വേനല്‍ക്കാല ആരോഗ്യം

ഡോ: എം.പി.മണി
2013 ഏപ്രില്‍
സൂക്ഷ്മ ജീവികളായ രോഗാണുക്കള്‍ ഏറ്റവും കൂടുതലായി ഉണ്ടാകുകയും സഞ്ചരിക്കുകയും കൂടുതല്‍ ജനങ്ങളെ രോഗികളാക്കുകയും ചെയ്യുന്നത് വേനല്‍ക്കാലത്താണ്. മിക്ക സൂക്ഷ്മജീവികളും വളരുന്നത് മുപ്പത് മുതല്‍ മുപ്പത്തിയേഴ് വരെ ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ്. വേനല്‍ക്കാലത്ത് ഈ രോഗാണുക്കളെ പ്രതിരോധിക്കാനുള്ള എളുപ്പ മാര്‍ഗം ശുചിത്വം പാലിക്കുക മാത്രമാണ്. ഇടക്കിടെ നന്നായി കൈ കഴുകുന്നത് പോലും ഈ സംരക്ഷണത്തിന്റെ ഭാഗമാണ്.

സൂക്ഷ്മ ജീവികളായ രോഗാണുക്കള്‍ ഏറ്റവും കൂടുതലായി ഉണ്ടാകുകയും സഞ്ചരിക്കുകയും കൂടുതല്‍ ജനങ്ങളെ രോഗികളാക്കുകയും ചെയ്യുന്നത് വേനല്‍ക്കാലത്താണ്. മിക്ക സൂക്ഷ്മജീവികളും വളരുന്നത് മുപ്പത് മുതല്‍ മുപ്പത്തിയേഴ് വരെ ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ്. വേനല്‍ക്കാലത്ത് ഈ രോഗാണുക്കളെ പ്രതിരോധിക്കാനുള്ള എളുപ്പ മാര്‍ഗം ശുചിത്വം പാലിക്കുക മാത്രമാണ്. ഇടക്കിടെ നന്നായി കൈ കഴുകുന്നത് പോലും ഈ സംരക്ഷണത്തിന്റെ ഭാഗമാണ്.
ഏതാനും കൊല്ലങ്ങളായി വേനക്കാലത്തെ ചൂട് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. വേനല്‍കാലത്തെ കഠിന ചൂടിനെ മുമ്പും മനുഷ്യന്‍ ഉത്കണ്ഡയോടെയാണ് വീക്ഷിക്കുന്നത്. വേനല്‍ കഠിനമാകുന്നതിന് മുമ്പ് തന്നെ മുറ്റം വൃത്തിയാക്കിയിടും. ചിലരൊക്കെ ചാണകം മെഴുകും. വൈദ്യുതി ഇല്ലാതിരുന്ന കാലത്ത് കവുങ്ങിന്‍ പാള, കരിമ്പന ഓല എന്നിവ കൊണ്ട് നേരത്തെ തന്നെ വിശറികള്‍ ഉണ്ടാക്കി വെക്കുമായിരുന്നു. മുറ്റത്ത് ഓല കൊണ്ട് പന്തലിടുമായിരുന്നു.
വേനല്‍ക്കാലത്ത് ചില സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാറുണ്ട്. അഞ്ചാംപനി, ചിക്കന്‍ പോക്‌സ്, ശ്വാസകോശ രോഗങ്ങള്‍, ചൂടുകുരു, ചൊറിച്ചില്‍, അമിതമായ വിയര്‍പ്പ്, മലബന്ധം എന്നിവയാണ് വേനല്‍കാലത്ത് കണ്ടുവരാറുള്ള പ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍.
ചൂടുകുരുവും ചൊറിച്ചിലും വല്ലാത്ത പ്രശ്‌നമാണ്. ഇത് കുട്ടികളിലാകുമ്പോള്‍, അവര്‍ നിര്‍ത്താതെ കരഞ്ഞു കൊണ്ടേയിരിക്കും. ഇത് പലപ്പോഴും വീട്ടിലെ സ്വസ്ഥത ഇല്ലാതാക്കുവാന്‍ വരെ കാരണമാകും.
കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം വളരെ ഉയര്‍ന്ന നിലയില്‍ നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിനെയാണ് കേരള മോഡല്‍ ആരോഗ്യമെന്ന് പറഞ്ഞിരുന്നത്. ഇക്കാര്യം ലോകാരോഗ്യ സംഘട നവരെ ചര്‍ച്ച ചെയ്തതാണ്. ഈ നല്ല അവസ്ഥ നിലനിര്‍ത്താന്‍ കഴിഞ്ഞതിന് പിന്നിലെ സത്യം, ഇവിടെ വെള്ളത്തിന് ക്ഷാമമുണ്ടായിരുന്നില്ല എന്നതാണ്. ശുചിത്വം പാലിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വെള്ളം. ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം കുളിക്കുവാനും അന്നന്ന് ഉപയോഗിച്ച വസ്ത്രം കഴുകാനും ഇവിടെ വെള്ളം അക്കാലങ്ങളില്‍ ഒരു പ്രശ്‌നമായിരുന്നില്ല. 2013 ഫെബ്രുവരി 25-ന് തിരുവന്തപുരത്ത് പൈപ്പില്‍ പൊട്ടലുണ്ടായപ്പോള്‍ കുറേ ജനങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും വെള്ളമില്ലായിരുന്നു എന്നാണ് വാര്‍ത്തകള്‍ വന്നത്. കുന്നുകള്‍ ഇടിച്ച് നിരത്തുകയും സമതലങ്ങള്‍ മണ്ണിട്ട് പൊക്കുകയും ജലാശയങ്ങളും നദികളും നശിപ്പിക്കുകയും ചെയ്തതിന്റെ അനന്തരഫലമാണിത്. ഒരുപാട് ജലാശയങ്ങളിലേയും ചില കിണറുകളിലേയും വെള്ളത്തില്‍ മനുഷ്യ വിസര്‍ജ്യത്തിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെടുന്നു എന്നത് വേറെയൊരു സത്യം. ഇതും രോഗങ്ങള്‍ക്ക് കാരണമാകും.
കൂടുതലായി വിയര്‍ക്കുകയെന്നത് വേനല്‍കാലത്ത് എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ്. കുട്ടികളിലും ഇത് ഒരു പ്രശ്‌നം തന്നെ. അതിന് പരിഹാരം കാണാന്‍, വേനല്‍കാലത്ത് കുട്ടികളുടെ മുടി തീരെ ചെറുതാക്കി മുറിക്കുന്നത് നല്ലതാണ്. രണ്ടോ മൂന്നോ പ്രാവശ്യം കുളിപ്പിക്കുന്നതും നല്ലതാണ്. ചൂടുകുരു വരാതിരിക്കാനും ചൊറിച്ചില്‍ അനുഭവപ്പെടാതിരിക്കാനും ഇതാണ് പ്രതിവിധി.
വേനല്‍ക്കാലത്ത് അമിതമായി വിയര്‍ക്കുന്നതിനാല്‍ ശരീരത്തില്‍ ജലാംശത്തിന്റെയും ലവണങ്ങളുടെയും നില താഴുന്നു. അതിന്റെ ഫലമായി ക്ഷീണമനുഭവപ്പെടും, കുഞ്ഞുങ്ങളിലും മുതിര്‍ന്നവരിലും മലബന്ധമുണ്ടാകും. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പഴങ്ങള്‍ ധാരാളം കഴിച്ചാല്‍ മതി. നാരങ്ങാ വെള്ളം, നാരുള്ള പച്ചക്കറികള്‍, നെല്ലിക്ക എന്നിവ നല്ലതാണ്.
മുന്‍പ് കേരളത്തില്‍ ജലം ഒരു പ്രശ്‌നമേ ആയിരുന്നില്ല. എന്നാല്‍, ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. കിട്ടുന്ന വെള്ളമാണെങ്കില്‍ അത് പൂര്‍ണമായി ശുദ്ധമാണെന്ന് പറയാന്‍ കഴിയാത്ത നിലയിലുമാണ്. അതുകൊണ്ടു തന്നെ മഴക്കാലത്ത് കാണപ്പെടുന്നതുപോലെ വയറിളക്ക രോഗങ്ങള്‍ വേനല്‍കാലത്തും കണ്ടുവരുന്നു. ഇവിടെ വ്യക്തിശുചിത്വം പാലിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പൊതുസ്ഥലങ്ങളില്‍ വില്‍ക്കപ്പെടുന്ന ആഹാര പാനീയങ്ങള്‍ കഴിക്കാതിരിക്കുക എന്നിവയാണ് പ്രതിവിധികള്‍. വയറിളക്ക രോഗങ്ങള്‍ കാണുമ്പോള്‍, എത്രയും വേഗം വൈദ്യസഹായം തേടുകയാണ് നല്ലത്. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവയും വേനല്‍കാലത്ത് കൂടുതലായി കാണാന്‍ കഴിയും. ഇതിനൊക്കെ ശരിയായ രീതിയിലുള്ള ചികിത്സ സ്വീകരിക്കണം.
വേനല്‍ക്കാലത്ത് വളരെ വേഗം പടര്‍ന്ന് പിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. രോഗികളുമായി അടുത്തിടപഴകുമ്പോഴാണ് ഇത് പകരുന്നത്. രോഗിയുമായുള്ള സമ്പര്‍ക്കം ഇല്ലാതാക്കുക, രോഗി ഉപയോഗിച്ച സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക, വ്യക്തിശുചിത്വം പാലിക്കുക. എന്നിവയാണ് ഇവിടെയും പ്രതിവിധി.
വേനല്‍കാലത്ത് സ്വസ്ഥത ലഭിക്കുന്നതിനും രോഗങ്ങള്‍ വരാതിരിക്കുന്നതിനും, വന്നാല്‍ തന്നെ അവയുടെ ഗൗരവം കുറയുന്നതിനും ചില കാര്യങ്ങള്‍ ശീലിക്കുന്നത് നല്ലതാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media