മിഴികള്‍

ഹഫ്‌സത്ത്  No image

വെയില്‍ കനക്കുന്ന
കാലങ്ങളില്‍ പോലും
വറ്റാതെ തുളുമ്പിനിന്ന്
ഓളം വെട്ടുന്നുണ്ട്
ചില ജലാശയങ്ങള്‍ ..
കിനാവും കനലും
ഒളിപ്പിച്ചു വെക്കുന്നത്..

 

വ്യര്‍ഥം

എന്റെ അടുക്കളയില്‍
സ്വപ്‌നങ്ങള്‍
വേവുന്ന മണം -

അടുപ്പിലെരിയുന്ന
കനലുകള്‍ക്ക്
അനുഭവങ്ങളുടെ ചൂട്..

അന്തരീക്ഷത്തിലലിയുന്ന
പുകച്ചുരുളുകള്‍
ആവിയായിപ്പോകുന്ന
ആലോചനകളുടെ
വെറും 
നിഴല്‍ ചിത്രങ്ങളെന്ന പോലെ..

 

മൗനം

നിന്റെ മൗനങ്ങളില്‍
മുങ്ങിത്താഴ്ന്ന്
ഞാനൊരക്ഷരം
കണ്ടെടുത്തു..
ഏത് വാക്കിനൊപ്പം
ചേര്‍ത്ത് വെച്ചാലും
ചേരാതെ
പോകുന്നൊരക്ഷരം..

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top