അപ്പോള്‍ എന്തു ചെയ്യും?

നജ്മുന്നിസ
2014 ഫെബ്രുവരി
പരുത്തി വസ്ത്രങ്ങള്‍ ഇളം ചൂടുവെള്ളത്തില്‍ നനക്കുന്നതാണുത്തമം. അഴുക്ക് വളരെ വേഗത്തില്‍ ഇളകിക്കിട്ടും.കോട്ടന്‍ സാരികള്‍ക്ക് കഞ്ഞി പിഴിയുമ്പോള്‍ അല്‍പം ആലം കൂടി കലക്കിയാല്‍ നല്ല തിളക്കവും വെടിപ്പുമായിരിക്കും.ഓര്‍ഗന്റി സാരിയുടെ പശ മാറാന്‍ വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍

പരുത്തി വസ്ത്രങ്ങള്‍
പരുത്തി വസ്ത്രങ്ങള്‍ ഇളം ചൂടുവെള്ളത്തില്‍ നനക്കുന്നതാണുത്തമം. അഴുക്ക് വളരെ വേഗത്തില്‍ ഇളകിക്കിട്ടും.

കോട്ടന്‍ സാരികള്‍ക്ക്
കോട്ടന്‍ സാരികള്‍ക്ക് കഞ്ഞി പിഴിയുമ്പോള്‍ അല്‍പം ആലം കൂടി കലക്കിയാല്‍ നല്ല തിളക്കവും വെടിപ്പുമായിരിക്കും.

ഓര്‍ഗന്റി
ഓര്‍ഗന്റി സാരിയുടെ പശ മാറാന്‍ വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ അര മണിക്കൂര്‍ കുതിര്‍ത്ത് വെച്ച് പിന്നീട് സോപ്പു പൊടിയില്‍ നനക്കുക.
അഴുക്ക് മാറ്റാന്‍
വസ്ത്രങ്ങളില്‍ കട്ടിയായി പിടിച്ചിട്ടുളള അഴുക്ക് മാറ്റാന്‍ കഞ്ഞിവെളളത്തില്‍ അല്‍പം ടര്‍പെന്റയിന്‍ ചേര്‍ത്ത് പഞ്ഞി കൊണ്ട് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക.

വസ്ത്രങ്ങളില്‍ കറ പുരണ്ടാല്‍

തുരുമ്പു കറ
തുരുമ്പു കറ പുരണ്ട ഭാഗത്ത് കുറച്ചു പാല്‍ പുരട്ടി ഉപ്പിന്റെ ഗാഢലായനി ഉപയോഗിച്ച് കഴുകിയാല്‍ കറ നീങ്ങും.
വസ്ത്രങ്ങളില്‍ തുരുമ്പു കറ പുരണ്ട ഭാഗത്ത് അല്‍പം ചെറുനാരങ്ങാ നീര് പുരട്ടി പത്തു മിനിട്ടിനു ശേഷം സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകിയാല്‍ മതി. അല്‍പം വാളന്‍പുളി പിഴിഞ്ഞെടുത്ത ചാറു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞാലും മതി.

ഗ്രീസ്
വസ്ത്രങ്ങളില്‍ ഗ്രീസ് പുരണ്ടാല്‍ ആ ഭാഗത്ത് വെള്ളം നനക്കാതെ അലക്കുസോപ്പുകൊണ്ട് ഉരക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ചൂടുവെള്ളമൊഴിച്ചു കഴുകുക. ഗ്രീസ് മാറിക്കിട്ടും. അലക്കിയിട്ടും മാറാത്ത ഗ്രീസ് കറക്ക് കറയുള്ള ഭാഗത്ത് ടാല്‍കം പൗഡര്‍ വിതറി വൃത്തിയുള്ള തുണി വിരിച്ച് ഇസ്തിരിയിടുക. കറ പാടേ മാറിക്കിട്ടും.

വസ്ത്രങ്ങളില്‍ ടാര്‍ പുരണ്ടാല്‍
തുണിക്ക് കേടു പറ്റാത്ത വിധത്തില്‍ ആകാവുന്നത്ര ചുരണ്ടിക്കളയുക. അതിനു ശേഷം തുണിയില്‍ യൂക്കാലിപ്‌സ് പുരട്ടി കട്ടിയുള്ള സ്‌പോഞ്ചു കൊണ്ട് ഒപ്പിയെടുക്കുക. യൂക്കാലിപ്‌സിനു പകരം ഒലിവെണ്ണയുമാകാം. പിന്നീട് ഇളംചൂടുള്ള സോപ്പുവെള്ളത്തില്‍ തുണി കഴുകുക.

പച്ചക്കറിക്കറ
കറ പറ്റിയ ഉടന്‍ തന്നെയാണെങ്കില്‍ നല്ല വൃത്തിയുള്ള തുണികൊണ്ട് ആ ഭാഗം തുടച്ചെടുത്താല്‍ മതി. പഴകിയ കറയാണെങ്കില്‍ ആ ഭാഗം ബോറാക്‌സ് പൗഡര്‍ കൊണ്ടുരസി തിളച്ച വെള്ളം ഒഴിച്ചാല്‍ മതി.

മഞ്ഞള്‍
മഞ്ഞളിന്റെ നിറം വസ്ത്രങ്ങളില്‍ പുരണ്ടാലുടനെ സോപ്പും ചൂടുവെള്ളവുമുപയോഗിച്ച് കഴുകണം.

കരിമ്പന്‍
വസ്ത്രത്തില്‍ കരിമ്പന്‍ പിടിച്ചാല്‍, കരിമ്പന്‍ പിടിച്ച ഭാഗത്ത് തൈര് നന്നായി പുരട്ടി വെക്കുക. അടുത്ത ദിവസം സോപ്പുപയോഗിച്ച് നനച്ചെടുക്കാവുന്നതാണ്. ഇങ്ങനെ രണ്ടുമൂന്നു തവണ ആവര്‍ത്തിച്ചാല്‍ വസ്ത്രങ്ങളിലെ കരിമ്പന്‍ നിശ്ശേഷം മാറിക്കിട്ടും.

മുറുക്കാന്‍ കറ
തുണിയില്‍ മുറുക്കാന്‍ കറ വീണാല്‍ നാരങ്ങാനീരോ തൈരോ പുരട്ടിയാല്‍ മതി.

രക്തക്കറ
വസ്ത്രത്തിലെ രക്തക്കറ കളയാന്‍ അല്‍പം ഉപ്പുനീര് ആ ഭാഗത്ത് പുരട്ടിയതിനു ശേഷം സോപ്പുപയോഗിച്ച് കഴുകിയാല്‍ മതി.
പട്ടു വസ്ത്രങ്ങളിലെ എണ്ണക്കറ
പട്ടു വസ്ത്രങ്ങളില്‍ എണ്ണക്കറ പുരണ്ടാല്‍ ഒരു ബ്ലോട്ടിംഗ് പേപ്പര്‍ കറ പറ്റിയ ഭാഗത്തെ തുണിയുടെ അടിയില്‍ വെച്ച ശേഷം ഇസ്തിരിയിട്ടാല്‍ മതി.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media