കുഞ്ഞാമിന എക്സ്പ്രെസ് / കവിത

ഷഹർബാനു സി.പി
2013 ജൂലായ്

'കുഞ്ഞാമിന'
വെളുപ്പില്‍ നിന്ന്
വെളുപ്പിലേക്ക്,
കിതപ്പറിയിക്കാതെ
ഓടിക്കൊണ്ടിരുന്നു...

നീണ്ടവരിപ്പാതയിലൂടവള്‍
കൂകി വിളിച്ചില്ല.
പുക പ്രകമ്പനം
സൃഷ്ടിച്ചില്ല
കണ്ണുകള്‍ ജ്വലിച്ചില്ല.
എന്നിട്ടും,
അവളുടെ ചുണ്ടുകള്‍ക്ക് മീതെ
നിശ്ശബ്ദതയുടെ
ക്രോസ്മാര്‍ക്കുണ്ടായിരുന്നു.

നീറ്റലുകളില്‍ നിന്ന്
നീറ്റലുകളുടെ പ്ലാറ്റ്‌ഫോമിലേക്ക്
കുതിക്കവെ,
ഏവര്‍ക്കുമാര്‍ത്തലക്കാന്‍ വിധത്തില്‍
കുഞ്ഞാമിന,
കമ്പാര്‍ട്ട്‌മെന്റുകള്‍ പാകപ്പെടുത്തി

ചിരിച്ചും, കളിച്ചും
പരിഭവിച്ചും ശാസിച്ചും
ഇടക്കിടെ കുത്തിനോവിച്ചും
കുഞ്ഞാമിന അവര്‍ക്ക്
ഹരമായി...!
ഉന്മാദികളെയും പേറി
അവരുടെ ഉന്മാദത്തിലേക്ക്
കുതിക്കവെ,

കുഞ്ഞാമിന-
വാ തുറക്കാതെ സംസാരിച്ചു
കണ്ണുകള്‍ തുറന്നുവെച്ചു
ഉറങ്ങിക്കിടന്നു
ഒച്ചവെക്കാതെ നിലവിളിച്ചു
കിതപ്പറിയിക്കാതെ-
വിയര്‍ത്തുവീണു

അവളുടെ മിടിപ്പുകള്‍
മുമ്പേ കണക്കുകൂട്ടിയവര്‍,
അത്രമേല്‍ സൂക്ഷ്മതയാല്‍
അവളുടെ,
വഴികള്‍ വരച്ചുവെച്ചിട്ടുണ്ട്
അവ്വിധമവളുടെ പാദങ്ങള്‍
മിനുക്കി പാകപ്പെടുത്തിയിട്ടുണ്ട്

എരിഞ്ഞു തീരുന്ന
എഞ്ചിനുമായോടുമ്പോള്‍
ഒരിക്കലെങ്കിലും അവള്‍ക്ക്
പാളം തെറ്റി,
ഓടണമെന്നുണ്ടായിരുന്നു

ഒരു തുലാമാസം
നട്ടപ്പാതിരക്ക്,
തന്റെ ചുണ്ടുകള്‍
പൊളിച്ചുവെച്ച്,
കൂകിവിളിച്ച്,
ആര്‍ത്തലച്ച്,
കുഞ്ഞാമിന
ആകാശത്തിലേക്ക്
പാളം തെറ്റിച്ചോടി...!!

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media