വാര്‍ധക്യംആരോഗ്യപ്രശ്‌നങ്ങളും പരിഹാരങ്ങളും

ഡോ: ശ്രീബിജു No image

മൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ അധികവും ജീവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. അവര്‍ പലരും വിദ്യാഭ്യാസ സാമൂഹ്യസാമ്പത്തിക രംഗങ്ങളില്‍ പിന്നോക്കം നില്‍ക്കുന്നവരുമാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണവര്‍. മിക്ക സ്ത്രീകളും വിധവകളുമാണ്. ഇക്കാരണത്താല്‍ അവര്‍ക്ക് പല കാര്യങ്ങളിലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു. ഇത്തരത്തിലുള്ള പല കാരണങ്ങളാലും മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യം വളരെ ആശങ്കാജനകമാണ്. പ്രായാധിക്യം കാരണം അവരില്‍ പലരും ബുദ്ധിയുടെ അസ്ഥിരതക്കും ശാരീരിക പ്രശ്‌നങ്ങള്‍ക്കും കുടുംബത്തകര്‍ച്ച, സെറിബ്രല്‍ പാത്തോളജി പോലുള്ള രോഗങ്ങള്‍ക്കും സാമ്പത്തിക സ്വയം പര്യാപ്തതയില്ലായ്മ മൂലവും സ്വയം ബുദ്ധിമുട്ടനുഭവിക്കുന്നു. കൂടാതെ കുടുംബത്തിലെ കുറ്റപ്പെടുത്തലുകള്‍ക്കും അവര്‍ പാത്രമാകുന്നു.  വിവിധ ശാഖകളിലുണ്ടാകുന്ന വളര്‍ച്ചകളും ഇവരുടെ ഒറ്റപ്പെടലിനും സംരക്ഷണ മില്ലായ്മക്കും സാമ്പത്തിക സുരക്ഷിതത്വമില്ലായ്മക്കും ഇടവരുത്തുന്നു. ഓര്‍മക്കുറവ്, അള്‍ഷിമേഴ്‌സ്, മാനസിക വിഭ്രാന്തി എന്നിവ അവരെ ബാധിക്കുന്നു.
ആരോഗ്യസംരക്ഷണം
വാര്‍ധക്യത്തിലെത്തിയവര്‍ക്ക് പല തരത്തിലുള്ള മാനസികോല്ലാസങ്ങളും വളരെ പരിമിതതോതിലേ ലഭിക്കുന്നുള്ളൂ. അധിക പേരും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നതെങ്കിലും ഇതിനുള്ള സൗകര്യങ്ങള്‍ അധികവും നഗര പ്രദേശങ്ങളിലാണ്. വൃദ്ധരുടെ ആരോഗ്യപരിപാലന കേന്ദ്രങ്ങളും വൃദ്ധസദനങ്ങളും കൗണ്‍സലിംഗ് സെന്ററുകളും നഗരങ്ങളില്‍ മാത്രം ഒതുക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ അവര്‍ക്ക് ഇത്തരത്തിലുള്ള  സഹായങ്ങളും സംരക്ഷണങ്ങളും നഷ്ടപ്പെടുകയും ചെയ്യുന്നു. യാത്രാക്ലേശവും പരസഹായക്കാരുടെ കുറവും അവരുടെ പ്രതിസന്ധികള്‍ വര്‍ധിപ്പിക്കുന്നു. ആശുപത്രികളില്‍ ഇവര്‍ക്കായി പ്രത്യേകം റൂമുകള്‍ ഉണ്ടെങ്കിലും പല കാരണങ്ങളാലും അവര്‍ക്കത് ഉപകാരപ്പെടുന്നില്ല. ഇത് പരിഹരിക്കാനായി ആശുപത്രികളില്‍ 'സ്‌പെഷല്‍ ഔട്ട്‌പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ്' ആരംഭിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ വൃദ്ധര്‍ പകരുന്നതും പകരാത്തതു മായ വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടനു ഭവിക്കുന്നവരാണ്. പ്രായാധിക്യം പ്രതിരോധശേഷി കുറക്കുമെന്നതിനാല്‍ അവര്‍ പെട്ടെന്ന് പകരുന്ന രോഗത്തിന് ഇരയാകുന്നു. മാനസികമായ അവസ്ഥ
ഇതിന് ആക്കം കൂട്ടുന്നു. മുതിര്‍ന്നവരില്‍ ക്ഷയരോഗത്തിന്റെ അളവ് വളരെ കൂടുതലാണ്. അതുപോലെ തന്നെ പാരമ്പര്യ രോഗങ്ങളും. എഴുപത് കഴിഞ്ഞ 50 ശതമാനം ആളുകളിലും രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, കാന്‍സര്‍ എന്നിവ കാണപ്പെടുന്നു.   പ്രായമായവരില്‍ കണ്ണ് രോഗങ്ങള്‍ 50 ശതമാനത്തോളമാണ്. സന്ധിവേദനയും സന്ധികള്‍ മടങ്ങാത്ത അവസ്ഥയും 43 മുതല്‍ 46 ശതമാനം പേരിലും, കേള്‍വിക്കുറവ് 15.4 ശതമാനം  പേരിലും ഉണ്ടെന്ന് പഠനം തെളിയിക്കുന്നു. സമ്പന്ന മധ്യവര്‍ഗ വരുമാനക്കാരാണ് പൊണ്ണ ത്തടിക്ക് ഇരയാക്കപ്പെടുന്നത്. അതില്‍തന്നെ കൂടുതല്‍ സ്ത്രീകളാണ്. ഇത്തരം രോഗങ്ങള്‍ പലതും എഴുപത്തഞ്ച് കഴിഞ്ഞവരിലാണ് കാണപ്പെടുന്നത്. പുതിയ രോഗങ്ങള്‍ വരുമ്പോഴു ണ്ടാകുന്ന ലക്ഷണങ്ങള്‍ പലതും പല അവയ വങ്ങളിലും പ്രകടമാവുന്നു. ഇത് പലതും പഴയ രോഗവുമായി ബന്ധപ്പെട്ടുകിടക്കുന്നു. പ്രായമുള്ള വരില്‍  ഏറ്റവും ദുര്‍ബലമായ അവയവങ്ങള്‍ മസ്തിഷ്‌ക്കം, യൂറിനറി ട്രാക്ട്, കാര്‍ഡിയോ വാസ്‌കുലര്‍ സിസ്റ്റം, മസ്‌ക്കുലര്‍ സിസ്റ്റം എന്നിവയാണ്.
ഒരു നിശ്ചിത രോഗത്തിന് ചെറിയ കുട്ടികളില്‍ കാണപ്പെടുന്ന അതേ ലക്ഷണങ്ങള്‍ മുതിര്‍ന്നവരില്‍ കാണപ്പെടണമെന്നില്ല. രോഗത്തി ന്റെ ആദ്യഘട്ടത്തില്‍ തന്നെ മുതിര്‍ന്നവര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. അതിനാല്‍ രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്താത്തത് കാരണം അപൂര്‍വം ചിലരില്‍ ചികിത്സ കൂടുതല്‍ എളുപ്പമാകുന്നു.
ഒരവയവത്തിന്റെ രോഗലക്ഷണങ്ങള്‍ കാരണം വേറൊരവയവത്തിന്റെ ലക്ഷണങ്ങള്‍ മറക്കപ്പെടുന്ന അവസ്ഥയും വൃദ്ധരായവരില്‍ ഉണ്ടാകാം. കൂടാതെ പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളാവും എന്നു കരുതി പല രോഗങ്ങളും ചികിത്സിക്കപ്പെടാതെയും പോകുന്നു. ചെറിയവരില്‍ സീരിയസായി കാണപ്പെടുന്ന പല അസുഖങ്ങളും മുതിര്‍ന്നവരില്‍ സര്‍വസാധാരണമായി കാണപ്പെ ടുന്നു. ഉദാഹരണമായി ബാക്ടീരിയാസിസ്, ഹൃദയമിടിപ്പിന്റെ വ്യതിയാനം, ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചില്‍ മുതലായവ. ഇവ അധികവും ലക്ഷണങ്ങ ളൊന്നും കാണിക്കാത്തതിനാല്‍ ചികിത്സിക്ക പ്പെടാതെയും തെറ്റായ രോഗനിര്‍നണയത്തിലേക്കും നയിക്കപ്പെടുന്നു.
ചലിക്കാന്‍ പറ്റാത്ത അവസ്ഥ
ഏതൊരാളും വളരെയധികം വെറുക്കുന്ന കാര്യമാണ് പരസഹായം തേടുകയെന്നത്. അത് പലപ്പോഴും ഒഴിവാക്കാന്‍ പറ്റാത്തതുമാണ്. ആയതിനാല്‍ ആദ്യം തന്നെ അതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്നതാ യിരിക്കും രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത്. ഒഴിവാക്കപ്പെടാനും തരണം ചെയ്യാനും പറ്റാത്ത പല കാരണങ്ങള്‍ കൊണ്ടും ഏകദേശം 22 ശതമാനത്തോളം മുതിര്‍ന്നവരും ഏതെങ്കിലും തരത്തില്‍ പരസഹായം തേടുന്നവരാണ്. ബുദ്ധിപ രമായ തകരാറുകള്‍, മൂത്രത്തിലെ അണുബാധ, വീഴ്ച, സന്ധി വേദന,  മസ്തിഷ്‌കാഘാതം എന്നിവ അവരെ പരസഹായം തേടാന്‍ നിര്‍ബന്ധിതരാക്കുന്നു. അനങ്ങാന്‍ പറ്റാതിരിക്കാനുള്ള പ്രധാനകാരണങ്ങള്‍ വീഴ്ച, മാനസിക പ്രശന്ങ്ങള്‍, കഠിനവേദന എന്നിവയാകുന്നു. പോഷകാഹാരക്കുറവ്, ശരീരത്തി ലെ ചില വസ്തുക്കളുടെ തെറ്റായ അവസ്ഥ, അനീമിയ  എന്നിവ കാരണം ക്ഷീണം സംഭവിക്കാം. എല്ലിലുണ്ടാക്കുന്ന ആര്‍ത്രൈറ്റിസ് ആണ് പ്രധാനമായും സ്റ്റിഫ്‌നസ്സിന് കാരണമാകുന്നത്. എല്ലുകളിലും മസിലുകളിലും സന്ധികളിലും ഉണ്ടാകുന്ന രോഗങ്ങള്‍ വേദനക്ക് ഇടയാക്കും. ഇതുമൂലം ശരീരത്തിന് ചലിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യും.
ശരീരത്തിന്റെ ബാലന്‍സില്ലായ്മയും വീണുപോ കുമോ എന്ന ഭയവും ഒരാളെ ചലിക്കാന്‍ പേടിയു ള്ളതാക്കും. ചലിക്കാന്‍ കഴിയാത്തതുകാരണം ഹൃദയത്തിലും മസിലുകളിലും വ്യതിയാനങ്ങള്‍ ഉണ്ടാക്കുകയും അവയുടെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുകയും ചെയ്യും. അതുകൊണ്ട് കഴിവതും ബെഡ്‌റസ്റ്റ് ഒഴിവാക്കാന്‍ ശ്രമിക്കണം. അത്യാവശ്യ സാഹചര്യത്തില്‍ അതിന്റെ പ്രത്യാഘാതം ഒഴിവാക്കാ നായി വേറെയും വഴികള്‍ തേടാം. നിത്യേന കഴിവതും നിവര്‍ന്നിരിക്കാനും മറ്റും രോഗികളെ പ്രോത്സാഹി പ്പിക്കണം. വ്യായാമം ചെയ്യാനും നിര്‍ദ്ദേശം നല്‍കേണ്ട തുണ്ട്. അള്‍സറോ മറ്റോ ഉണ്ടെങ്കില്‍ വ്യത്യസ്ത സ്റ്റേജുകളില്‍ തന്നെ ചികിത്സിച്ചു മാറ്റാന്‍ ശ്രദ്ധിക്കണം.
ബുദ്ധിപരമായ പ്രശ്‌നം
മാനസിക രോഗം, ഓര്‍മക്കുറവ്, വിഷാദം എന്നിവ കാരണം ഇത് സംഭവിക്കുന്നു. ഇവയൊക്കെ രോഗിയില്‍ ഒരുമിച്ച് കാണപ്പെടാം. ഇവര്‍ വളരെ അപകടകരമായ രീതിയില്‍ പ്രവര്‍ത്തിച്ചേക്കാം. ഉദാഹരണമായി ഗ്യാസ് സ്റ്റൗ അണക്കാന്‍ മറക്കുക, അവിടെയും ഇവിടെയും നടക്കുക വഴിമറന്ന് പോവുക തുടങ്ങിയവ ഇതുമൂലം ഉണ്ടാകാം. കൂടാതെ, പനി, കാല്‍സ്യക്കുറവ്, ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നീ ധാതുക്കളുടെ കുറവ്, മലമൂത്രതടസ്സം എന്നിവയും സംഭവിക്കാം. ഒരു ശതമാനം മുതിര്‍ന്നവരില്‍ വിഷാദവും കാണപ്പെ ടാറുണ്ട്. ഉറക്കക്കുറവ്, ഉന്മേഷമില്ലായ്മ, താല്‍പര്യ ക്കുറവ്, വിശപ്പില്ലായ്മ, ആത്മഹത്യാ പ്രവണത എന്നിവയും വിഷാദ രേഗികളില്‍ കണാം. രോഗി അറിയാതെ തന്നെ മൂത്രമൊഴിച്ച് പോകുന്ന അവസ്ഥയാണ് urinary incontinence എന്നുപറയുന്ന രോഗം.
മരുന്നിന്റെ റിയാക്ഷന്‍
ചെറുപ്പക്കാരെക്കാള്‍ മരുന്നിന്റെ റിയാക്ഷന്‍ രണ്ടോ മൂന്നോ ഇരട്ടി കൂടുതലാണ് വയസ്സായവരില്‍. കിഡ്‌നിയിലെയും കരളിലെയും കുറഞ്ഞ രക്തയോട്ടം കാരണമാണിത്. അതുകൊണ്ട് മരുന്നുകള്‍ കൊടുക്കുമ്പോള്‍ ആദ്യം ചെറിയ അളവിലും പിന്നീട് അളവ് കൂട്ടിയും കൊടുക്കണം. പല രോഗത്തിനുള്ള മരുന്നുകൊടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ഒരു മരുന്ന് മറ്റൊരു മരുന്നുമായി ഇഴകിച്ചേരാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ള മരുന്നുകള്‍ ഒരുമിച്ച് കൊടുക്കരുത്. മരുന്നിന്റെ അധിക ലവല്‍ കൂടിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ രോഗിയെ നിരീക്ഷിക്കണം. മറ്റെല്ലാ വഴികളും നോക്കിയതിനു ശേഷമേ മരുന്ന് കൊടുക്കേണ്ടതുള്ളൂ. കൊടുക്കുന്ന മരുന്നിന്റെ അളവ് കുറവായിരിക്കണം.
പരസഹായമാണ് വാര്‍ധക്യത്തിലെത്തിയവര്‍ ഭയക്കുന്ന ഏറ്റവും വലിയ കാര്യം. പരസഹായ ത്തിന്റെ പ്രധാന കാരണം സ്‌ട്രോക്ക്, മറവി രോഗം ,വീഴ്ച, സന്ധി വേദന എന്നിവയാണ്. രക്താധിസ മ്മര്‍ദ്ദം, വന്‍തോതിലുള്ള കൊളസ്‌ട്രോള്‍ എന്നിവയും കാരണമാണ്.
പുകവലിയും മദ്യപാനവുമാണ് മുതിര്‍ന്നവരില്‍ അസുഖം വരാനുള്ള മറ്റൊരു പ്രധാന കാരണം. അതിനാല്‍ അത് ഒഴിവാക്കണം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായാല്‍ ഹാര്‍ട്ട്
അറ്റാക്കും സ്‌ട്രോക്കും കുറക്കാം. കൊഴുപ്പും ഉപ്പും കുറക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദ്ദം 140/90 mm of hg ആയിരിക്കണം. വാര്‍ധക്യത്തില്‍ ഭക്ഷണത്തിലെ അപര്യാപ്തത പരിഹരിക്കണം. നിത്യേനയുള്ള കാല്‍സ്യം ഉപഭോഗം 1600 mg-യും 400 മുതല്‍ 800 വരെ വിറ്റാമിന്‍ ഡി-യും  ഉണ്ടാവണം. തൈറോയിഡും പല്ലും ഇടക്കിടെ പരിശോധിക്കണം. ഓസ്റ്റിയോ പെറോസിസ് ( എല്ല് പൊട്ടുന്ന രോഗം) മുതിര്‍ന്ന സ്ത്രീകളിലുണ്ടെങ്കില്‍ പെട്ടെന്ന് ചികിത്സിച്ചു ഭേദമാക്കണം. കണ്ണിന് തിമിരമുണ്ടോയെന്ന് ഇടക്കിടെ പരിശോധിക്കണം. വ്യായാമവും പ്രോത്സാഹിപ്പി ക്കണം. സമയത്തിന് പ്രതിരോധ കുത്തിവെപ്പുകളായ ഇന്‍ഫ്‌ളുവെന്‍സ, ന്യുമോണിയ, ടെറ്റനസ് എന്നിവ നടത്താന്‍ ശ്രദ്ധിക്കണം. സ്ത്രീകളിലുണ്ടാവുന്ന Survical cancer ഉണ്ടോ എന്നറിയാന്‍ ടെസ്റ്റ് നടത്തണം. സ്തനാര്‍ബുദം അറിയാനായി എഴുപത് വയസ്സുവരെ  മാമോഗ്രാഫി ടെസ്റ്റും നടത്തണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top