പാല് - 2 കപ്പ്
ഐസ് കട്ടകള്‍ - അര കപ്പ്
പഞ്ചസാര - 3 ടേബ്ള്‍ സ്പൂണ്‍
കറുത്ത മുന്തിരി ജ്യൂസ് - 2 കപ്പ്
ഉപ്പ് - ഒരു നുള്ള്
മുന്തിരിങ്ങാ ജ്യൂസില്‍ പഞ്ചസാര ചേര്‍ത്ത് അടുപ്പത്ത് വെച്ച് അലിയിക്കുക. ചൂട് ആറിയതിനുശേഷം ഫ്രീസറില്‍ വെക്കുക. തണുപ്പിച്ച് പുറത്തെടുത്ത് പാലും ഐസ് കട്ടകളും ഉപ്പും ചേര്‍ത്ത് നന്നായി മിക്സിയില്‍ അടിച്ചെടുക്കുക. ശേഷം ഗ്ലാസുകളില്‍ പകര്‍ന്ന് ഉപയോഗിക്കാം.
മസ്ക് ലെമണ്‍ അരിഞ്ഞത് - 2 കപ്പ്
കോണ്‍ഫ്ളേക്സ് - 1 കപ്പ്
പാല് - 4 കപ്പ്
ഐസ്കട്ട പൊടിച്ചത് - 1 കപ്പ്
പഞ്ചസാര - രണ്ടര ടേബ്ള്‍ സ്പൂണ്‍
നാരങ്ങാ നീര് - 1 ടീ സ്പൂണ്‍
പാല്‍പ്പൊടി - 4 ടേബ്ള്‍ സ്പൂണ്‍
മസ്ക് ലമണ്‍ കഷ്ണങ്ങളാക്കിയത് ഒരു മിക്സി ജാറിലിടുക. ഇതില്‍ പഞ്ചസാര, പാല്‍പ്പൊടി, കോണ്‍ഫ്ളേക്സ് എന്നിവയിട്ട് നന്നായടിക്കുക. ഇതിലേക്ക് നാരങ്ങാ നീര്, പാല്, ഐസ്കട്ട
പൊടിച്ചത് എന്നിവയും കൂടിയിട്ട് നന്നായടിച്ച് ഗ്ലാസുകളിലേക്ക് പകര്‍ന്ന് വിളമ്പുക.
സ്ട്രോബെറി ജെല്ലി - 1 കപ്പ്
പാല്, ക്രീം - അര കപ്പ് വീതം
കൈതച്ചക്ക നീര് - അര കപ്പ്
നാരങ്ങാ നീര് - 1 മുറി നാരങ്ങയുടെ
2 കപ്പുകള്‍ ഫ്രീസറില്‍ വെച്ച് തണുപ്പിച്ചെടുക്കുക. ജെല്ലി കപ്പിലിടുക. ഇതില്‍ പാല്, ജ്യൂസ്, നാരങ്ങാ നീര്, ക്രീം എന്നീ മിശ്രിതം ഒന്നിനു മീതെ ഒന്നായി വിളമ്പി നന്നായി ഇളക്കുക. ശേഷം കൈതച്ചക്ക വളയം കപ്പിന് വക്കിലായി അലങ്കരിച്ച് വിളമ്പുക.