വൈറ്റ് പേള്‍ മാല
ആവശ്യമുള്ള സാധനങ്ങള്‍:
ഗോണ്ട: ബാക്ക് ചരട്
മുത്ത്: ആവശ്യത്തിന്
നൂല്: നൈലോണ്‍/ പ്ലാസ്റ്റിക് കണ്ണി
ഗോണ്ടയുടെ ഒരറ്റത്ത് നീളത്തില്‍ എടുത്ത നൂലിന്റെ /കണ്ണിയുടെ നടുഭാഗം കെട്ടിയുറപ്പിക്കുക. കെട്ടിയുറപ്പിച്ച കണ്ണിയുടെ രണ്ട് ഭാഗത്തും ഓരോ മുത്തുകള്‍ വീതം കോര്‍ക്കുക. മൂന്നാമത്തെ മുത്തെടുത്ത് ഇരു കണ്ണികളും അതിന്റെ വിപരീത ദിശയിലൂടെ കോര്‍ത്തെടുക്കുക. ഇതേ രീതിയില്‍ ആവശ്യമായത്രയും വലിപ്പത്തില്‍ മാല കോര്‍ത്തെടുത്ത് ഗോണ്ടയുടെ മറ്റേ അറ്റവുമായി കെട്ടിയുറപ്പിക്കുക. 10 മുത്തുകള്‍ നടുവിലായി വരത്തക്കവിധം മുത്തുകള്‍ തെരഞ്ഞെടുത്ത് ഒരറ്റത്തെ മുത്തില്‍ ഒരു കണ്ണിയെടുത്ത് കെട്ടിയുറപ്പിക്കുക. ഈ കെട്ടിയുറപ്പിച്ച കണ്ണിയില്‍ മൂന്നു മുത്തുകള്‍ വീതം കോര്‍ത്ത് മാലയില്‍ കെട്ടിയ മുത്തില്‍ നിന്നും മൂന്നാമത്തെ മുത്തില്‍ കൂടി കോര്‍ത്തെടുക്കുക. ഇതുപോലെ പത്താമത്തെ മുത്തുവരെ മൂന്നെണ്ണം വീതം കോര്‍ത്തെടുത്ത് കെട്ടിയാവര്ത്തിക്കുക. ഇതുപോലെ മറുവശത്തേക്കും കോര്‍ത്ത് അര്ധവൃത്താകൃതിയാകുന്നതുവരെ തുടരുക.
വള
ആവശ്യമായ സാധനങ്ങള്‍:
വളയുടെ ബെയ്സ്: 1
മുത്ത്: ആവശ്യത്തിന്
നൂല്
സൂചിയില്‍ നൂല് കോര്‍ത്ത ശേഷം വളയുടെ ബെയ്സില്‍ കെട്ടണം. കെട്ടിയതിനെ മുകളിലത്തെ തുളയിലേക്ക് കയറ്റി, നൂലില്‍ മുത്തിട്ട് അടുത്ത തുളയിലൂടെ നൂല് താഴേക്കിറക്കി അതിനടുത്ത തുളയിലൂടെ മുകളിലേക്ക് കയറ്റുക. അതില്‍ വീണ്ടും മുത്തിട്ട് താഴേക്ക് എന്ന രീതിയില്‍ കോര്‍ത്ത് വള തയ്ച്ച് പൂര്‍ത്തിയാക്കാം.