കൌമുദി ടീച്ചര്‍

ഇഖ്ബാല്‍ എടയൂര്‍ No image

എന്റെ കൌമുദി, നീ കൌതുകമാണിന്നും
നിന്റെ വേര്‍പാടു കേട്ട മാത്രയില്‍
പൊട്ടിത്തകര്‍ന്നെന്‍ മനസ്സില്‍
തിളങ്ങും കുപ്പിവളകളൊക്കെയും.
ആ വള കിടുക്കം നിലക്കില്ലൊരിക്കലും
ഭാരത മനസ്സാക്ഷിതന്‍ സിംഹാസനത്തില്‍
സ്ഫടിക സമാനമായ് തിളങ്ങുമെന്നും
നിന്‍ ത്യാഗം സ്ഫുരിക്കും കനകച്ചിലങ്കകള്‍...!
പതിനാറിന്‍ നിലാവില്‍ നീ
പത്തരമാറ്റഴകില്‍ വിലസുമ്പോള്‍
കനക സുന്ദരിമാര്‍ ചുറ്റും ചേലില്‍
വലവിരിക്കും വേളയില്‍
ഫണമടിച്ചപോല്‍ കൈകളില്‍
ചേര്‍ന്നിരിക്കും തങ്ക വളകളെ
ഊരിക്കൊടുപ്പാനെന്തു സുകൃതം-
ചെയ്തെന്‍ കാമുകി...!!
ആയുഷ്കാലം മുഴുവന്‍
പതിനാറിന്‍ പറുദീസയില്‍
അശരണര്‍ക്കാശ്വാസമേവാന്‍
കരുക്കള്‍ വാരിവിതറി നീ...
പാവങ്ങള്‍തന്‍ കണ്ണീരൊപ്പാന്‍
കവാടങ്ങളൊന്നുമടക്കാതെ...
പൂമുഖപ്പടിയില്‍ കാത്തുകാത്തി-
രുന്നങ്ങനെ കാലം തീര്‍ന്നതറിയാതെ
തൊണ്ണൂറ്റി മൂന്നിലും ഒറ്റയാണെങ്കിലും
നമ്മളൊന്നാണെന്നറിഞ്ഞ നീ-
പിരിയുമ്പോള്‍ നെഞ്ചെരിയുന്നു
വിഷാദച്ചേറ്റില്‍ പൂണ്ടങ്ങു
താണു പോണു ഞാന്‍ സഖി...!!

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top