ഫളോര്‍ മാറ്റ്‌

ബുഷ്റ കുറ്റിക്കാട്ടൂർ
2011 സെപ്തംബര്‍

ഉപയോഗശൂന്യമായ വസ്‌തുക്കളെ നമുക്ക്‌ ഉപയോഗമുള്ളതാക്കി മാറ്റിയെടുക്കാം.
പഴയ സാരികള്‍, കട്ടിംഗ്‌ വെയ്‌സ്റ്റുകള്‍ (തുണി) എന്നിവ ഉപയോഗിച്ച്‌ ഈടുള്ളതും ഭംഗിയുള്ളതുമായ ചവിട്ടികള്‍ നിര്‍മിക്കാവുന്നതാണ്‌.
പഴയ സാരി ഉപയോഗിച്ചു കൊണ്ട്‌ നിര്‍മിക്കുന്ന രീതി:
എട്ട്‌ ഇഞ്ച്‌ വീതിയിലും കിട്ടാവുന്നത്ര നീളത്തിലും സാരി മുറിച്ചെടുക്കുക. ഇതില്‍ നിന്നും മൂന്ന്‌ കഷ്‌ണങ്ങള്‍ നീളത്തില്‍ എടുത്ത്‌ അതിന്റെ അറ്റം കൂട്ടിക്കെട്ടുക. പിന്നീട്‌ ഇതിനെ ``മൂന്ന്‌'' ഇഴയില്‍ പിന്നി എടുക്കുക. തുണി തീരുന്നതിനനുസരിച്ച്‌ ജോയിന്റ്‌ കൊടുത്ത്‌ കൊണ്ട്‌ ആവശ്യമായ വലിപ്പത്തിനനുസരിച്ച്‌ നീളം കൂട്ടി പിന്നിയെടുക്കുക. നീളത്തില്‍ പിന്നിയെടുത്ത ഇതിന്റെ ഒരറ്റം സൂചിയും നൂലും ഉപയോഗിച്ച്‌ വൃത്താകൃതിയിലോ ചതുരാകൃതിയിലോ ഓവല്‍ ഷേപ്പിലോ സ്വന്തം ഭാവനക്കനുസരിച്ച്‌ തുന്നി എടുക്കാവുന്നതാണ്‌.
വെട്ടുകഷ്‌ണങ്ങള്‍ (കട്ടിംഗ്‌ വെയ്‌സ്റ്റ്‌) ഉപയോഗിച്ച്‌ കൊണ്ട്‌ ചവിട്ടി നിര്‍മിക്കുന്ന രീതി:
ആറ്‌ ഇഞ്ച്‌ നീളത്തിലും രണ്ട്‌ ഇഞ്ച്‌ വീതിയിലും തുണിക്കഷ്‌ണങ്ങള്‍ മുറിച്ചെടുക്കുക. ഇതിനെ കളറുകള്‍ അനുസരിച്ച്‌ വേര്‍തിരിച്ച്‌ വെക്കുക. ഏകദേശം എട്ട്‌ മീറ്റര്‍ നീളത്തിലുള്ള വണ്ണം കുറഞ്ഞ പ്ലാസ്റ്റിക്‌ കയര്‍ നടു മടക്കി അതിലേക്ക്‌ ഓരോ കഷ്‌ണങ്ങള്‍ മടക്കിയ കയറിന്റെ അടിവശത്ത്‌ വെച്ച്‌ തുണിയുടെ രണ്ടറ്റവും കയറിന്റെ മുമ്പിലേക്ക്‌ കോര്‍ത്ത്‌ വലിക്കുക. ഈ രീതിയില്‍ ആദ്യം ഓരേ കളര്‍ കഷണങ്ങള്‍ കോര്‍ത്തതിന്‌ ശേഷം കളര്‍ മാറ്റിമാറ്റി കോര്‍ക്കാവുന്നതാണ്‌. കയര്‍ നിറയെ കോര്‍ത്തെടുത്ത ശേഷം തുടക്കഭാഗം മുതല്‍ സൂചിയും നൂലും ഉപയോഗിച്ച്‌ കൊണ്ട്‌ വൃത്താകൃതിയില്‍ കയറിലെ തുണികള്‍ തമ്മില്‍ തുന്നിയുറപ്പിച്ച്‌ നിര്‍ത്തുക.
|

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media