കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കല്‍

ഡോ: പി.കെ. മുഹ്സിൻ
2014 ജനുവരി
വിരിയിക്കാനുള്ള കോഴിമുട്ടകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മുട്ടയുടെ ആകൃതി, വലിപ്പം, മുട്ടത്തോടിന്റെ ഗുണം, മുട്ടക്കുള്ളിലെ ഭാഗങ്ങളുടെ ആകൃതി, മുട്ടയുടെ പഴക്കം എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ. അസാധാരണമായ ആകൃതിയോട് കൂടിയ മുട്ടകള്‍ അടവെക്കാന്‍ ഉപയോഗിക്കരുത്. വളരെ വലിപ്പം കൂടിയതോ കുറഞ്ഞതോ ആയ മുട്ടകളും ശരിയായി വിരിയുകയില്ല. 50 ഗ്രാം മുതല്‍ 55 ഗ്രാം വരെ തൂക്കമുള്ള മുട്ടകളാണ് വിരിയിക്കുവാന്‍

വിരിയിക്കാനുള്ള കോഴിമുട്ടകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മുട്ടയുടെ ആകൃതി, വലിപ്പം, മുട്ടത്തോടിന്റെ ഗുണം, മുട്ടക്കുള്ളിലെ ഭാഗങ്ങളുടെ ആകൃതി, മുട്ടയുടെ പഴക്കം എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ. അസാധാരണമായ ആകൃതിയോട് കൂടിയ മുട്ടകള്‍ അടവെക്കാന്‍ ഉപയോഗിക്കരുത്. വളരെ വലിപ്പം കൂടിയതോ കുറഞ്ഞതോ ആയ മുട്ടകളും ശരിയായി വിരിയുകയില്ല. 50 ഗ്രാം മുതല്‍ 55 ഗ്രാം വരെ തൂക്കമുള്ള മുട്ടകളാണ് വിരിയിക്കുവാന്‍ തെരഞ്ഞെടുക്കേണ്ടത്. കട്ടിയുള്ളതും എളുപ്പത്തില്‍ പൊട്ടാത്തതും വൃത്തികേടില്ലാത്തതുമായ തോടുള്ള മുട്ടകള്‍ വേണം അടവെക്കാന്‍. മുട്ടയിട്ട് കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസം പഴക്കമെത്തിയ മുട്ടകള്‍ക്കാണ് വിരിയുവാനുള്ള കഴിവ് കൂടുതലുള്ളത്. പത്തുദിവസത്തിലേറെ പഴക്കമുള്ള മുട്ടകള്‍ വിരിയിക്കുവാന്‍ ഉപയോഗിക്കരുത്.
വിരിയിക്കല്‍ സമ്പ്രദായങ്ങള്‍
രണ്ട് വിധത്തിലാണ് മുട്ട വിരിയിക്കുന്നത്. കോഴികളെ അടവെച്ചും ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ചും. കുറച്ച് മുട്ടകള്‍ മാത്രം വിരിയിക്കുവാന്‍ അടക്കോഴികളെയും കൂടുതല്‍ മുട്ടകള്‍ വിരിയിക്കുവാന്‍ ഇന്‍ക്യുബേറ്ററും ഉപയോഗിക്കാം.

അടവെച്ച് വിരിയിക്കല്‍
സാധാരണയായി പിടക്കോഴികളാണ് അടയിരിക്കാറെങ്കിലും ധ്രുവ പ്രദേശങ്ങളിലെ പെന്‍ഗ്വിന്‍ പക്ഷികളിലും എമുവിലും ആണ്‍ പക്ഷികളാണ് മുട്ടയുടെ മുകളില്‍ അടയിരിക്കുന്നത്. നാടന്‍ പിടക്കോഴികളും സങ്കരയിനം പിടക്കോഴികളും പതിവായി അടയിരിക്കുന്നു. പത്തുമുതല്‍ പന്ത്രണ്ടു മുട്ടകള്‍ വരെ ഒരു കോഴിയില്‍ അട വെക്കാം. വിരിഞ്ഞിറങ്ങി 24 മണിക്കൂര്‍ കഴിഞ്ഞതിന് ശേഷം മാത്രമേ കുഞ്ഞുങ്ങളെ മുറിക്ക് പുറത്ത് പോകാന്‍ അനുവദിക്കാവൂ.

കുഞ്ഞുങ്ങളെ കൃത്രിമമായി വിരിയിക്കല്‍
അമേരിക്കന്‍ ഐക്യനാടുകളില്‍ 1884-ല്‍ ആദ്യത്തെ ഇന്‍ക്യുബേറ്റര്‍ നിര്‍മിതമായി. ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ച് മുട്ട വിരിയിക്കുമ്പോള്‍ താപനില, ഈര്‍പ്പം, മുട്ട അടുക്കുന്ന രീതി, മുട്ടകളുടെ സ്ഥാനചലനം, വായുസഞ്ചാരം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.
ക്യാബിനറ്റ് തരത്തില്‍ പെട്ട ഇന്‍ക്യുബേറ്ററുകളില്‍ ആദ്യത്തെ പതിനെട്ട് ദിവസം 99 മുതല്‍ 100 ഡിഗ്രി ഫെദര്‍ഹീറ്റ് വരെയും അതിന് ശേഷം 98 മുതല്‍ 99 ഡിഗ്രി ഫെദര്‍ഹീറ്റ് വരെയും താപനില വേണം.
താപനില പോലെ മറ്റൊരു പ്രധാന ഘടകമാണ് ഈര്‍പ്പം. കുഞ്ഞുങ്ങളുടെ വിരിയല്‍ നിരക്ക് കൂടാന്‍ ഈര്‍പ്പവും ആവശ്യമാണ്. ആദ്യത്തെ പതിനെട്ട് ദിവസം 60 ശതമാനവും പിന്നീട് കൂടുതലായും ഈര്‍പ്പം വേണം.
മുട്ടക്കുള്ളില്‍ വളരുന്ന ഭ്രൂണത്തിന് പ്രാണവായു ആവശ്യമാണ്. അതുപോലെ കാര്‍ബണ്‍ഡയോക്‌സൈഡ് പുറത്ത് പോകുകയും വേണം. അതിനാല്‍ ഇന്‍ക്യുബേറ്ററിനുള്ളില്‍ ശരിയായ വായുസഞ്ചാരം ഉറപ്പുവരുത്തണം. മുട്ടയുടെ വീതിയുള്ള ഭാഗം മുകളിലാക്കിയോ കിടത്തിയോ വെക്കണം. മുട്ടകള്‍ ഇന്‍ക്യുബേറ്ററില്‍ ഒരേപോലെ ഇരിക്കുകയാണെങ്കില്‍ ഭ്രൂണം മുട്ടയുടെ ഏതെങ്കിലും ഭാഗത്തേക്ക് ഒട്ടിച്ചേരുകയും കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപോവുകയും ചെയ്യും. ഇത് തടയാന്‍ മുട്ടകള്‍ ഇന്‍ക്യുബേറ്ററിനുള്ളില്‍ വെച്ച് മൂന്ന് ദിവസം കഴിഞ്ഞത് മുതല്‍ 18 ദിവസം വരെ ദിനംപ്രതി ആറുമുതല്‍ എട്ട് പ്രാവശ്യം വരെ തട്ടുകള്‍ രണ്ടുവശത്തേക്കും മാറ്റി മാറ്റി ചരിച്ച് വെക്കണം.
വിരിയാത്ത മുട്ടകളും വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടങ്ങളില്‍ ചാകുന്ന ഭ്രൂണവും മാറ്റുന്നതിനായി മുട്ടകള്‍ ഏഴാമത്തെയും പതിനെട്ടാമത്തെയും ദിവസങ്ങളില്‍ പരിശോധിക്കണം. മുട്ടക്കുള്ളില്‍ പ്രകാശ രശ്മികള്‍ കടത്തിവിട്ടാണ് ഇത് ചെയ്യുന്നത്. ഇതിനെ 'കാന്‍ഡ്‌ലിംഗ്' എന്ന് പറയുന്നു. കുഞ്ഞുങ്ങള്‍ വിരിഞ്ഞതിന് ശേഷം ഉണങ്ങുന്നതിനായി കുറച്ച് മണിക്കൂറുകള്‍ കൂടി അവയെ ഇന്‍ക്യുബേറ്ററിനുള്ളില്‍ വെക്കണം.
വിരിഞ്ഞ കുഞ്ഞുങ്ങളെ ഉടന്‍ തന്നെ പൂവനും പിടയുമായി ലിംഗനിര്‍ണയം നടത്തുന്നതിനെ 'സെക്‌സിംഗ്'  എന്ന് പറയുന്നു. പൂവന്‍ കുഞ്ഞുങ്ങളെ ആദ്യം മുതല്‍ തന്നെ മാംസത്തിന്റെ ആവശ്യത്തിനായി വളര്‍ത്തുകയും പിട കുഞ്ഞുങ്ങളെ മുട്ടയുല്‍പാദനത്തിന് ആവശ്യമുള്ളവര്‍ക്ക് നല്‍കുകയും ചെയ്യാം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media