വന്ധ്യത അറിയപ്പെടാത്ത രഹസ്യങ്ങള്‍

ഡോ: പി.കെ ജനാര്‍ദനന്‍ No image

രു സ്ത്രീയുടെ ജീവിതം ധന്യമാവുന്നത് അവളൊരു കുഞ്ഞിന് ജന്മം കൊടുക്കുമ്പോഴാണ്. മാതൃത്വമാണ് അവളുടെ ജീവശക്തി. സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിന് അമ്മിഞ്ഞപ്പാല്‍ നല്‍കുമ്പോഴും മാറോടണച്ച് താരാട്ട് പാടിയുറക്കുമ്പോഴും ഒരു മാതാവ് അനുഭവിക്കുന്ന നിവൃതിയുടെ ആഴം അളക്കാവുന്നതല്ല. ഈ ചെറു സുന്ദരനിമിഷങ്ങള്‍ക്കു വേണ്ടിയാണ് ഓരോ സ്ത്രീയും കൊതിക്കുന്നത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ദാമ്പത്യ ജീവിതത്തില്‍ പ്രവേശിക്കുന്ന ഓരോരുത്തരും എത്രയും വേഗം ഒരു കുഞ്ഞിക്കാലുകാണാന്‍ വെമ്പല്‍ കൊള്ളുന്നു. എന്നാല്‍ ചുരുക്കം ചിലര്‍ ആദ്യ കുഞ്ഞ് വൈകി മതിയെന്ന് ചിന്തിക്കുന്നുണ്ട്. അതിനായി അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ പിന്നീട്. ദുഃഖത്തിന്നിടയാവുന്നു. ഗര്‍ഭധാരണം തടയാനുള്ള മരുന്നുകളും ഗര്‍ഭഛിദ്രവുമെല്ലാം ഭാവിയില്‍ ഗര്‍ധാരണത്തെ തടസ്സപ്പെടുത്തിയേക്കാം.
മറ്റൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം വന്ധ്യത ദമ്പതികളെ ബാധിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇക്കാരണത്താല്‍ നാട്ടില്‍ വന്ധ്യതാ ക്ലിനിക്കുകള്‍ കൂണുകള്‍ പോലെ മുളച്ചുപൊങ്ങുന്നു. ഇവയില്‍ തട്ടിപ്പുകളും അരങ്ങേറുന്നു എന്നത് നിഷേധിക്കാന്‍ വയ്യ. കൃത്രിമ ഗര്‍ഭോത്പാതനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച ആയിരക്കണക്കിന് ദമ്പതിമാരെ നമുക്കു ചുറ്റും കാണാം. പത്ത് ലക്ഷവും പന്ത്രണ്ട് ലക്ഷവും മുടക്കി ചികിത്സനടത്തി ഫലം കാണാതെ സാമ്പത്തികമായും മാനസികമായും തകര്‍ന്നവരാണിവര്‍. ഒരു ചെറിയ ശതമാനം വിജയിക്കുന്നുണ്ട്. അണ്ഡവും ബീജവും പുറമെനിന്ന് സംയോജിപ്പിച്ചു ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്ന IVFഉം ZIFT, GIFT തുടങ്ങിയ രീതികളും ഇന്ന് എല്ലാവര്‍ക്കും സുപരിചിതമാണ്. അതേക്കുറിച്ച് പറയാനല്ല ഞാനുദ്ദേശിക്കുന്നത്. വന്ധ്യതക്ക് കാരണമാവുന്ന, നിങ്ങളിതുവരെ അറിഞ്ഞിരിക്കാനിടയില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ്. നിത്യജീവിത സാഹചര്യങ്ങളില്‍ ഇവയൊക്കെ ആവശ്യമാണെന്ന് പറഞ്ഞേക്കാം. പക്ഷെ, ഈ ആഡംബരവസ്തുക്കള്‍ ഗര്‍ഭധാരണത്തെ പ്രതികൂലമായി ബാധിക്കുമ്പോള്‍ അതില്‍ നിന്ന് പിന്‍മാറുന്നതാണ് യുക്തി.
സന്താനോത്പാദന ശേഷിയില്ലാമയുടെ ഏറ്റവും പ്രധാന ഘടകം ബീജങ്ങളുടെ തകരാറും അണ്ഡാത്പാദനത്തിന്റെ കുറവുമാണ്. ഇത് ഏകദേശം പത്ത് ശേതമാനത്തോളം വരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതിനൊക്കെ പുറമെ നിരവധി കെമിക്കലുകള്‍ സന്താനോത്പാദനത്തെ തടയുന്നുണ്ട്. വീടുകളില്‍ പതിവായി ഉപയോഗിക്കുന്ന പല വസ്തുക്കളും വന്ധ്യതക്ക് കാരണമാവുന്നു എന്നറിയുമ്പോള്‍ അത്ഭുതപ്പെടും.
താലേറ്റ്
പ്ലാസ്റ്റിക്ക് വസ്തുക്കളിലും ഷാമ്പൂ, സോപ്പ്, ലോഷന്‍, ക്ലീനിങ്ങിന് പയോഗിക്കുന്ന സാധനങ്ങള്‍, അത്തറുകള്‍, പെര്‍ഫ്യൂംസ്, ബോഡി സ്‌പ്രെ, എയര്‍ഫ്രഷ്‌നര്‍സ്, അലക്കാനുപയോഗിക്കുന്ന സോപ്പ് പൊടികള്‍, പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ എന്നിവ സ്ത്രീയെയും പുരുഷനെയും ബാധിക്കുന്നു. ഇതു മൂലം പുരുഷനില്‍ ബീജത്തിന്റെ ആരോഗ്യം നഷ്ടപ്പെടുന്നു. ഗര്‍ഭധാരണം നടക്കാത്തവര്‍ ചികിത്സക്ക് പോകുന്നതിന് മുമ്പ് രാസവസ്തുക്കള്‍ നിറഞ്ഞ വസ്തുക്കളില്‍ നിന്നും അകന്നുനിന്ന് തന്റെ ശരീരത്തില്‍ എന്തുമാറ്റങ്ങള്‍ പ്രകടമാവുന്നു എന്ന് വീക്ഷിക്കുക. ഇവയെല്ലാം ഉപയോഗിക്കുന്നവരില്‍ ഗര്‍ഭധാരണം നടക്കുന്നുണ്ടല്ലോ എന്ന മറുചോദ്യം നിങ്ങളില്‍ നിന്നും ഉണ്ടാവാം. ഓരോ വ്യക്തിയും വ്യത്യസ്തനാണ്. ഒരാള്‍ക്ക് സ്വീകാര്യമായത് മറ്റൊരാള്‍ക്ക് അസ്വീകാര്യമായിരിക്കും.
പാരബെന്‍
മറ്റൊരു വിഷവസ്തുവാണ് പാരബെന്‍. സൗന്ദര്യ വര്‍വദ്ധക വസ്തുക്കളില്‍ ഇവ അടങ്ങിയിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ ചര്‍മത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിച്ചു ഹോര്‍മോണിന്റെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. ഇസ്ട്രജന്‍ ഹോര്‍മോണിനെയാണിത് കാര്യമായി ബാധിക്കന്നത്. ഗര്‍ഭാശയ ഭിത്തിക്ക് ശക്തി പകരുന്നതില്‍ ഈസട്രജന് പരപ്രധാനമായ പങ്കുണ്ട്. പി.വി.സി പ്ലാസ്റ്റിക്കിലും ഇവയുടെ സ്വധീനമുണ്ട്.
നോണ്‍സ്റ്റിക്ക്
ഇന്ന് നോണ്‍സ്റ്റിക്ക് പാത്രങ്ങളിലാണ് ഭൂരിഭാഗം പേരും ഭക്ഷണം പാചകം ചെയ്യുന്നത്. 'എണ്ണകള്‍ ആരോഗ്യത്തിന് ഹാനികരമാണ്.' ഏതോ, ഒരു വിഢ്ഡി പത്രപ്രസ്താവനയിറക്കി. ജനങ്ങളെ പരമ വിഡ്ഢികളാക്കി- അതിന്റെ ഫലമാണ് നോണ്‍സ്റ്റിക്കിന്റെ ജന്മം. അതെങ്ങനെ ബാധിക്കുന്നു എന്ന ചിന്ത ആരിലും ഉണ്ടാവുന്നില്ല. നോണ്‍സ്റ്റിക്ക് പാത്രത്തിലെ ടെഫ്‌ലോണ്‍ കോട്ടിങ്ങു നഷ്ടപ്പെടുമ്പോള്‍ അതില്‍ നിന്നും പുറപ്പെടുന്ന രാസവസ്തു ആരോഗ്യത്തിന് ഭീഷണിയാണ്. ടെഫ്‌ലോണ്‍ പൂശുന്നതിനൊപ്പം പൊളി ടെട്രാ ഫ്‌ലൂറോ എത്തിലൈന്‍ എന്ന കെമിക്കലും ചേര്‍ക്കുന്നു. ഈ പാത്രം ചൂടാവുമ്പോള്‍ അതില്‍ നിന്നും ടെര്‍ഫ്‌ളൂറോ അക്‌ടോണിക് അമ്ലം എന്ന രാസഘടകം പുറപ്പെടും. ഇത് ഭക്ഷണത്തില്‍ കലര്‍ന്ന് ശരീരത്തില്‍ പ്രവേശിക്കുന്നത് പ്രത്യുത്പ്പാദന വ്യവസ്ഥയെ ബാധിക്കുന്നതോടൊപ്പം കാന്‍സറിനും കാരണമാവുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിലൂടെ രക്തത്തില്‍ കലര്‍ന്ന് പ്രത്യുത്പാദന പ്രവര്‍ത്തനത്തെ നടയുകയാണ് ഇവ ചെയ്യുന്നത്. ഭക്ഷണം പാചകം ചെയ്യാന്‍ സ്റ്റീല്‍ പാത്രങ്ങള്‍, കാസ്റ്റ് അയോണ്‍, മണ്‍പാത്രങ്ങള്‍ എന്നിവയാണുത്തമം.
ലാപ്‌ടോപ്
ലാപ്‌ടോപിന്റെ ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ ലാപ്‌ടോപ്പിന്റെ സ്വാധീന വലയത്തിലാണ്. യുവാക്കള്‍ മടിയില്‍ വെച്ച് ലാപ്‌ടോപ് പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ചൂട് വൃഷ്ണത്തിലെ ഊഷ്മാവിനെ വര്‍ധിപ്പിക്കുന്നു. ബീജത്തിന്റെ ഉല്‍പാദനം ഇതുമലം തടയപ്പെടുന്നു. നിശ്ചിത ഊഷ്മാവില്‍ മാത്രമെ ബീജം ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ. തണുപ്പ് കൂടുന്നതും ചൂട് വര്‍ധിപ്പിക്കുന്നതും വൃഷ്ണങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. തുടര്‍ച്ചയായ ലാപ്‌ടോപിന്റെ ഉപയോഗം സന്താനോത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ആരംഭിക്കുന്ന ഇതിന്റെ ഉപയോഗം നീണ്ടഘട്ടം വരെ തുടരും. അപ്പോഴേക്കും വൃഷണങ്ങളുടെ ശക്തി ക്ഷയിക്കുമെന്നതില്‍ സംശയമില്ല. സ്ത്രീകളിലും ഇതിന്റെ ദൂഷ്യങ്ങള്‍ പ്രകടമാവും. പുരുഷന്മാരുടെ അത്ര ഗുരുതരമല്ലെന്ന് മാത്രം.
ബി.പി.എ
ബിസ്‌പെനോള്‍ എ- എന്നറിയപ്പെടുന്ന രാസഘടകം ടിന്നില്‍ അടച്ച് വരുന്ന മിക്ക ഭക്ഷണപദാര്‍ഥങ്ങളിലും അടങ്ങിയിട്ടുണ്ട്. കവര്‍പാലില്‍ ബിസ്‌പെനോളിന്റെ അംശം ചെറിയതോതില്‍ കലരുന്നുണ്ട്. പ്ലാസ്റ്റിക്കില്‍ നിന്നാണ് ഇവ പാലില്‍ കടക്കുന്നത്. ഇത് ബീജത്തിന്റെ ഉത്പാദനത്തെ തടയുകയോ ആവശ്യമില്ലാത്തവ ഉണ്ടാവുകയോ ചെയ്യും. സ്ത്രീയില്‍ അണ്ഡോത്പാദനത്തെയാണ് തടയുന്നത്.
ഗ്ലൈംസ്
ഗ്ലൈക്കേള്‍ ഈതര്‍ കുടുംബത്തില്‍പ്പെട്ട ഈ രാസപദാത്ഥം സര്‍ക്യൂട്ട് ബ്രാഡ്, മൈക്രോചിപ്‌സ് എന്നിവയുടെ നിര്‍മാണത്തിനും ചിലതരം മരുന്നുകളിലും ഉപയോഗിക്കുന്നു. അടുത്ത കാലത്തായി ഫാക്ടറി ജീവനക്കാരില്‍ നടത്തിയ പഠനത്തില്‍ ഗര്‍ഭചിത്രത്തിന് ഇത് ഇടയാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്‍വിയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി ഗ്രൈംസ് നിരോധിക്കണമെന്ന് ശക്തമായ ഭാഷയില്‍ തന്നെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. പൊയിന്റ്, ലിത്തിയം, ബാറ്ററി, കാര്‍പറ്റ് ക്ലീനര്‍, മഷി, എന്നിവയിലെല്ലാം ഗ്ലൈംസിന്റെ സാന്നിദ്ധ്യമുണ്ട്.
പോളി ക്ലോറിനേറ്റഡ് ബൈഫെനൈല്‍സ്
ഇന്ന് നാം ഉപയോഗിക്കുന്ന മിക്ക ഇലക്‌ട്രോണിക്ക് ഉപകരണങ്ങളിലും ഇവയുണ്ട്. മഷി, നിറങ്ങള്‍, കീടനാശിനികള്‍, പശ, പേപ്പര്‍ നിര്‍മാണം, മരത്തിനടിക്കുന്ന പോളിഷ്, റബ്ബര്‍, പ്ലാസ്റ്റിക്ക് എന്നിവയുടെ നിര്‍മാണത്തിനും പി.സി.ബി ഉപയോഗിക്കുന്നു. കരള്‍ തകരാറ്, ഗര്‍ഭഛിദ്രം, നവജാത ശിശുക്കളില്‍ അംഗവൈകല്യം എന്നിവക്ക് കാരണമാവുമെന്നതിനാല്‍ 1977-ല്‍ ഇതിന്റെ ഉത്പാദനം നിര്‍ത്തിയിരുന്നു. വെള്ളത്തില്‍ കലരുമ്പോള്‍ മത്സ്യങ്ങള്‍ക്കും മറ്റു ജീവികള്‍ക്കും നാശം വിതക്കുന്നു. മനുഷ്യനില്‍ അന്തസ്രാവഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ ഹോര്‍മോണിന്റെ ഉത്പാദനം തടയുപ്പെടുന്നു.
കൃത്രിമ ഗര്‍ഭപാത്രത്തിന് പോലും ഇത് തടസ്സമാവുന്നു എന്നാണ് പഠനം വ്യക്തമാക്കുന്നത്. പുരുഷനില്‍ ബീജത്തിന്റെ ശേഷി നശിക്കുകയെന്നതാണ് എടുത്തു പറയത്തക്ക പോരായ്മ.
ജനിതക മാറ്റം വരുത്തിയ ഭക്ഷണങ്ങള്‍
ജനിതക മാറ്റം വരുത്തിയ ഭക്ഷണം ശരീരത്തിലെ ഡി.എന്‍.എയുടെ മാറ്റത്തിന് കാരണമാവുന്നു. ചോളം വഴുതിന, സോയ എന്നിവ ഇത്തരത്തില്‍ ഉല്‍പാതിപ്പിക്കപ്പെടുന്നുണ്ട്. ഇവ ഏതെന്ന് തിരിച്ചറിയാനുള്ള സംവിധാനമില്ല എന്നത് നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നു. ശരീരത്തിന്റെ സ്വതസിദ്ധമായ പ്രവര്‍ത്തനം താറുമാറാവാന്‍ ഇത്തരം ഭക്ഷണങ്ങള്‍ക്ക് കഴിയും. ആസ്ത്രിയന്‍ പഠനത്തില്‍ നിന്നും ഇത്തരം ഭക്ഷണങ്ങള്‍ വന്ധ്യതക്ക് കാരണമാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓര്‍ഗാനിക്ക് ഭക്ഷണങ്ങള്‍ തന്നെയാണ് നമുക്കെന്നും സുരക്ഷിതം.
കീടനാശിനികള്‍
ഗര്‍ഭഛിദ്രത്തിന് പ്രധാന കാരണം കീടനാശികളാണെന്ന് വ്യക്തമായിട്ടുണ്ട്. ഡി.ഡി.റ്റി ക്ലൊര്‍ഡാന്‍, കെപോണ്‍, ഡി.ബി.സി.പി, എത്തിലിന്‍ ഡൈബ്രൊ മൈഡ്, എന്നിവ ബീജത്തിന്റെ സംഖ്യകുറക്കാന്‍ കാരണമാവുന്നു. പുകവലി, മദ്യം എന്നിവയും പുരുഷനില്‍ വന്ധ്യതക്കിടനല്‍കുന്നു. സന്താനോത്പാദന ശേഷിയില്ലാത്തവര്‍ ഇത്തരം വസ്തുക്കളില്‍ നിന്ന് അകന്നു നില്‍ക്കുന്നത് വളരെയധികം ഗുണം ചെയ്യും.
നെയില്‍ പോളിഷ്
നെയില്‍ പോളിഷ് ഉപയോഗിക്കാത്തവരായി ആരുമുണ്ടാവില്ല. സ്ത്രീയായാല്‍ നഖം മിനുക്കിയില്ലെങ്കില്‍ പിന്നെന്തു ഭംഗി. വിവിധ കളറുകളില്‍ മാര്‍ക്കറ്റില്‍ എത്തുന്ന ഇവയില്‍ അടങ്ങിയ കെമിക്കല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പക്ഷേ ഇതൊന്നും ആരും ചിന്തിക്കാറില്ല. രോഗം വന്നാല്‍ ഏതു ഡോക്ടറെ കാണണമെന്നേ ചിന്തിക്കാറുള്ളൂ.
ഈതൈന്‍ അസറ്റേറ്റ്, ഐസോ പ്രൊപ്പൈല്‍ ആല്‍ക്കഹോള്‍, താലിക് ആന്‍ഹൈഡ്രൈഡ്, സൂക്രോസ് അസറ്റേറ്റ്, ഐസോതാലിക് ആസിഡ്, ടിന്‍ ഓക്‌സൈഡുകള്‍, ഇതുപോലുള്ള ഒട്ടനവധി കെമിക്കലുകള്‍ (ഏകദേശം 25 ല്‍പരം) നൈല്‍ പോളീഷിന്റെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്നു.
വന്ധ്യതക്ക് ചികിത്സനടത്തി ഫലം കാണാത്ത ദമ്പതികള്‍ മേല്‍പറഞ്ഞ വസ്തുക്കളുമായുള്ള സാമീപ്യം ഒഴിവാക്കുകയും ഭക്ഷണത്തില്‍ സമൂലമായം മാറ്റം വരുത്തി ജീവിതം നയിക്കാന്‍ തയ്യാറാവുകയും ചെയ്താല്‍ ഒരു കുഞ്ഞിക്കാലുകാണാനുള്ള മോഹം സഫലമാവുമെന്നതിന് സംശയം വേണ്ട.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top