മുറ്റത്തെ
അരളിപ്പൂവിന്
അന്നെന്തേ
സുഗന്ധം
തോന്നാഞ്ഞത്...
രുചി അന്യമായ
ചവര്‍പ്പില്‍
നാവിനു
ബലമില്ലാത്ത പോലെ..
കീഴടങ്ങലിന്
മൂകതീരത്തു
തിരഞ്ഞത്
എന്തായിരിക്കാം.....
മുഖങ്ങള്‍
അന്യമായെന്ന്
ടെറസ്സിലെ
മാടപ്രാവാണ്
ഉണര്‍ത്തിയത്...
പൂവായ് ഉലഞ്ഞതും
കാറ്റായ് തഴുകിയതും
വൈറസ്
മായ്ച്ചുകളഞ്ഞു..
മാസ്കിന് മറവില്‍
നിഴലായ
കിനാക്കള്‍
ചേര്ത്തെടുക്കാമോ?
കുഞ്ഞു കീടം
കൈയടക്കിയ
തന്ത്രത്തില്‍
തോറ്റുപോയെന്ന്...
വഴിനടത്തിയ
വെളിപാടില്‍
സ്വയം നനഞ്ഞു
തീരുകയായിരുന്നു.