മൈദ - ഒരു കപ്പ്
ഗോതമ്പ് മാവ് - അര കപ്പ്
റവ - അര കപ്പ്
ഏലക്കപ്പൊടി - ഒരു നുള്ള്
ശര്‍ക്കര - 100 ഗ്രാം
സോഡാപ്പൊടി - ഒരു നുള്ള്
പാകം ചെയ്യുന്ന വിധം
ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. അതില്‍ മൈദ, റവ, ഗോതമ്പ് മാവ് എന്നിവയും ഏലക്കപ്പൊടി, സോഡപ്പൊടി എന്നിവയും ചേര്‍ത്ത് കലക്കുക. ഒരു മണിക്കൂറിനു ശേഷം ദോശ ചുട്ടെടുക്കുക.
****************************
ഏത്തപ്പഴം - രണ്ടെണ്ണം
തേങ്ങാപ്പാല്‍ - ഒന്നര ഗ്ലാസ്
പഞ്ചസാര - അര കപ്പ്
ഏലക്കായ - രണ്ടെണ്ണം
നെയ്യ് - ഒരു ടേബ്ള്‍ സ്പൂണ്‍
ഒരു പാത്രത്തില്‍ പാലൊഴിച്ച് വെട്ടിതിളക്കുമ്പോള് പഴം ചെറുതായി അരിഞ്ഞതും പഞ്ചസാരയും ചേര്‍ത്ത് വേവിക്കണം. പാല് മുഴുക്കെ വറ്റി പഴം കുറുകി വരുമ്പോള്‍ നെയ്യും ഏലക്കായും ചേര്‍ത്ത് അടുപ്പില്‍ നിന്ന് ഇറക്കിവെക്കുക. ഇതില്‍ 5ഗ്രാം അണ്ടിപ്പരിപ്പ് വറുത്ത് ചേര്‍ത്താല്‍ വളരെ രുചിയുണ്ടാകും.
****************************
കടല 250 ഗ്രാം
മൈദ - 250 ഗ്രാം
പഞ്ചസാര 100 ഗ്രാം
ഉപ്പ് പാകത്തിന്
കടല പുഴുങ്ങിയത് മൈദയും പഞ്ചസാരയും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം വട്ടത്തില്‍ രുപപ്പെടുത്തി വെളിച്ചെണ്ണയില്‍ വറുത്തെടുത്ത് ചൂടോടെ ഉപയോഗിക്കുക.