ബീറ്റ്‌റൂട്ട് കിച്ചടി,കടച്ചക്ക മസാലക്കറി,നെല്ലിക്ക വടുകപ്പുളി നാരങ്ങ അച്ചാര്‍,

ഭാനുമതി മേനോൻ
2012 ആഗസ്റ്റ്

ബീറ്റ്‌റൂട്ട് കിച്ചടി

ബീറ്റ്‌റൂട്ട് വലുത് - 2 എണ്ണം
പച്ചമുളക് - 10 എണ്ണം
തേങ്ങ ചിരകിയത് - 1 മുറി
തൈര് പുളിയുള്ളത് - 1 കപ്പ്
വെളുത്തുള്ളി - 4 അല്ലി
ജീരകം - 1/4 സ്പൂണ്‍
കറിവേപ്പില - 2 ഇതള്‍
കടുക് - 1 സ്പൂണ്‍
വെളിച്ചെണ്ണ - 3 സ്പൂണ്‍
ഉപ്പ് - പാകത്തിന്

ബീറ്റ്‌റൂട്ട് ചുരണ്ടിയെടുത്ത് വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ചതിലിട്ട് വഴറ്റുക. ശേഷം മറ്റ് ചേരുവകള്‍ മിക്‌സിയിലരച്ച് വെന്ത ബീറ്റ്‌റൂട്ടിലേക്കൊഴിക്കുക. പതഞ്ഞു വരുമ്പോള്‍ ഇറക്കി വെച്ച് ഉപയോഗിക്കാം.

കടച്ചക്ക മസാലക്കറി

കടച്ചക്ക നുറുക്കിയത് - 1 എണ്ണം
മുളകുപൊടി - 2 ടീസ്പൂണ്‍
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ചുവന്നുള്ളി - 6 എണ്ണം
തേങ്ങ - 1 മുറി
വെളിച്ചെണ്ണ - 2 സ്പൂണ്‍
കറിവേപ്പില - 2 ഇതള്‍

കടച്ചക്ക കഷ്ണത്തില്‍ പൊടിയും ഉപ്പും ചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് കുക്കറില്‍ രണ്ട് വിസില്‍ വരുന്നതുവരെ വേവിക്കുക. അതിലേക്ക് തേങ്ങയും ഉള്ളി അരച്ചതും പാകത്തിന് വെള്ളവും ഒഴിച്ച് ഒരു തിള വന്ന ശേഷം ഇറക്കി കറിവേപ്പില മൂപ്പിച്ച് അതിലേക്കൊഴിക്കുക.

നെല്ലിക്ക വടുകപ്പുളി നാരങ്ങ അച്ചാര്‍

1. നാരങ്ങ അരിഞ്ഞത് - 1 എണ്ണം
2. നെല്ലിക്ക പുഴുങ്ങി കുരുകളഞ്ഞത് - 1 കിലോ
3. പച്ചമുളക് വട്ടത്തിലരിഞ്ഞത് - 500 ഗ്രാം
4. മഞ്ഞള്‍പൊടി - 2 ടീസ്പൂണ്‍
5. ഉപ്പ് - 5 സ്പൂണ്‍
6. വെളിച്ചെണ്ണ - 5 സ്പൂണ്‍
7. കടുക് - 2 സ്പൂണ്‍
8. കറിവേപ്പില - 4 ഇതള്‍
9. ഉലുവ വറുത്ത് പൊടിച്ചത് - 3 സ്പൂണ്‍

മൂന്ന് ഗ്ലാസ് വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പുമിട്ട് തിളപ്പിക്കുക. ഇറക്കി വെച്ച് മുളകും നല്ലിക്കയും നാരങ്ങയും ചേര്‍ക്കുക. വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച ശേഷം കറിവേപ്പില ഇട്ട് മൂപ്പിച്ചൊഴിക്കുക. കായപ്പൊടിയും ഉലുവ പൊടിയും ചേര്‍ത്തിളക്കി തണുത്ത ശേഷം കുപ്പിയിലാക്കി അടച്ചുവെക്കുക.

മധുരച്ചീരക്കറി (ചെക്കൂര്‍മാനിസ്)

ചീര അരിഞ്ഞത് - 5 പിടി
ചെറുപയര്‍ പരിപ്പ് - 100 ഗ്രാം
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
പച്ചമുളക് കീറിയത് - 10 എണ്ണം
ഉപ്പ് - പാകത്തിന്
ചുവന്നുള്ളി വട്ടത്തിലരിഞ്ഞത് - 10 എണ്ണം
വെളിച്ചെണ്ണ - 2 സ്പൂണ്‍

കുക്കറില്‍ ചെറുപയര്‍പരിപ്പ് കഴുകിയതും ചീര, മഞ്ഞള്‍പ്പൊടി, പച്ചമുളക് എന്നിവയും ചേര്‍ത്ത് വിസില്‍ വരുന്നത് വരെ വേവിക്കുക. ഇറക്കിവെച്ച് തണുത്തതിന് ശേഷം മൂടി തുറന്ന് ഉപ്പിട്ട് ഉള്ളി ചുവക്കെ മൂത്തതുമിട്ട് ഇളക്കി ഉപയോഗിക്കാം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media