അറിയേണ്ട കാര്യങ്ങള്‍ കൈവശമാക്കേണ്ട രേഖകള്‍

നൗറീൻ
2012 മാര്‍ച്ച്‌

സ്ത്രീകളെ അറസ്റ്റു ചെയ്യുമ്പോള്‍
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ക്കോ തത്തുല്യ പദവിക്കു താഴെയല്ലാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കോ മാത്രമേ സ്ത്രീകളെ അറസ്റ്റുചെയ്യാന്‍ അധികാരമുള്ളൂ. ഇവരുടെ അഭാവത്തില്‍ അറസ്റ്റു ചെയ്യേണ്ടത് അനിവാര്യമാണെങ്കില്‍ ബന്ധുക്കളായ മുതിര്‍ന്ന പുരുഷന്മാരുടെയോ ഉത്തരവാദിത്വമുള്ള ഉദ്യേഗസ്ഥരുടേയോ സാന്നിധ്യത്തില്‍ ഹെഡ് കോണ്‍സ്റ്റബിളിന് അറസ്റ്റു ചെയ്യാം. ഇത്തരത്തില്‍ അറസ്റ്റ് ചെയ്യുമ്പോള്‍ അറസ്റ്റ് ചെയ്യാനുള്ള കാരണം ഹെഡ് കോണ്‍സ്റ്റബിള്‍ റിപ്പോര്‍ട്ടില്‍ കാണിക്കണം.
സ്ത്രീകളെ അറസ്റ്റു ചെയ്താലുടന്‍ തന്നെ ബന്ധപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കണം. അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീകളുടെ ദേഹപരിശോധന നടത്തേണ്ട ആവശ്യമുണ്ടെങ്കില്‍ അവരുടെ മാന്യതക്ക് കോട്ടം വരാത്തവിധത്തില്‍ മറ്റൊരു സ്ത്രീ മാത്രമേ ദേഹ പരിശോധന നടത്താന്‍ പാടുള്ളൂ. വനിതാ ഡോക്ടറുടെ മേല്‍നോട്ടത്തിലായിരിക്കണം മെഡിക്കല്‍ പരിശോധന നടത്തേണ്ടത്.

ട്രെയിന്‍ ടിക്കറ്റ് നഷ്ടപ്പെട്ടാല്‍
കണ്‍ഫേംഡ് ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കും. ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷമാണെങ്കില്‍ മൊത്തം ടിക്കറ്റ് നിരക്കിന്റെ 50 ശതമാനവും അതിനു മുമ്പാണെങ്കില്‍ 500-കിലോ മീറ്റര്‍ വരെയുള്ള യാത്രക്കുള്ള 25 ശതമാനവും അതിനുമുകളിലാണെങ്കില്‍ പത്ത് ശതമാനവും തുക നല്‍കേണ്ടിവരും.

യാത്രാ പ്രശ്‌നങ്ങളില്‍ സഹായത്തിന്
ഹൈവേകളില്‍ യാത്രക്കിടയിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഹൈവേ പോലീസ് ഹെല്‍ത്ത് ലൈന്‍ നമ്പര്‍: 9846100100.
ട്രെയിന്‍ യാത്രക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് ബന്ധപ്പെടേണ്ട റെയില്‍വേ പോലീസ് ഹെല്‍ത്ത് ലൈന്‍ നമ്പര്‍: 9846200100-ഉം കുറ്റകൃത്യങ്ങള്‍ പോലീസിനെ അറിയിക്കാനുള്ള ഫ്രീ കോള്‍ നമ്പര്‍: 1090-ഉം ആണ്.

ദേശീയ മാതൃസഹായ പദ്ധതി
തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ഈ സേവനം ലഭ്യമാകുന്ന ഓഫീസ്.
നിര്‍ദിഷ്ട അപേക്ഷയുടെ രണ്ടു കോപ്പി, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വാര്‍ഡ് മെമ്പറുടെ/പ്രസിഡന്റിന്റെ റിപ്പോര്‍ട്ട്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്/തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
അവിവാഹിതയും 50 വയസ്സ് കഴിഞ്ഞവരും മറ്റു വരുമാനമാര്‍ഗങ്ങള്‍ ഇല്ലാത്തവരുമാകണം അപേക്ഷകര്‍.
കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവിന് വിധേയമായേ പെന്‍ഷന്‍ ലഭിക്കൂ. യാതൊരുവിധ ഫീസും അടക്കേണ്ടതില്ല. 60 ദിവസത്തിനകം അപേക്ഷയിന്‍മേല്‍ നീരുമാനമെടുത്ത് വിവരം അറിയിക്കും.

റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്
വില്ലേജ് ഓഫീസറാണ് ഈ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന ഉദ്യോഗസ്ഥന്‍.
5 രൂപാ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച നിര്‍ദിഷ്ട ഫോമിലാണ് അപേക്ഷിക്കേണ്ടത്. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫീസ് ഇല്ല.
ഏഴു ദിവസത്തിനകം വിവരം ലഭ്യമാകും.
ജാതി സര്‍ട്ടിഫിക്കറ്റ്
(മുന്നാക്കക്കാര്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കും)
വില്ലേജ് ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
5 രൂപാ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച നിര്‍ദിഷ്ട ഫോമിലാണ് അപേക്ഷിക്കേണ്ടത്.
മുമ്പ് വാങ്ങിയ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (ഉണ്ടെങ്കില്‍), ജാതി ശരിയായി രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് (വിദ്യാര്‍ഥികള്‍ക്ക്)/ അല്ലെങ്കില്‍ സ്‌കൂള്‍ രജിസ്റ്ററിന്റെ പകര്‍പ്പ്, ഗസറ്റ് പരസ്യങ്ങള്‍ (ഉണ്ടെങ്കില്‍) മുതലായവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അന്വേഷണത്തിന് ശേഷമേ സര്‍ട്ടിഫിക്കറ്റ് അനുവദിക്കൂ. ഫീസ് ഇല്ല.

ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍
തദ്ദേശ സ്വയംഭരണ സ്ഥാപനം വഴിയാണ് അപേക്ഷിക്കേണ്ടത്.
നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷയുടെ 2 കോപ്പി, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരും സ്വന്തമായി വരുമാനമില്ലാത്തവരും പ്രായപൂര്‍ത്തിയായ വരുമാനമുള്ള മക്കളുടെ സംരക്ഷണം ഇല്ലാത്തതുമായ ആളായിരിക്കണം അപേക്ഷകന്‍. ഗ്രാമസേവകന്റെ അന്വേഷണ റിപ്പോര്‍ട്ടിനും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനത്തിനും ജില്ലാ കലക്ടറുടെ ഉത്തരവിനും വിധേയമായേ പെന്‍ഷന്‍ അനുവദിക്കൂ. ഫീസ് ഇല്ല. |


ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media