അറിയേണ്ട കാര്യങ്ങള്‍ കൈവശമാക്കേണ്ട രേഖകള്‍

നൗറീൻ
2012 ഏപ്രില്‍

കെട്ടിട നിര്‍മാണ ചട്ടപ്രകാരമുള്ള അനുമതി ബില്‍ഡിംഗ് പെര്‍മിറ്റ്
1 കുടില്‍
തദ്ദേശ സ്വയംഭരണ സെക്രട്ടറി മുഖേനയാണ് സേവനം ലഭ്യമാകുന്നത്.
അഞ്ച് രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച വെള്ളക്കടലാസിലാണ് അപേക്ഷിക്കേണ്ടത്.
നിബന്ധനകളും മാനദണ്ഡങ്ങളും
ഉടമസ്ഥവകാശം തെളിയിക്കാനുള്ള രേഖ, സ്ഥലത്തിന്റെ അതിര്, തൊട്ടടുത്ത തെരുവ്, ഉണ്ടാക്കുന്ന കുടിലിന്റെ വിസ്തൃതി, പ്ലാന്‍ വരച്ചത് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
അയ്‌ക്കേണ്ട ഫീസ്
25 രൂപയാണ്.
ഏഴു പ്രവര്‍ത്തിദിവസങ്ങള്‍ക്കു ശേഷം സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
2. മറ്റു കെട്ടിടങ്ങള്‍
തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയാണ് ഈ സേവനം ലഭ്യമാക്കുന്ന ഉദ്യോഗസ്ഥന്‍.
അഞ്ച് രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച വെള്ളക്കടലാസിലാണ് അപേക്ഷിക്കേണ്ടത്.
നിബന്ധനകളും മാനദണ്ഡങ്ങളും
ഉടമസ്ഥവകാശം തെളിയിക്കാനുള്ള രേഖ. നിയമാനുസൃതം വരച്ച പ്ലാനുകള്‍. സൂപ്പര്‍ വിഷന്‍ സര്‍ട്ടിഫിക്കറ്റ്. ലൈസന്‍സ് ബില്‍ഡിംഗ് സൂപ്രവൈസറുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം വെക്കണം. 20 രൂപ ഫീസ് അടക്കണം.
പെര്‍മിറ്റ് ഫീസ് സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന നിരക്കില്‍ കൊടുക്കണം.
മറ്റ് അധികാരികളുടെ ക്ലിയറന്‍സ് ആവശ്യമില്ലാത്ത പക്ഷം 30 ദിവസം. അല്ലാത്തതിന് ബന്ധപ്പെട്ട അധികാരികളുടെ ക്ലിയറന്‍സ് ലഭിച്ച് 30 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.
കിണര്‍
തദ്ദേശ സ്വയംഭരണ സെക്രട്ടറി മുഖേനയാണ് സേവനം ലഭ്യമാകുന്നത്.
അഞ്ച് രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച വെള്ളക്കടലാസിലാണ് അപേക്ഷിക്കേണ്ടത്.
നിബന്ധനകളും മാനദണ്ഡങ്ങളും
ഉടമസ്ഥവകാശം തെളിയിക്കാനുള്ള രേഖ സൈറ്റ് പ്ലാന്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
അപേക്ഷാ ഫീസ് അഞ്ച് രൂപയും പെര്‍മിറ്റ് ഫീസ് പതിനഞ്ച് രൂപയുമാണ്. സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന നിരക്കില്‍ പെര്‍മിറ്റ് ഫീസ് കൂടാനും കുറയാനും സാധ്യതയുണ്ട്.
30 ദിവസത്തിനകം ലഭ്യമാകും.
കല്‍മതില്‍, വേലി മുതലായവ
തദ്ദേശ സ്വയംഭരണ സെക്രട്ടറി മുഖേനയാണ് സേവനം ലഭ്യമാകുന്നത്.
അഞ്ച് രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച വെള്ളക്കടലാസിലാണ് അപേക്ഷിക്കേണ്ടത്.
നിബന്ധനകളും മാനദണ്ഡങ്ങളും
ഉടമസ്ഥവകാശം തെളിയിക്കാനുള്ള രേഖ സൈറ്റ് പ്ലാന്‍ എന്നിവ അപേക്ഷയോടൊപ്പം സമപ്പിക്കണം.
അപേക്ഷാ ഫീസ് അഞ്ച് രൂപയും പെര്‍മിറ്റ് ഫീസ് ഒരു രൂപയുമാണ്. 30 ദിവസത്തിനകം ലഭ്യമാകും.
മേല്‍ക്കൂര മാറ്റാനുള്ള അനുമതി
തദ്ദേശ സ്വയംഭരണ സെക്രട്ടറി മുഖേനയാണ് സേവനം ലഭ്യമാകുന്നത്. അഞ്ച് രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച വെള്ളക്കടലാസിലാണ് അപേക്ഷിക്കേണ്ടത്.

നിബന്ധനകളും മാനദണ്ഡങ്ങളും
തദ്ദേശ സ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന തീയ്യതിക്കുള്ള കെട്ടിടമായിരിക്കണം.
30 ദിവസത്തിനകം ലഭ്യമാകും.
കെട്ടിട നിര്‍മാണത്തിനുള്ള
എന്‍.ഒ.സി
തദ്ദേശ സ്വയംഭരണ സെക്രട്ടറി മുഖേനയാണ് സേവനം ലഭ്യമാകുന്നത്.
5 രൂപ കോര്‍ട്ട് ഫീസ് സ്റ്റാമ്പ് പതിച്ച വെള്ളക്കടലാസിലാണ് അപേക്ഷിക്കേണ്ടത്. വാര്‍ഡ് നമ്പര്‍, ലൊക്കേഷന്‍ സ്‌കെച്ച്, ഉടമസ്ഥതാ രേഖ എന്നിവ ഹാജരാക്കണം.
ഫീസില്ല. ഏഴു പ്രവൃത്തി ദിവസങ്ങള്‍ക്ക് ശേഷം ലഭിക്കും.
കെട്ടിട ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യല്‍
തദ്ദേശ സ്വയംഭരണ സെക്രട്ടറി മുഖേനയാണ് സേവനം ലഭ്യമാകുന്നത്.
അഞ്ച് രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച വെള്ളക്കടലാസിലാണ് അപേക്ഷിക്കേണ്ടത്. ഉടമസ്ഥാവകാശം കൈമാറുന്നതിനെ സംബന്ധിച്ച രേഖകളുടെ പകര്‍പ്പും അതില്‍ വേണം.
നിബന്ധനകളും മാനദണ്ഡങ്ങളും.
കെട്ടിട നമ്പര്‍, വാര്‍ഡ് നമ്പര്‍, ഇവ കാണിച്ചിരിക്കണം. കൈമാറിയ ആളിന്റെയും കൈമാറിക്കിട്ടിയ ആളിന്റെയും സംയുക്ത അപേക്ഷ പട്ടയമില്ലാത്ത സ്ഥലങ്ങള്‍/ കെട്ടിടങ്ങള്‍ കൈമാറുമ്പോള്‍ ഒരു നോട്ടറിയില്‍ കുറയാത്ത വ്യക്തിയുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ഉടമ്പടി, കെട്ടിട നമ്പര്‍ എന്നിവ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം.
ഫീസില്ല. 15 ദിവസം മുതല്‍ 30 ദിവസം വരെയാണ് ലഭ്യമാകുന്ന കാലാവധി.
|

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media