പുന്നക്കാ കുരു കഴുകി വൃത്തിയാക്കിയ ശേഷം അതിന്റെ ഒരു ഭാഗത്തായി ചെറിയ ദ്വാരമുണ്ടാക്കുക. ആ ദ്വാരത്തിലൂടെ ഈര്‍ക്കിളിന്റെ തുമ്പ് ഊരിപ്പോകാത്ത വിധം കയറ്റിവെക്കുക. പിന്നെ ഈര്ക്കിളിലും പുന്നക്കാ കുരുവിലും വ്യത്യസ്ത നിറങ്ങളിലുള്ള പെയിന്റ് അടിക്കുക. ശേഷം ഒഴിഞ്ഞ സ്പ്രേ കുപ്പിയിലോ ഫ്ളവര്‍ വെയ്സിലോ ഇത് ഇട്ട് വെക്കാം. കുപ്പി പുന്നക്കാ കുരുവിന്റെ കനംകൊണ്ട് മറിഞ്ഞു പോവാതിരിക്കാന്‍ കുപ്പിയുടെ ഉള്ളില്‍ കല്ലുകളോ ചില്ലുകഷ്ണങ്ങളോ ഇട്ട് വെക്കാവുന്നതാണ്. വെള്ള കുപ്പിയാണെങ്കില്‍ വ്യത്യസ്ത നിറങ്ങളിലുള്ള ചില്ലുകളും കല്ലുകളും ഇട്ടാല്‍ കൂടുതല്‍ ആകര്‍ഷണം ഉണ്ടാവുകയും ചെയ്യും.
|