കണ്ണിന്റെ ആരോഗ്യത്തിന്, അഴകിന്

2012 മാര്‍ച്ച്‌

രുളക്കിഴങ്ങ് ചതച്ചെടുത്ത് ഇഴയകന്ന തുണിയില്‍ വെച്ച് കണ്ണുകള്‍ക്ക് മുകളില്‍ കെട്ടുക. 15 മിനുട്ട് കഴിഞ്ഞ് എടുത്ത് മാറ്റുക. കണ്ണുകള്‍ക്ക് നല്ല തിളക്കവും കുളിര്‍മയും കണ്‍തടങ്ങള്‍ക്ക് നല്ല നിറവും ലഭിക്കും. ഉരുളക്കിഴങ്ങിലടങ്ങിയ സ്റ്റാര്‍ച്ച് കണ്ണിന് ചുറ്റുമുള്ള ചര്‍മത്തെ ദൃഢീകരിക്കും.
പഞ്ഞി തണുത്ത വെള്ളത്തില്‍ മുക്കി (റോസ് വാട്ടറിലുമാകാം) കണ്ണിന്റെ മുകളില്‍ വെക്കുക.
ഉപയോഗശേഷം നാം കളയുന്ന ടീ ബാഗുകള്‍ നനച്ച് കണ്ണിനു മുകളില്‍ വെക്കുക. ചായയില്‍ അടങ്ങിയിട്ടുള്ള ടാനിന്‍ കണ്ണുകള്‍ക്ക് ഉത്തേജനവും തിളക്കവും പ്രദാനം ചെയ്യും.
ആപ്പിളിന്റെ കഷ്ണങ്ങളും വെള്ളരിക്കയും ഇത്‌പോലെ കണ്ണിന് മുകളില്‍ വെക്കാം. ആപ്പിളില്‍ കണ്ണിന് ആവശ്യമായ വിറ്റാമിന്‍ എ, സി. എന്നിവ അടങ്ങിയിട്ടുണ്ട്.
കണ്‍തടങ്ങളില്‍ വരള്‍ച്ചയുണ്ടാവുമ്പോള്‍ ബദാം എണ്ണയോ ആവണക്കെണ്ണയോ ഉപയോഗിച്ച് തടവുക. ആവണക്കെണ്ണ പതിവായി പുരട്ടിയാല്‍ കണ്‍പീലികള്‍ സമൃദ്ധിയായി വളരും. ഉറങ്ങുന്നതിന് മുമ്പ് ആവണക്കെണ്ണ കൊണ്ട് കണ്‍പീലികള്‍ക്ക് ചുവടെ മൃദുവായി ബ്രഷ് ചെയ്യുക. ഇത്‌കൊണ്ട് കണ്‍പീലികള്‍ക്ക് ആകര്‍ഷകമായ കറുപ്പ് നിറം കിട്ടും.
കണ്ണുകള്‍ക്ക് തിളക്കമുണ്ടാകാന്‍.
രാവിലെ എഴുന്നേറ്റ ഉടന്‍ 10-15 മിനുട്ട് കണ്ണിലേക്ക് തണുത്ത വെള്ളം മൃദുവായി തളിക്കുക.
അല്‍പം ഒലീവ് ഓയിലോ, ആല്‍മണ്ട് ഓയിലോ കിടക്കുന്നതിന്ന് മുമ്പ് കണ്‍തടത്തില്‍ പുരട്ടുക.
ആല്‍മണ്ട് ഓയിലും, തേനും, പുതീനയിലയും ചേര്‍ത്തരച്ച് രാത്രി കണ്ണിന് താഴെ പുരട്ടുക.
കറുത്തപാട് ഇല്ലാതാകാന്‍
കുമ്പളങ്ങയുടെ വിത്ത് നന്നായി ഉണക്കിപ്പൊടിച്ച് ഉണക്കമുന്തിരിയോടൊപ്പം ചേര്‍ത്തരച്ച് കണ്ണിന് താഴെ പുരട്ടിയാല്‍ കറുത്തപാട് മാറും.
തക്കാളിനീരും, നാരങ്ങനീരും സമം ചേര്‍ത്ത് കണ്ണിന് ചുറ്റും പുരട്ടുക.
കസ്തൂരി മഞ്ഞളും, രക്തചന്ദനവും തുല്യമായെടുത്ത് അരച്ച് ദിവസവും പുരട്ടുക.
തൊലികളഞ്ഞ് വെള്ളരിയുടെ കാമ്പ് 15 മിനുട്ട് കണ്ണിന് ചുറ്റും വെക്കുക.
ഇളം ചൂട്‌വെള്ളത്തില്‍ പഞ്ഞി മുക്കി ചൂട് വിടും വരെ കണ്‍തടത്തില്‍ വെക്കുക.
അല്‍പം പാലില്‍ പഴുത്ത നേന്ത്രപഴം ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി കണ്‍തടത്തില്‍ പുരട്ടുക.
കണ്‍മഷി കണ്ണിന്റെ ആരോഗ്യത്തിന്
പ്രഭാതത്തില്‍ കണ്ണെഴുതുന്നത് നല്ലതാണ്. ഇതുകൊണ്ട് പൂപ്പല്‍ബാധ, അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാം. എന്നാല്‍ ഇന്ന് വിപണിയില്‍ നിന്ന് വാങ്ങുന്ന കണ്‍മഷികള്‍ ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ ഹനിക്കുകയാണ് ചെയ്യുന്നത്. പാല്‍പ്പാടയും ആവണെക്കണ്ണയും കുഴമ്പാക്കി എന്നും രാത്രി പുരികത്തില്‍ പുരട്ടുന്നത് പുരികത്തിന്റെ ഭംഗി വര്‍ധിപ്പിക്കും.

സമ്പാ: എം.കെ.


കണ്‍മഷി
ഉണ്ടാക്കുന്ന
വിധം

ശ്രമിച്ചാല്‍ ഗുണനിലവാരമുള്ള കണ്‍മഷി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം.
1. പൂവാംകുരുന്നില നന്നായി അരച്ച് പിഴിഞ്ഞെടുത്ത നീരില്‍ നേരിയ വെള്ളത്തുണി പലവട്ടം മുക്കിയുണക്കിയെടുക്കുക. ഉണങ്ങിയ തുണി ചുരുട്ടിയെടുത്ത് നല്ലെണ്ണയില്‍ മുക്കി കത്തിക്കുക. ഇതില്‍നിന്നും പൊങ്ങുന്ന പുക വൃത്തിയുള്ള ഒരു ഓട്ടുപാത്രത്തിന്റെ ചുവട്ടില്‍ ഒരു ഡപ്പിയില്‍ സൂക്ഷിക്കുക. ഔഷധഗുണമുള്ളതും ശുദ്ധവും പ്രകൃതിദത്തവുമായ കണ്‍മഷി ഇങ്ങനെയുണ്ടാക്കുന്നതാണ്.
2. കയ്യോന്നി, പൂവാംകുരുന്നില എന്നിവയുടെ നീര് തുല്യമായെടുത്ത് തിരി തുണിയില്‍ മുക്കിയെടുത്ത് ആവണക്കെണ്ണയിലോ നല്ലെണ്ണയിലോ കത്തിച്ച് കിട്ടുന്ന കരി നെയ്യിലോ വെളിച്ചെണ്ണയിലോ ചാലിച്ചെടുത്ത് ഡപ്പിയില്‍ സൂക്ഷിക്കുക.
3. സുറുമ നന്നായി പൊടിച്ചെടുത്ത് ചെറുനാരങ്ങാനീരിലിട്ട് ഒരു ദിവസം മുഴുവന്‍ വെയില്‍ കൊള്ളിക്കുക. വീണ്ടും പൊടിച്ചെടുത്ത് കണ്ണിലെഴുതുക.


ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media