ഗിനിക്കോഴികളുടെ പരിപാലനം

ഡോ: പി.കെ മുഹ്‌സിൻ
2013 ഒക്ടോബര്‍

ടുത്ത കാലത്തായി കേരളത്തില്‍ പ്രചുരപ്രചാരം നേടിയിട്ടുള്ള ഒന്നാണ് ഗിനിക്കോഴി വളര്‍ത്തല്‍. ഗിനിക്കോഴികളെ ഇറച്ചിക്കും മുട്ടക്കും അലങ്കാരത്തിനും വേണ്ടി വളര്‍ത്തിവരുന്നു. പടിഞ്ഞാറെ ആഫ്രിക്കയിലെ 'ഗിനിയ' എന്ന രാജ്യമാണ് ഇവയുടെ ഉത്ഭവസ്ഥലം. അതുകൊണ്ടാണിവയെ ഗിനിക്കോഴികള്‍ എന്ന് വിളിക്കുന്നത്. കോഴികളെ അപേക്ഷിച്ച് കൂടുതല്‍ രോഗപ്രതിരോധശക്തിയും ശരീര സൗന്ദര്യവും കാരണം മലയാളിക്ക് ഇത് കൂടുതല്‍ ഹിതകരമാകുന്നു.
പ്രത്യേകതകള്‍
പട്ടുപോലെ മൃദുവായ ഉടലില്‍ കറുപ്പ് നിറത്തില്‍ വെളുത്ത പുള്ളികള്‍ കാണാം. തലയില്‍ ഉന്തിനില്‍ക്കുന്ന അസ്ഥികൊണ്ടുള്ള തൊപ്പിയും, ചുണ്ടിന്റെ ഇരുവശങ്ങളില്‍ കാണുന്ന ചുവന്ന താടയും ഇവയുടെ പ്രത്യേകതകളാണ്. തലയിലും കഴുത്തിലെ ആദ്യഭാഗത്തും തൂവലുകളില്ല. അപരിചിതരെ കാണുമ്പോഴോ ഭയപ്പാടുണ്ടാകുമ്പോഴോ ഇവ ഉറക്കെ ശബ്ദം പുറപ്പെടുവിക്കുന്നു. ഈ ശബ്ദം പാമ്പിനും പരുന്തുകള്‍ക്കും ഭയമുളവാക്കുന്നതാണ്.
പരിപാലനം
ഗിനിക്കോഴികള്‍ തുറസ്സായ സ്ഥലത്ത് സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ട് അവയെ തുറന്നുവിട്ട് വളര്‍ത്തുന്നതാണ് നല്ലത്. പക്ഷേ, ചെറുപ്രായത്തില്‍ പറവകള്‍, മറ്റു ജന്തുക്കള്‍ എന്നിവയില്‍നിന്നും രക്ഷിക്കണം. അപരിചിതമായ പരിതസ്ഥിതിയുമായി ഇണങ്ങിപ്പോകാന്‍ വിഷമമുള്ളതുകൊണ്ട് മുട്ടവാങ്ങി അടവെച്ച് കുഞ്ഞുങ്ങളെ വിരിയിക്കുന്നതാണ് ഉത്തമം. മുട്ട വിരിയിക്കാന്‍ പൊരുന്നുള്ള സാധാരണ പിടക്കോഴികളെ ഉപയോഗിക്കാം. വിരിയാന്‍ 26 ദിവസം വേണം.
കുഞ്ഞുങ്ങളുടെ കൊക്ക് വളരെ ചെറുതായതുകൊണ്ട് തീറ്റ കൂടെക്കൂടെ അല്‍പ്പാല്‍പ്പം കൊടുക്കാം. പുഴുങ്ങിയ കോഴിമുട്ട, റൊട്ടി, പാല്‍, തൈര് എന്നിവ തുടക്കത്തില്‍ കൊടുക്കാവുന്നതാണ്. പിന്നീട് പച്ചിലകള്‍, ഉള്ളി, ധാന്യപ്പൊടി, തവിട് എന്നിവ നല്‍കാം. ഉറുമ്പിന്‍ മുട്ട ഇവക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണമാണ്. പൂവനും പിടയും തമ്മില്‍ കാഴ്ചയില്‍ വലിയ വ്യത്യാസമില്ല. ഓരോന്നും പുറപ്പെടുവിക്കുന്ന ശബ്ദത്തിലെ അന്തരം കൊണ്ട് പൂവനെയും പിടയെയും തിരിച്ചറിയാം. പൂവന്‍മാര്‍ക്ക് വലിപ്പം കൂടിയതും തിളക്കമേറിയതുമായ താട കാണാം. ഇവ പിടക്ക് ചുറ്റും നൃത്തം ചെയ്യുന്നു. രാത്രിയില്‍ വായുസഞ്ചാരമുള്ള ഒരു കൂട്ടില്‍ വേണം ഗിനിക്കോഴികളെ അടച്ചിടാന്‍. മുതിര്‍ന്ന ഗിനിക്കോഴികള്‍ക്ക് വളരെ കുറച്ച് തീറ്റ മതി. പൂര്‍ണ വളര്‍ച്ചയെത്തിയ ഒന്നിന് രണ്ട് കിലോഗ്രാം തൂക്കം വരും.
കൂട്ടില്‍ പിടകള്‍ക്ക് മുട്ടയിടാന്‍ പ്രത്യേകം സൗകര്യം വേണം. മുട്ട ഇട്ട ഉടനെ എടുത്ത് മാറ്റണം. നാടന്‍ ഇനം ഒമ്പത് മാസത്തോളം പ്രായമാകുമ്പോള്‍ മുട്ടയിടുന്നു. ഒരു സീസണില്‍ 100 മുട്ടകള്‍ വരെ ഇടുന്നു. മുട്ടക്ക് നാല്‍പ്പത് ഗ്രാമോളം ഭാരം കാണും. തൂവെള്ളയില്‍ അല്‍പ്പം തവിട്ട് നിറത്തിന്റെ പരിവേശം ഈ മുട്ടകളുടെ പ്രത്യേകതയാണ്. ഗിനിക്കോഴി മുട്ട ആസ്തമ രോഗത്തിന് പ്രതിവിധിയായി ചിലര്‍ ഉപയോഗിച്ചുവരുന്നു. ഗിനിക്കോഴികളുടെ മാംസമാവട്ടെ വളരെ പോഷകസമ്പന്നവും സ്വാദിഷ്ടവും സുഗന്ധമുള്ളതുമാണ്.       

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media