പഴങ്ങളും ഔഷധഗുണങ്ങളും

പി.എം കുട്ടി പറമ്പിൽ
2011 സെപ്തംബര്‍

പോഷകങ്ങളുടെ മണിച്ചെപ്പുകളാണ്‌ പഴവര്‍ഗങ്ങള്‍. ഔഷധ ഗുണമുള്ള ഏറ്റവും നല്ല പ്രകൃതിദത്തമായ ആഹാരമാണ്‌ പഴങ്ങള്‍. സ്വാദിന്‌ മാത്രമല്ല. ആരോഗ്യം, ആയുസ്സ്‌, ബുദ്ധിശക്തി എന്നിവക്കും ഇവ അത്യുത്തമമാണ്‌.

ഈത്തപ്പഴം
മനുഷ്യശരീരത്തിന്‌ ആവശ്യമായ അനേകം പോഷകമൂല്യങ്ങളടങ്ങിയതാണ്‌ ഈത്തപ്പഴം. ക്ഷയം, പ്രമേഹം, ഗ്രഹണി, വാതം, ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍ ഇവക്കൊക്കെ ഉത്തമ്മ ഔഷധമാണിത്‌. ദിവസം ഓരോ ഈത്തപ്പഴം കഴിച്ചാല്‍ ജീവിതം മുഴുവന്‍ ആരോഗ്യമുള്ള കണ്ണുകള്‍ സ്വന്തമാവും. കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്‌, കോപ്പര്‍, മഗ്നീഷ്യം എന്നിവയുടെ കലവറയാണ്‌ ഈത്തപ്പഴം. രോഗപ്രതിരോധത്തിനായി 20-35 ഗ്രാം നാരുകള്‍ ലഭിക്കാനാവശ്യമായ ഈത്തപ്പഴം ഒരു ദിവസം കഴിക്കണമെന്നാണ്‌ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ നിര്‍ദ്ദേശം. തലേന്ന്‌ വെള്ളത്തിലിട്ട്‌ കുതിര്‍ത്ത്‌ ഈത്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ മലബന്ധം മാറും.
നേന്ത്രപ്പഴം
നേന്ത്രപ്പഴം പ്രായഭേദമന്യേ കഴിക്കാവുന്ന ദോഷരഹിതമായ ഫലവര്‍ഗമാണ്‌. നേന്ത്രപ്പഴത്തിന്റെ ഔഷധ ഗുണത്തെക്കുറിച്ച്‌ അത്രകണ്ട്‌ ആരും ശ്രദ്ധിച്ചിരിക്കില്ല. ശരീരത്തിനാവശ്യമായ ജീവകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ബൈ കാര്‍ബണേറ്റ്‌ നമ്മുടെ ശരീരത്തിലുള്ള വിഷാംശങ്ങളെ മലത്തിലൂടെയും മൂത്രത്തിലൂടെയും പുറന്തള്ളി ശരീരത്തെ കാത്ത്‌ സൂക്ഷിക്കുന്നു. രാത്രി സമയത്തുള്ള ഉപയോഗം കുറക്കണമെന്ന്‌ മാത്രം, കാരണം രാത്രിയില്‍ നേന്ത്രപ്പഴം ദഹിക്കുവാന്‍ അല്‍പം വൈകും. ഇരുമ്പ്‌, ഫോസ്‌ഫറസ്‌ തുടങ്ങിയ ധാതുലവണങ്ങളും നിയാസിന്‍, റീബോഫ്‌ളാവിന്‍ തുടങ്ങിയ വിറ്റാമിനുകളും നേന്ത്രപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു.
|

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media