ഹൈ(യ്യോ)ഹീല്‍സ്‌

മൊഴിമാറ്റം: അബ്ബാസ്‌ മണ്ണാർകാട്‌ (തമിഴ്‌ മാഗസിൻ: `അവൾ വികടൻ')
2011 സെപ്തംബര്‍

`അന്ന നട' `ചിന്ന ഇട' എന്ന സ്‌ത്രീകളുടെ പൂര്‍വ്വ കാല നടയഴകൊക്കെ നടകെട്ടി നാടുകടന്നു. ചെരുപ്പിന്‌ താഴെ `സ്റ്റൂള്‍' വെച്ചപോലെ ഹൈ ഹീല്‍ അണിഞ്ഞ്‌ പൂച്ച നടത്തം- ക്യാറ്റ്‌ വാക്ക്‌- നടക്കുന്നതാണ്‌ ഇപ്പോഴുള്ള ഫാഷന്‍!
``പൂച്ച നടത്തം കാണാന്‍ നല്ല ഭംഗിയുണ്ടാവും. പക്ഷെ ഹൈ ഹീല്‍ ചെരിപ്പ്‌ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെയും മനസ്സില്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവണം'' ചെന്നൈയിലെ എല്ല്‌, കാല്‍ മുട്ട്‌, ഓപ്പറേഷന്‍ വിദഗ്‌ദനായ ഡോക്ടര്‍ രാജു പറയുന്നു.
``സൗന്ദര്യം എവിടെയുണ്ടോ കൂടെ ആപത്തുണ്ടാകും''- ഹൈ ഹീല്‍സ്‌ ചെരിപ്പുകളില്‍ കാലുകള്‍ തിരുകി കയറ്റുന്നത്‌ ഫാഷന്‍ പേഴ്‌സനാലിറ്റിക്ക്‌ വേണ്ടിയാണ.്‌ പക്ഷെ അതവര്‍ക്ക്‌ സൗകര്യപ്രദമായും അപകടമില്ലാത്തതും ആവണം. ഇളം തലമുറ യൗവ്വന തള്ളിച്ചയില്‍ ഇതൊന്നും കാണാതെ പോകരുത്‌.
പൊതുവായി ഒന്നര ഇഞ്ച്‌ അളവില്‍ താഴെയുള്ള `ഹീല്‍സ്‌' ഉപയോഗപ്പെടുത്താം. അതുകൊണ്ട്‌ പ്രശ്‌നങ്ങളൊന്നും ഉണ്ടാവുന്നതല്ല. ഒന്നര ഇഞ്ചില്‍ മേലെയുള്ളതണിയുമ്പോഴാണ്‌ വേദനയും `മനഃപ്രയാസ'വും ഉണ്ടാകുന്നത്‌.
``ഹൈ ഹീല്‍സ്‌ നമ്മുടെ നടത്തത്തിന്റെ സാധാരണയുള്ള ശരീര ചാഞ്ചല്ല്യത്തെ മാറ്റും. സാധാരണ സ്‌ത്രീകളുടെ ഇടുപ്പ്‌ `ട' വടിവില്‍ വളഞ്ഞിരിക്കും. പക്ഷേ തുടര്‍ച്ചയായി ഹൈ ഹീല്‍സണിഞ്ഞ്‌ നടക്കുന്നവര്‍ക്ക്‌ ശരീര വളവിന്റെ ചന്തം മാറി ഇടുപ്പ്‌ ദശകള്‍ മുറുകുന്നതോടൊപ്പം കാല്‍മുട്ടുകള്‍ മുന്‍ഭാഗത്തേക്ക്‌ വളഞ്ഞിരിക്കുന്നതായും അനുഭവപ്പെടും''-ഡോക്ടര്‍ പറയുന്നു.
നമ്മുടെ പാദത്തിന്റെ മുന്‍ഭാഗം (ഫോര്‍ഫുട്‌), മധ്യഭാഗം (മിഡ്‌ ഫുട്‌), പിന്‍ഭാഗം എന്നീ്‌ മൂന്ന്‌ ഭാഗങ്ങള്‍ ചേര്‍ത്തിണക്കിയതാണ്‌.
പാദരക്ഷകള്‍ അണിയുമ്പോള്‍ മുന്‍ഭാഗം നന്നായി ചലിപ്പിക്കാന്‍ കഴിയുന്ന വിധത്തിലും നടുപകുതി സഹായകമായ വിധത്തിലും പിന്‍ഭാഗം സൗകര്യപ്രദമായും പാദരക്ഷകള്‍ പൊരുത്തപ്പെടണം. പ്രധാനമായും കാലിന്റെ കമാന- ആര്‍ച്ച്‌-ഭാഗം നല്ലവണ്ണം പിടുത്തമുള്ളതായിരിക്കണം. അപ്പോഴാണ്‌ ശരീരത്തിന്റെ ഭാരത്തെ തുല്യ നിലയില്‍ താങ്ങാന്‍ സൗകര്യമായിരിക്കുക. പക്ഷെ ഹൈ ഹീല്‍സ്‌ അണിയുമ്പോള്‍ ശരീര തൂക്കത്തിന്റെ 75 ശതമാനവും മുന്‍ഭാഗത്തേക്കായിരിക്കും. ഇതുകാരണം മുന്‍പാദത്തില്‍ ആണി രോഗം -മുള- ഉണ്ടാകാനുള്ള സാധ്യതയുണ്ട്‌. ഇതിനു പുറമെ കുതികാല്‍ വേദനയും മറ്റു പ്രശ്‌നങ്ങളും ഉണ്ടാകാം.
തുടര്‍ച്ചയായി ഹൈ ഹീല്‍സ്‌ ഉപയോഗിക്കുമ്പോള്‍ കാല്‍മുട്ടിന്റെ ഉള്‍ഭാഗമായ `മിഡില്‍ കംപാര്‍ട്ട്‌മെന്റില്‍ തേയ്‌മാനം അധികമാകുന്നതോടൊപ്പം മുതുകു ഭാഗത്തും എല്ല്‌ തേയ്‌മാനം സംഭവിക്കാന്‍ സാധ്യതയുണ്ട്‌. ഇത്‌ ശരീര ചലനത്തെ തന്നെ പ്രയാസകരമാക്കിത്തീര്‍ക്കും.
ഒന്നുരണ്ടു മണിക്കൂര്‍ വരെ ഹീല്‍സ്‌ അണിയുന്നത്‌ കൊണ്ട്‌ കുഴപ്പമില്ല. നിത്യോപയോഗത്തിനാണെങ്കില്‍ പത്ത്‌ മില്ലീമീറ്റര്‍ ഉയരമുള്ള ഫ്‌ളാറ്റ്‌ ചപ്പല്‍ ആണ്‌ നല്ലത്‌.


ചെരിപ്പുകള്‍ വാങ്ങുമ്പോള്‍

ചെരിപ്പ്‌ വൈകുന്നേരങ്ങളില്‍ വാങ്ങുന്നതാണ്‌ നല്ലത്‌. `ഇതെന്ത്‌ പുതുമ!' എന്ന്‌ തോന്നുന്നോ? കാരണമുണ്ട്‌,
രാവിലെ മുതല്‍ തൊഴില്‍, വിനോദം തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ ഓടിക്കൊണ്ടിരിക്കുന്ന നമ്മുടെ പാദത്തിന്റെ ചുറ്റളവ്‌ വൈകുന്നേരമാകുമ്പോള്‍ ഒരിഞ്ച്‌ വരെ കൂടിയിട്ടുണ്ടാവും.
ഷൂകള്‍ ട്രയല്‍ നോക്കുമ്പോള്‍ അവയുടെ മുന്‍ഭാഗത്ത്‌ നമ്മുടെ തള്ളവിരല്‍ നന്നായി ചലിപ്പിക്കാന്‍ കഴിയുന്നുണ്ടോ, ഷൂവിന്റെ പിന്‍ഭാഗം പാദത്തെ ഇറുകാതെ, അതോടൊപ്പം പാദത്തോട്‌ ചോര്‍ന്നിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കണം.
സോക്‌സ്‌ വാങ്ങുന്നതിലും ശ്രദ്ധ വേണം. നമ്മുടെ നാടിന്റെ കാലാവസ്ഥക്ക്‌ പരുത്തി (കോട്ടണ്‍) സോക്‌സ്‌ അണിയുന്നതാണ്‌ നല്ലത്‌. റബ്ബര്‍, പ്ലാസ്റ്റിക്ക്‌, ലെതര്‍ സോക്‌സുകള്‍ക്ക്‌ വിയര്‍പ്പ്‌ പിടിച്ചെടുക്കാനുള്ള കഴിവില്ല.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media