ചെറുനാരങ്ങ ഒരു ഔഷധസമ്പത്ത്‌

ഡോ: മുഹമ്മദ്‌ ബിൻ അഹമ്മദ്
2011 സെപ്തംബര്‍

മാതള നാരങ്ങ, മധുര നാരങ്ങ, നാടന്‍ ബജൂസ്‌ `വടോ'പ്പുളി എന്നിങ്ങനെ നാരങ്ങ പല തരത്തിലുണ്ട്‌. രൂപത്തില്‍ ചെറിയതാണ്‌ ചെറുനാരങ്ങ. മറ്റു നാരങ്ങയില്‍ നിന്നും ഭിന്നമായി ഭക്ഷ്യയോഗ്യവും ഔഷധ യോഗ്യവുമായി ചെറുനാരങ്ങ തന്നെ മുന്നില്‍ നില്‍ക്കുന്നു. ഉപ്പിലിട്ടും, അച്ചാറായും, കറിയിലിട്ടും, ചിലതരം രോഗങ്ങള്‍ക്ക്‌ ലേപന, സ്വേദന ഔഷധ പാനീയമായും ഉപയോഗിക്കുന്നത്‌ കൊണ്ട്‌ ഇതിന്‌ `വമ്പന്‍' എന്ന്‌ പുനര്‍നാമകരണം ചെയ്‌താല്‍ അതിശോയോക്തിയില്ല.
ജോനക നാരങ്ങാ എന്നും ഇതിന്‌ പേരുണ്ട്‌. 2 1/2 മീറ്റര്‍ മുതല്‍ 3- 3 1/2 മീറ്റര്‍ വരെ ഉയരത്തില്‍ ശാഖോപശാഖകളായി വളരുന്ന മുള്ളുകളുള്ള ഒരു ചെറിയ വൃക്ഷമാണിത്‌. പുഷ്‌പം ചെറുതും നല്ല മണമുള്ളതും ഇളം വെളുത്ത നിറത്തിലുള്ളതുമാണ്‌. ഇലകള്‍ പച്ച നിറത്തിലുള്ളതും തിരുമ്മിനോക്കിയാല്‍ നല്ല മണമുള്ളതുമാണ്‌. കൂറ, ഈച്ച ശല്യമുള്ളിടത്ത്‌ വിതറിയാല്‍ ശല്യം കുറയും. പച്ച നിറത്തില്‍ ഉരുണ്ട കായപാകമാകുമ്പോള്‍ മഞ്ഞ നിറമാകുന്നു. ചെറുനാരങ്ങാകുരു അനേകം പാകിയാലും അതു മുളക്കാറില്ല. മൂത്തകായയുടെ കുരു എടുത്തു കഴുകി വൃത്തിയാക്കി ഒരു പാത്രത്തില്‍ വെള്ളമെടുത്ത്‌ അതില്‍ ഇട്ട്‌ വെയ്‌ക്കുക. ഒരു ദിവസം കഴിഞ്ഞ്‌ ആ വെള്ളം മാറ്റി ഈ പ്രക്രിയ തുടരുക. ഇങ്ങനെ മൂന്ന്‌ ദിവസം കഴിഞ്ഞ്‌ കുരു ഉണക്കി പാകിയാല്‍ മുള വരുന്നതാണ്‌.
അരുചി, ദാഹം, ചുമ, വാതവ്യാധികള്‍, കൃമി, കഫദോഷങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക്‌ പലരീതിയില്‍ ചെറുനാരങ്ങ ഉപയോഗിക്കുന്നത്‌്‌ ഗുണം ചെയ്യും.
ചെറുനാരങ്ങ ഒരിക്കലും പാലില്‍ ചേര്‍ത്ത്‌ കഴിക്കാന്‍ പാടില്ല. ചെറുനാരങ്ങയിലുള്ള അമ്ലാംശവും പാലും ചേര്‍ന്ന്‌ അഗ്നിമാന്ദ്യം ഉണ്ടായി ഛര്‍ദ്ദി, വയര്‍വേദന മുതലായ രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്‌.
വിറ്റാമിന്‍ സി ധാതുലവണങ്ങള്‍ സിട്രിക്ക്‌ അമ്ലം, വിറ്റാമിന്‍ ബി പൊട്ടാഷ്‌ എന്നിവ ധാരാളമായി ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്‌. ഇതിലടങ്ങിയ വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. സിട്രിക്ക്‌ അമ്ലം അടങ്ങിയത്‌ കൊണ്ട്‌ നല്ല വിശപ്പും ആഹാരത്തിനു രുചിയുമുണ്ടാക്കുന്നു.
പയോറിയ, മോണരോഗങ്ങള്‍, ദന്തക്ഷയം വായ്‌നാറ്റം പല്ലുകള്‍ക്കുള്ള തേയ്‌മാനം, പല്ലുകളില്‍ കട്ടപിടിച്ചുണ്ടാകുന്ന കൊഴുപ്പ്‌, വായിലുണ്ടാകുന്ന വ്രണങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക്‌ ചെറുനാരങ്ങാനീര്‌ ഫലപ്രദമാണ്‌.
ചെറുനാരങ്ങാ നീരില്‍ ഉമിക്കരിയും കുരുമുളക്‌ പൊടിയും ചേര്‍ത്തും പഞ്ചസാര ചേര്‍ത്തും പല്ല്‌ തേക്കുന്നത്‌ നല്ലതാണ്‌.
ചെറുനാരങ്ങാനീരില്‍ ചന്ദനം അരച്ചു ചേര്‍ത്തു കാച്ചിയ നല്ലെണ്ണ ജലദോഷം, തുമ്മല്‍, വലിവ്‌, കഫദോഷങ്ങള്‍ എന്നിവയുളളവര്‍ക്ക്‌ തലയില്‍ തേക്കാന്‍ നല്ലതാണ്‌.
അതിസാരം ഉള്ളവര്‍ക്ക്‌ ചെറുനാരങ്ങാനീര്‍ കട്ടന്‍ചായയില്‍ ചേര്‍ത്തു കഴിക്കുന്നതും, ചെറുനാരങ്ങാ നീരില്‍ തേനും വില്വാദി ഗുളികയും ചേര്‍ത്തു കഴിക്കുന്നത്‌ വയറുവേദനയും വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകളും ശമിപ്പിക്കും.
മുഖക്കുരുവിന്‌ ചെറുനാരങ്ങാ ഉരസുന്നതും, ചെറുനാരങ്ങാനീരില്‍ തക്കാളിയും മഞ്ഞളും ചേര്‍ത്തുരസ്സുന്നതും നല്ലതാണ്‌.
താരന്‌ ചെറുനാരങ്ങാനീരും ഉമ്മത്തിനിലയും അരച്ചു ചേര്‍ത്തു വെളിച്ചെണ്ണയിലിട്ടു കാച്ചി തേയ്‌ക്കുന്നതും ഗുണപ്രദമാണ്‌. ചിലതരം വാതരോഗങ്ങള്‍ക്ക്‌ ചെറുനാരങ്ങാനീര്‍ കൊണ്ട്‌ സ്വേദിപ്പിക്കുന്നതും മുട്ടിന്‍ വേദന, നീര്‌ എന്നിവക്കു കൊട്ടന്‍ ചുക്കാദി ചൂര്‍ണ്ണം ചെറുനാരങ്ങാ നീരില്‍ അരച്ചിടുന്നതും വളരെ പ്രയോജനമാണ്‌.
|

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media