിക്കുക. ഇംഗ്ലീഷും മലയാളവും കൂടി തിരിച്ചറിയാനാവാത്ത വിധം നന്നായി കുഴച്ച് വായിലൊഴിച്ചു കൊടുക്കുക. അരിപ്പൊടി മുഖത്ത് തേച്ച് പിടിപ്പിച്ചതിന് ശേഷം മുളക് പൊടി ആവശ്യത്തിന് വെള്ളം ചേര്‍ത്ത് യോജിപ്പിച്ച് ചുണ്ടില്‍ തേക്കുക. ഓരോ ദോശകല്ല് വീതം കാതില്‍ തൂക്കിയിടുക. ചങ്ങല കഴുത്തില്‍ രണ്ടായി ചുറ്റിയിടുക. ടെലിവിഷന്‍ അവതാരക തയ്യാറായിക്കഴിഞ്ഞു. ആവശ്യത്തിലേറെ അലങ്കരിച്ച് പ്രേക്ഷകരുടെ മുമ്പിലേക്ക് വിളമ്പാം.