ജനസേവനത്തിന്  അതിര്‍വരമ്പില്ലാത്ത കൗണ്‍സിലര്‍

പാലാഴി മുഹമ്മദ്‌കോയ പരപ്പനങ്ങാടി No image

ഫാത്തിമ റഹീം പരപ്പനങ്ങാടിക്കാര്‍ക്ക് മരുമകളാണ്. മൂന്ന് പതിറ്റാായി പരപ്പനങ്ങാടി സ്വദേശി കെ.പി അബ്ദുര്‍റഹ്മാന്റെ ജീവിത സഖി. ഈ വിവാഹത്തോടെ രണ്ട് യാഥാസ്ഥിതിക കുടുംബങ്ങള്‍ ഒന്നിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഫാത്തിമയുടെ കുടുംബവും ഓട്ടോറിക്ഷ ഡ്രൈവറായ റഹീമിന്റെ കുടുംബവും.
പുരോഗമന ആശയക്കാരനായ അബ്ദുര്‍റഹീം തന്റെ വിവാഹത്തിന് ഉപാധിയായി കുടുംബക്കാര്‍ താനറിയാതെ നിശ്ചയിച്ച 10 പവന്‍ സ്വര്‍ണവും സ്ത്രീധന സംഖ്യയും ഫാത്വിമയുടെ പിതാവിനെ തിരിച്ചേല്‍പിച്ച് മാതൃകാ ദാമ്പത്യം തുടങ്ങുകയായിരുന്നു. ഫാത്വിമയുടെ രണ്ട് അനിയത്തിമാരുടെ വിവാഹം ഈ സ്വര്‍ണാഭരണം ഉപയോഗിച്ചു നടത്താന്‍ കഴിഞ്ഞത് സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിന് വലിയ ആശ്വാസമായി. പണം മാത്രമല്ല സൗന്ദര്യവും ദാമ്പത്യ ബന്ധത്തിന്റെ അനിവാര്യതയാണെന്നു കണക്കാക്കിയവരെയും ഭാര്യ നിറം കുറഞ്ഞതിന്റെ പേരില്‍ കുറ്റപ്പെടുത്തലുകള്‍ നടത്തിയവരെയുമെല്ലാം റഹീം നിരാശപ്പെടുത്തി.
താനൂരിലെ ദേവദാസ് ഹൈസ്‌കൂളിന് സമീപമുള്ള കുടുംബ വീട്ടിലായിരുന്നു ഫാത്വിമ സ്‌കൂളിലേക്കെന്ന് പറഞ്ഞ് കുട്ടിക്കാലത്ത് പലപ്പോഴും പോയിരുന്നത്. അതുകൊണ്ട് പഠനം മൂന്നാംക്ലാസില്‍ നിര്‍ത്തേണ്ടി വന്നു. മടിച്ചിയും വിദ്യാഭ്യാസത്തില്‍ അശ്രദ്ധക്കാരിയുമായിട്ടും, ഇന്ന് തന്റെ സഹോദരീ സഹോദരന്മാരേക്കാള്‍ കൂടുതല്‍ മതബോധവും അറിവും ലോകവിവരവും നേടി ഫാത്വിമ ജനങ്ങളെ സേവിക്കുകയാണ്. അധികാരത്തിന്റെ കസേരയിലാണിന്ന് ഫാത്വിമ. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി 13-ാം ഡിവിഷനിലെ വെല്‍ഫയര്‍ പാര്‍ട്ടി കൗണ്‍സലറായിക്കൊണ്ട്.
ഇസ്‌ലാമിക പ്രസ്ഥാനത്തിലൂടെ വിജ്ഞാനവും മതബോധവും ലഭിച്ച റഹീം ജുമുഅക്കും പഠനക്ലാസിനും കൂടെ കൂട്ടാന്‍ ശ്രമിച്ചാല്‍ നിരസിക്കുകയായിരുന്നു ഫാത്വിമയുടെ ആദ്യ രീതി. നിരന്തരമായ നിര്‍ബന്ധം ഉണ്ടായപ്പോള്‍ വഴങ്ങേണ്ടി വന്നു. പതിയെ പ്രസ്ഥാന ക്ലാസുകളും യോഗങ്ങളും പള്ളിയും ഫാത്വിമയുടെ നിത്യജീവിതത്തിന്റെ ഭാഗമായി.
ഇന്ന് ഫാത്വിമ ജനസേവന മേഖലയില്‍ സജീവമാണ്. എല്ലാവരും ഭയത്തോടെ ഇരുന്ന കോവിഡ് കാലത്തും ജനങ്ങള്‍ക്കുവേണ്ടി ഫാത്വിമ ഇറങ്ങി. ഇന്നത്തെ പോലെയല്ല തുടക്കകാലത്ത് കോവിഡ് രോഗിയോടും അവരുടെ കുടുംബത്തോടുമുള്ള സമൂഹത്തിന്റെ പ്രതികരണം. മരണപ്പെട്ടവരില്‍നിന്ന് കോവിഡ് പകരുകയില്ലെന്ന് വാദിക്കുന്നവര്‍ ഒരുവശത്ത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ഖബറുകള്‍ പതിവിലും ആഴത്തില്‍ വേണമെന്നും മരിച്ചവരെ കാണാനോ പോയിനോക്കാനോ പാടില്ലെന്ന വാദം മറ്റൊരു വശത്ത്. കോവിഡ് മൂലം ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയും മയ്യിത്ത് കുളിപ്പിക്കാന്‍ പോലും ആരും മുന്നോട്ട് വരാതിരിക്കുകയും ചെയ്ത സന്ദര്‍ഭം. കോവിഡ് നെഗറ്റീവായി മരിച്ചവരെ പോലും കുളിപ്പിക്കാന്‍ ഭയപ്പെടുന്ന സാഹചര്യത്തിലാണ് ഫാത്തിമ റഹീം ദമ്പതികള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചത്.
വിവാഹശേഷം റഹീം മയ്യിത്ത് കുളിപ്പിക്കുന്ന കാര്യം സൂചിപ്പിക്കുമ്പോള്‍ ഭയം കാരണം മാറിയും മറഞ്ഞും നടന്ന ഫാത്വിമ ക്രമേണ അതൊരു ദൗത്യമായി ഏറ്റെടുക്കുയായിരുന്നു. തീപൊള്ളലേറ്റതും ഭയാനക രൂപത്തില്‍ മരിച്ചതും മറ്റും ഫാത്വിമ കുളിപ്പിക്കുന്നത് ക്രമേണ പതിവായി. കൊറോണ ബാധിച്ച് മരിച്ച മയ്യത്ത് കുളിപ്പിക്കാന്‍ ആളില്ലാത്ത സാഹചര്യം വന്നപ്പോള്‍ ഫാത്വിമ സേവനരംഗത്ത് കൂടുതല്‍ സജീവമായി.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പലഭാഗങ്ങലില്‍നിന്നും -ഉള്‍പ്രദേശങ്ങളില്‍ നിന്നുപോലും ഫാത്വിമയെ തേടി ഫോണ്‍കോള്‍ വരും. ഏത് പാതിരാത്രിയിലും കോരിച്ചൊരിയുന്ന മഴയത്തും ഫാത്വിമ കിട്ടുന്ന കൂട്ടുകാരെക്കൂട്ടി മയ്യിത്ത് കുളിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കും. ഈ കോവിഡ് കാലത്ത് 250-ല്‍പരം മയ്യിത്തുകള്‍ ഫാത്വിമ കുളിപ്പിച്ച് പരിപാലിച്ച് ഖബറടക്കത്തിന് വിട്ടുനല്‍കിയിട്ടുണ്ട്. പി.പി.ഇ കിറ്റില്ലാതെ മാനസികമായ ധൈര്യവും ഉള്‍ക്കരുത്തുമാണ് പരമപ്രധാനമെന്നാണ് ഫാത്തിമയുടെ മറുപടി. താനൂരിലെ ദയാ കോവിഡ് ആശുപത്രി കേന്ദ്രീകരിച്ചാണ് ഫാത്തിമ കൂടുതലും മയ്യത്ത് പരിപാലനങ്ങള്‍ നടത്തിയത്. പ്രതിഫലമോ പാരിതോഷികമോ ഒന്നും കൈപറ്റാതെ. ഒരു കുടുംബനാഥന്‍ പ്രതിഫലമായി 5000 രൂപ വാഹന ഡ്രൈവറെ ഏല്‍പിക്കുകയുണ്ടായി. അത് ഡ്രൈവര്‍ ഫാത്തിമക്ക് കൊടുത്തപ്പോള്‍ പാവപ്പെട്ട രോഗികള്‍ക്കും മറ്റും സഹായം നല്‍കാന്‍ ഈ തുക ചെലവഴിക്കണമെന്ന നിര്‍ദേശത്തോടെ തിരിച്ചു കൊടുക്കുകയാണ് ചെയ്തത്. ദിനേനയുള്ള ഈ മയ്യത്ത് പരിപാലനം, നാട്ടിലും വാര്‍ഡിലും വീട്ടിലും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുമെന്നതിനാല്‍ ദൂരസ്ഥലത്തേക്കുള്ള സേവനം നിര്‍ത്തണമെന്ന് ചിലര്‍ സൂചിപ്പിച്ചിരുന്നു. മയ്യിത്ത് കുളിപ്പിക്കാന്‍ ബന്ധുക്കള്‍ വിളിച്ചാല്‍ ദൂരം പറഞ്ഞ് ഒഴിവാകുന്നത് മനുഷ്യത്വമാണോ എന്നായിരുന്നു അവരോടുള്ള ഫാത്വിമയുടെ തിരിച്ചുള്ള ചോദ്യം.
തെരുവില്‍ കഴിയുന്ന നൂറ് പേര്‍ക്കുള്ള ഭക്ഷണ വിതരണവും തിരൂരങ്ങാടി ആശുപത്രിയിലെ പാലിയേറ്റീവ് കാന്‍സര്‍ വാര്‍ഡിലെ  നാല് വര്‍ഷമായുള്ള ഭക്ഷണ  വിതരണവും റഹീം നിര്‍വഹിക്കുന്നത് ഫാത്തിമയുടെയും മക്കളുടെയും സഹകരണം വഴിയാണ്. അഞ്ച് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണ് ഈ ദമ്പതികള്‍ക്കുള്ളത്. ഏക മകന്‍ അബ്ദുല്‍ഹകീം സൈക്കിളില്‍ 60 ദിവസംകൊണ്ട് ലഡാക്കിലും മറ്റും സന്ദര്‍ശനം നടത്തിയത് ഇക്കഴിഞ്ഞ മാസമാണ്.
സാമൂഹിക പ്രവര്‍ത്തനത്തില്‍ മാതൃകയായ ഫാത്തിമ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ പാര്‍ട്ടിയുടെ പ്രാദേശിക സംഘാടകയും നേതാവുമാണ് ഫാത്തിമ. മണ്ഡലം കമ്മിറ്റി അസി. സെക്രട്ടറിയായി സേവനം ചെയ്ത ഫാത്തിമ ഇപ്പോള്‍ മണ്ഡലം കമ്മിറ്റി മെമ്പറാണ്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായുള്ള ധാരണയില്‍ മത്സരിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തയാറായപ്പോള്‍ യു.ഡി.എഫ് നിര്‍ദേശിച്ചത് ഫാത്തിമയെയായിരുന്നു. മത്സരിക്കുകയും മെമ്പറാവുകയും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമാവുകയും ചെയ്തു. മുനിസിപ്പാലിറ്റിയില്‍നിന്നും ലഭിച്ച ആദ്യ ഓണറേറിയം കൊ് ഒരു ദരിദ്ര വിദ്യാര്‍ഥിനിക്ക് മൊബൈല്‍ വാങ്ങിക്കൊടുത്തുകൊണ്ടാണ് വാര്‍ഡില്‍ ജനസേവനത്തിന് തുടക്കമിട്ടത്. 'ജനസേവനം ദൈവാരാധന' എന്നാണ് അവരുടെ ആപ്തവാക്യം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com

Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com

Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara

Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top