കാലം മാറുന്നതിനനുസരിച്ച് ആളുകളുടെയും ജീവികളുടെയും സ്ഥാനങ്ങളും പദവികളും മാറിവരുന്നതും പുരോഗതിയുടെ ലക്ഷണങ്ങളാണല്ലോ.....
ഇന്ത്യന്‍ പുരോഗതിയുടെ അടയാളങ്ങളായി ഇനി മുതല്‍ പശു, മയില്‍, മത്സ്യം, നായ തുടങ്ങിയവയെ സിംഹാസനങ്ങളിലിരുത്തും, അവക്കായ് കോട്ടകളും അമ്പലങ്ങളും പണിയും. സാഹിത്യകാരന്മാര് അവരുടെ മഹത്വങ്ങള്‍ കവിതകളാക്കി പാടും. സിനിമക്കാര്‍ അവരുടെ ചരിത്രവും വര്‍ത്തമാനവും ചേര്‍ത്ത് നല്ല നല്ല സിനിമകളെടുത്ത് പ്രദര്‍ശിപ്പിക്കും.
ദലിതര്‍, കീഴ്ജാതിക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ മനുഷ്യകുലത്തില്‍ നിന്ന് വെട്ടിമാറ്റും, അവരുടെ ചരിത്രത്തെ മായ്ച്ചുകളയും. അവര്‍ക്കിനി കഥയില്ല കവിതയില്ല സിനിമയില്ല. അവരേകുറിച്ചിനി ആരും ഒരക്ഷരം മിണ്ടരുത്. മിണ്ടിയാല്‍ അടിച്ചവരുടെ തോല് പൊളിക്കും.. കൊന്ന് കൊലവിളിക്കും...
ജയ് ഭാരത് മാതാ...